15 വയസ്സിൽ എന്തൊക്കെ ചെയ്യാൻ പറ്റും? പഠിക്കും കളിക്കും കൂട്ടുക്കാരുമായി ചുറ്റി നടക്കും അങ്ങനെ പലതും ചെയ്യും.

15 വയസ്സിൽ പ്രഞ്ജലി അവസ്തി (Pranjali Awasthi) എന്താണ് ചെയ്തത് എന്ന് അറിയാമോ? സ്വന്തമായി ഒരു എഐ സ്റ്റാർട്ടപ്പ് തുടങ്ങി, Delv.AI.

ഒരു വർഷം കൊണ്ട് 100 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പായി Delv.AI വളർന്നു. പ്രഞ്ജലിയുടെ സ്റ്റാർട്ടപ്പിൽ ഇപ്പോൾ 10 പേർ ജോലിയും ചെയ്യുന്നുണ്ട്. എട്രപ്രണർഷിപ്പിൽ പ്രായത്തിന് ഒരുകാര്യവുമില്ലെന്ന് ഒന്ന് കൂടി തെളിയിക്കുകയാണ് പ്രഞ്ജലി.

7 വയസ്സിലേ കോഡിങ്
2022-ൽ സ്ഥാപിച്ച Delv.AI ഗവേഷണങ്ങൾക്ക് ആവശ്യമായ ഡാറ്റ എക്‌സ്ട്രാക്ഷൻ സേവനങ്ങളാണ് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ഫ്‌ലോറിഡയിൽ താമസമാക്കിയവരാണ് പ്രഞ്ജലിയുടെ മാതാപിതാക്കൾ. കംപ്യൂട്ടർ എൻജിനിയറായ അച്ഛൻ 7 വയസ്സിലേ പ്രഞ്ജലിയെ കോഡിങ് പഠിപ്പിച്ചു. ഫ്‌ലോറിഡ ഇന്റേൺ യൂണിവേഴ്‌സിറ്റി ലാബിൽ മെഷീൻ ലേണിങ്ങിൽ പ്രഞ്ജലി ഇന്റേൺഷിപ്പ് എടുത്തിരുന്നു.

2021-ൽ ഒരു ആക്‌സിലറേറ്റർ പ്രോഗ്രാമിൽ പങ്കെടുത്തതാണ് സ്റ്റാർട്ടപ്പിലേക്ക് വഴി തുറന്നത്. മിയാമിയിൽ നടന്ന പ്രോഗ്രാം ബാക്കൺഡ് ക്യാപ്പിറ്റലിന്റെ (Backend Capital) ലൂസി ഗോ (Lucy Guo), ഡേവ് ഫോണ്ടിനോട്ട് (Dave Fontenot) എന്നിവരാണ് നടത്തിയത്.

സ്വന്തമായി എഐ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന് കുറച്ച് കാലം സ്‌കൂളിൽ നിന്ന് പ്രഞ്ജലി വിട്ടു നിൽക്കാൻ തീരുമാനിച്ചിരുന്നു. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ് പ്രഞ്ജലി ഇത് ചെയ്തത്. സോഫ്റ്റ് വെയറുകൾ സൗജന്യമായി നൽകാൻ പറ്റുന്ന പ്രോഡക്ട് ഹണ്ടിലാണ് (Product Hunt) ഡെൽവ് ഐഐയുടെ ബീറ്റ വേർഷൻ ആദ്യമായി അവതരിപ്പിക്കുന്നത്. സ്റ്റാർട്ടപ്പിന്റെ വളർച്ചയ്ക്ക് വേണ്ടി താത്കാലികമായി കോളേജ് ഉപേക്ഷിച്ചിരിക്കുകയാണ് പ്രഞ്ജലി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version