താഴെകാണുന്ന ചിത്രത്തിലേക്ക് ശ്രദ്ധിച്ചു നോക്കുക. എന്താണ് കാണാനാകുന്നത്?

സംശയിക്കേണ്ട ! ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപമാണ് ആദ്യം കണ്ണിലുടക്കുക. പിന്നെ അല്പം കൂടി ശ്രദ്ധിച്ചു നോക്കുമ്പോൾ മനസിലാകും അതൊരു കൂട്ടം തെങ്ങുകൾ ആണെന്ന്, ആ തെങ്ങുകൾ നിൽക്കുന്നത് ഒരു ഏകാന്തമായ ദ്വീപിലാണെന്ന്. അസ്തമയ സൂര്യന്റെ കിരണങ്ങൾ നിറഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിലുള്ള ചെറുതും മനോഹരവുമായ ഒരു ദ്വീപിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആകാശം പിങ്ക്, നീല കലർന്ന നിറങ്ങളിലാണ് ആകാശം. എന്നാൽ മനസ്സിൽ ആദ്യം പതിയുക തെങ്ങുകളല്ല, നരേന്ദ്ര മോദി തന്നെയാണ്.

 അതെ തെങ്ങുകളുടെ ഒരു ലളിതമായ ചിത്രമുപയോഗിച്ചു നരേന്ദ്ര മോദിയുടെ രൂപം തയ്യാറാക്കിയിരിക്കുന്നു ഒരു AI പവർ ടൂൾ.

ഒപ്റ്റിക്കൽ  ഇല്ല്യൂഷൻ ചിത്രങ്ങൾ വളരെ മനോഹരമായി തയാറാക്കാൻ കഴിയുന്ന AI ടൂളുകളാണിപ്പോൾ കൈയടി നേടുന്നത്. എന്നാലിത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ല. മറിച്ചു AI യുടെ Stable Diffusion എന്ന കലാത്മക പ്ലാറ്റ്ഫോമാണ്.
 ‘എക്‌സ്’ പങ്കിട്ട ചിത്രം നിർമ്മിച്ചിരിക്കുന്നത് മാധവ് കോഹ്‌ലിയാണ്,  കലാപരമായ ആവിഷ്‌കാരവും എഐ ടൂളുകളുമായി സംയോജിപ്പിച്ച്  മാസ്മരിക ചിത്രങ്ങൾ സൃഷ്ടിക്കുന്നത്തിൽ വിദഗ്ധനാണ് മാധവ്.

എന്താണ് Stable Diffusion?

ഉപയോക്താക്കൾക്ക് വിവരണാത്മക ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു AI പ്ലാറ്റ്‌ഫോമാണ് Stable Diffusion .
 പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഉപയോക്താക്കൾക്ക് “ചെറിയ നിർദ്ദേശങ്ങളോടെ AI ഇമേജുകൾ സൃഷ്ടിക്കാനും ചിത്രങ്ങളിൽ വാക്കുകൾ സൃഷ്ടിക്കാനും കഴിയും.” അവർക്ക് “അതിശയകരമായ ദൃശ്യങ്ങളും റിയലിസ്റ്റിക് സൗന്ദര്യശാസ്ത്രവും” സൃഷ്ടിക്കാനും കഴിയും.

In a captivating display of the creative potential of Artificial Intelligence (AI), an image that closely resembles India’s Prime Minister Narendra Modi has taken the internet by storm. The image, shared on the microblogging platform ‘X’ (formerly Twitter), was created by Madhav Kohli, an artist known for blending artistic expression with AI tools to produce mesmerizing visual content. Let’s delve into this intriguing AI-generated image and the fascination it has sparked among netizens.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version