ഇലക്ട്രിക്കൽ ഷോർട്ട് കാരണം എഞ്ചിൻ കമ്പാർട്ടുമെന്റിൽ
തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതൽ എന്ന കാരണത്താൽ ഹ്യുണ്ടായിയും കിയയും ഏകദേശം 3.4 ദശലക്ഷം വാഹനങ്ങൾ തിരിച്ചു വിളിച്ചിരിക്കുകയാണ്. മാത്രമല്ല ഉടമകൾ തങ്ങളുടെ വാഹനങ്ങൾ തത്കാലം വീട്ടിലെ ഗാരേജിൽ പാർക്ക് ചെയ്യരുത്, തിരികെ എത്തിക്കുന്ന വാഹനങ്ങൾ സർവീസ് സെന്ററിന് പുറത്ത് പാർക്ക് ചെയ്യാനും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് ഇവിടെയല്ല. യുഎസിലെ അവസ്ഥയാണ്.
ഹ്യുണ്ടായിയുടെ സാന്റാ ഫെ എസ്യുവിയും കിയയുടെ സോറന്റോ എസ്യുവിയും ഉൾപ്പെടെ 2010 മുതൽ 2019 വരെയുള്ള മോഡൽ വർഷങ്ങളിൽ ഇറങ്ങിയ 3.4 ദശലക്ഷം കാർ, എസ്യുവി മോഡലുകൾ ഡീലർമാരുടെ പക്കലേക്ക് തിരിച്ചുവിളിക്കുന്നു.
യുഎസ് സുരക്ഷാ റെഗുലേറ്റർമാർ ബുധനാഴ്ച നിർദേശിച്ച പ്രകാരം ഈ കാറുകളിൽ ആന്റി-ലോക്ക് ബ്രേക്ക് കൺട്രോൾ മൊഡ്യൂളിന് ദ്രാവകം ചോർന്ന് ഇലക്ട്രിക്കൽ ഷോർട്ട് ഉണ്ടാകാം, ഇത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴോ ഓടിക്കുമ്പോഴോ തീ പിടിക്കാം.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ വാഹനം വെളിയിൽ പാർക്ക് ചെയ്യാനും കെട്ടിടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും വാഹന നിർമ്മാതാക്കൾ നിർദ്ദേശിക്കുന്നു.
ഉടമകൾക്ക് യാതൊരു ചിലവും ഉണ്ടാകാതെ തന്നെ ഡീലർമാർ ആന്റി ലോക്ക് ബ്രേക്ക് ഫ്യൂസ് മാറ്റിസ്ഥാപിക്കും. നവംബർ 14 മുതൽ ഉടമകൾക്ക് അറിയിപ്പ് കത്തുകൾ അയയ്ക്കുമെന്ന് കിയ പറയുന്നു. ഹ്യുണ്ടായി അറിയിപ്പ് നൽകുക നവംബർ 21 മുതലാണ്.
തിരിച്ചു വിളിക്കുന്ന കിയ മോഡലുകൾ :
2010 മുതൽ 2019 വരെയുള്ള Borrego, 2014 മുതൽ 2016 വരെ നിരത്തിലിറക്കിയ Cadenza, 2010 to 2013 Forte, Forte Koup and Sportage, 2015 മുതൽ 2018 K900, 2011 മുതൽ 2015 വരെയുള്ള K900, 2011 മുതൽ 2015 Optima3, The Soul20 Optima3, റിയോ, സോറന്റോ, റോണ്ടോ എന്നിവ കിയ മോഡലുകളിൽ ഉൾപ്പെടുന്നു.
തിരികെ വിളിക്കുന്ന ഹ്യൂണ്ടായ് കാറുകൾ
2011 മുതൽ 2015 വരെയുള്ള എലാൻട്ര, ജെനസിസ് കൂപ്പെ, സൊണാറ്റ ഹൈബ്രിഡ്, 2012 മുതൽ 2015 വരെയുള്ള ആക്സന്റ്, അസെറ, വെലോസ്റ്റർ, 2013 മുതൽ 2015 വരെയുള്ള എലാൻട്ര കൂപ്പെ, സാന്താ ഫെ, വെരാക്രൂസ്, 2010 മുതൽ 2013 വരെ ട്യൂസൺ, ടക്സൺ ഫ്യൂവൽ സെൽ, 2013 ലെ സാന്താ ഫെ സ്പോർട്ട്മോഡലുകളാണ് തിരിച്ചുവിളി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Hyundai and Kia are recalling 3.4 million US vehicles due to an electrical short risk causing engine compartment fires. Owners should avoid garage parking and return vehicles for repairs. Affected models range from 2010 to 2019, including Hyundai’s Santa Fe SUV and Kia’s Sorento SUV. The issue is linked to a leaky anti-lock brake control module. The manufacturers will replace the anti-lock brake fuse at no cost, with notifications to owners starting in November.