കേരളത്തിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ (Palnar Transmedia) 25-ാം വർഷത്തിൽ കൂടുതൽ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നു. യുഎസിലും യൂറോപ്യന്‍ വിപണിയിലടക്കം ചുവടുറപ്പിച്ച കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ ഏഴിന് നടക്കും. ഈയവസരത്തില്‍ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് പല്‍നാര്‍ ട്രാന്‍സ്മീഡിയയുടെ സ്ഥാപക ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.
ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങളിലെ പട്ടണങ്ങളിലെ ബൈക്ക് പാര്‍ക്കിംഗ് ടവറുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് കമ്പനിക്ക് നിര്‍ണായകമായത്. ഓസ്ട്രിയയിലെ ഡാഫി, പോങ്കൗ മേഖലയിലുടനീളമുള്ള നൂറുകണക്കിന് സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍, എനര്‍ജി മാനേജ്മെന്‍റ് സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ നല്‍കുന്നത് പല്‍നാറാണ്.
തുടക്കത്തില്‍ ജര്‍മ്മന്‍ സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പല്‍നാറിന്‍റെ പ്രവര്‍ത്തനം. പിന്നീട് ജര്‍മ്മന്‍ ഐടി കമ്പനിയായ ഐവര്‍ക്സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തതോടെ പല്‍നാറിന് യൂറോപ്പിലെ കൂടുതല്‍ വിപണിയിലേക്ക് കടന്നു ചെല്ലാനായി. ജര്‍മ്മന്‍ ഉപഭോക്താക്കളുമായി നേരിട്ടുള്ള സഹകരണമായതിനാല്‍ അവിടെ മികച്ച രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനായി.
1998 സെപ്റ്റംബര്‍ 16 ന് ടെക്നോപാര്‍ക്കിലെ പമ്പ ബ്ലോക്കില്‍ 150 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 650 യു.എസ് ഡോളറിന്‍റെ മൂലധനത്തിലാണ് സഹപ്രവര്‍ത്തകനായ ശ്രീജിത്തിനൊപ്പം ഡോ. സയ്യിദ്, പൽനാറിനു തുടക്കമിട്ടത്. ഇന്ന് ഇന്ത്യ, യു.എസ്. ജര്‍മ്മനി എന്നിവിടങ്ങളിലായി മുന്നൂറിലധികം ജീവനക്കാരും 17 ദശലക്ഷം ഡോളറിലധികം വിറ്റുവരവുമാണ് പല്‍നാറിനുള്ളത്.
Channel IAM Malyalam ഇപ്പോൾ വാട്ട്‌സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്‌ത് ഇന്നുതന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X