നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കറുത്ത മുത്തും സുഗന്ധവ്യഞ്ജനങ്ങളുമായി കേരളത്തിലെത്തിയ പോർച്ചുഗീസുകാരുടെ ഒരു കപ്പൽ കൊച്ചി ഹാർബറിനോട് അടുക്കാൻ ശ്രമിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം.

ആ കപ്പൽ കാറ്റിലും കോളിലും പെട്ട് ആടിയലുലഞ്ഞ് കടലിൽ മുങ്ങിത്താണു. അതിലുണ്ടായിരുന്ന മദ്യവീപ്പകൾ തേടി കൊച്ചിയിലെ ചിലർ കടലിൽ മുങ്ങാംകുഴിയിട്ടു. അങ്ങനെ  സ്വന്തമാക്കിയ മദ്യവീപ്പകളുടെ കഥകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറം ഒരു തനി കൊച്ചിക്കാരൻ പുതിയൊരു മദ്യബ്രാൻഡ് തുടങ്ങി. പോർച്ചുഗീസുകാർക്ക് വഴിയൊരുക്കിയ കൊച്ചിയുടെ അഴിമുഖത്തുള്ള പാലം ദീപുവിന്റെ ബ്രാൻഡായി. ഹാർബർ ബ്രി‍ഡ്ജ്!  ദീപു കെ. പ്രകാശ്  ഹാർബർ ബ്രിഡ്ജ് (HARBOUR BRIDGE) എന്ന ആൽക്കഹോൾ സ്റ്റാർട്ടപ് തുടങ്ങിയതിന്റെ കഥ അവിടെ തുടങ്ങുന്നു. പോർച്ചുഗീസുകാർ കൊണ്ടുവന്ന മദ്യബാരലുകളിൽ നിന്ന് കൊച്ചി നുണഞ്ഞ രുചി വിസ്ക്കിയുടെ ചേരുവയായി. പഴമക്കാരിൽ നിന്ന് കേട്ടറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമായി ആ ഫ്ലേവറുമായി ദീപു ഗോവയിലെത്തി. അവിടെ മാസ്റ്റർ ബ്ലൻഡർമാർ പുതിയൊരു വിസ്‌കിയുണ്ടാക്കി, ഹാർബർ ബ്രിഡ്ജ്. അടുത്ത ആഴ്ച വിസ്കി ഗോവൻ മാർക്കറ്റിലെത്തും. തൊട്ടുപിന്നാലെ പുതുച്ചേരിയിലും.

രുചിയുടെ പാരമ്പര്യം ബിസിനസിന്റെയും

സ്റ്റാർട്ടപ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനി വിഎൽ7 (VL7) ആണ് ഹാർബർ ബ്രിഡിജ് എന്ന ബ്രാൻഡിൽ ബിവറേജുകൾ നിർമ്മിക്കുന്നത്. ഫൗണ്ടറും സിഇഒയുമായ ദീപു മൂന്നാം തലമുറ ആൽക്കഹോൾ ബിസിനസുകാരനാണ്. 40 വർഷത്തോളം മദ്യ വ്യവസായത്തിൽ പ്രവർത്തിച്ച മുത്തച്ഛന്റെ പാരമ്പര്യം ലോകം മുഴുവൻ അറിയിക്കുകയാണ് സ്വന്തം മദ്യ ബ്രാൻഡിലൂടെ ദീപു. മുത്തച്ഛൻ വാവയുടെയും മുത്തശ്ശി ലക്ഷ്മിയുടെയും പേരിൽ നിന്നാണ് മാതൃകമ്പനിയുടെ പേര് കണ്ടെത്തിയത്.  

ആൽക്കഹോൾ സ്റ്റാർട്ടപ്പ് തുടങ്ങാൻ ദീപു തിരഞ്ഞെടുത്ത സമയം തെറ്റിയില്ല. ഇന്ത്യൻ വിസ്‌കിയെയും ലിക്കറിനെയും ലോകം തിരിച്ചറിഞ്ഞ് തുടങ്ങുന്ന സമയത്താണ് ഹാർബർ ബ്രിഡ്ജ് വിസ്‌കി മാർക്കറ്റിലേക്ക് എത്തിക്കുന്നത്. സ്വിറ്റ്‌സർലൻഡിലും ഓസ്‌ട്രേലിയയിലും പഠിച്ച ദീപുവിന് വിസ്‌കി, ബീർ എന്നിവയെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും അവസരം കിട്ടി. ആൽക്കഹോൾ സ്റ്റാർട്ടപ്പ് തുടങ്ങുന്നത് ഈ അറിവിന്റെ ബലത്തിൽ കൂടിയാണ്. ബീവറേജ് നിർമാണത്തിൽ 40-50 വർഷം പരിചയമുള്ളവരാണ് ദീപുവിന്റെ ടീമിലുള്ളത്.

Also Read

അന്താരാഷ്ട്ര മാർക്കറ്റിലേക്കും

ദീപുവിന്റെ ആൽക്കഹോൾ സ്റ്റാർട്ടപ്പ് പുറത്തിറക്കുന്ന ആദ്യ ഉത്പന്നം ഗോതമ്പ് കൊണ്ടുണ്ടാക്കിയ മിഡ് പ്രീമിയം വിസ്‌കിയാണ്, ഗോവൻ നിർമിതം. ഗോവയിൽ ഒരു ഡിസ്റ്റിലെറി ലീസിന് എടുത്താണ് നിർമാണം. വാനില, ഡ്രൈ ഫ്രൂട്ട്സ്, കാൻഡി എന്നിവയാണ് വിസ്കി നിർമാണത്തിന് ഉപയോഗിക്കുന്നത്. സ്കോട്ടിഷ് വിസ്കിയും, ഇന്ത്യൻ വിസ്കിയും ഇന്ത്യൻ മാൾട്ട് എന്നിവയും ഹാർബർ ബ്രിഡ്ജിൽ രുചിക്കാം.

കേരളത്തിലും എത്തും ഹാർബർ ബ്രി‍ഡ്ജ് വിസ്ക്കി!

അടുത്ത സാമ്പത്തിക വർഷത്തോടെ കേരളത്തിലും ഹാർബർ ബ്രിഡ്ജ് ലഭിച്ചു തുടങ്ങും അതിനുള്ള ലൈസൻസ് നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ യുവാക്കളും മധ്യവയസ്കരും പുതിയ ഉത്പന്നങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് ദീപു പറയുന്നു. വിസ്കി വിപണന രംഗത്ത് മാത്രം അടുത്ത അഞ്ച് വർഷം കൊണ്ട് 36% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതിൽ 2-3% പിടിച്ചടക്കാൻ ഹാർബർ ബ്രിഡ്ജിന് കഴിയുമെന്ന ആത്മവിശ്വാസം ദീപുവിന് ഉണ്ട്. ആൽക്കഹോൾ ബിസിനസ്സിൽ നിൽക്കുന്ന പലരും ഫണ്ടിംഗിന് തയ്യാറായി മുന്നോട്ട് വരുന്നുണ്ടെങ്കിലും, ഇതിൽ പാഷനുള്ള നിക്ഷേപകരെ കാത്തിരിക്കുകയാണ് ദീപു. ആൽക്കഹോൾ ബിസിനസിൽ ദീർഘവീക്ഷണവും താത്പര്യവുമുള്ളവരെയും ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന‍്‍ താത്പര്യമുള്ളവരെയാണ് ദീപുവിന് താത്പര്യം. അടുത്ത വർഷം ആഫ്രിക്കയിൽ ഹാർബർ ബ്രിഡ്ജ് എത്തിക്കാനും ഇദ്ദേഹം പദ്ധതിയിടുന്നു.

തേങ്ങയും അരിയും

കേരം തിങ്ങും കേരളനാട്ടിൽ തേങ്ങ കൊണ്ടുള്ള വിസ്‌കിയും ഹാർബർ ബ്രിഡ്ജ് ലക്ഷ്യമിടുന്നു. തെങ്ങുക്കൃഷി ധാരാളമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വിസ്‌കിയിൽ തേങ്ങയാണെങ്കിൽ ബിയറിൽ അരിയാണ് ഹാർബർ ബ്രിഡ്ജിന്റെ അടുത്ത പ്രത്യേകത.

ഏതെങ്കിലും അരിയല്ല, കേരളത്തിന്റെ സ്വന്തം ജീരകശാല കൊണ്ടാണ് ബിയർ ഉണ്ടാക്കാൻ പോകുന്നത്. സിങ്കപ്പൂർ കമ്പനിയുമായി ചേർന്ന് ബയോ ബിയർ ഹാർബർ ബ്രിഡ്ജ് ഉണ്ടാക്കി കഴിഞ്ഞു. ബയോ ബിയർ പരിശോധയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ്.

മില്ലറ്റും വാറ്റാം!

ഇപ്പോൾ ഭക്ഷണരംഗത്ത് തരംഗമായ മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ ഉപയോഗിച്ചും ബിയറ് പരീക്ഷിക്കാൻ ദിപു ഒരുങ്ങുകയാണ്. ഇതിന്റെ ചേരുവകൾ ലാബ് ടെസ്റ്റിലാണ് ഇപ്പോൾ.

ഇത് ലിമിറ്റഡ് എഡിഷൻ

മദ്യം നിർമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ദീപുവിന്റെ ആൽക്കഹോൾ സ്റ്റാർട്ടപ്പ്. മദ്യക്കുപ്പികളുടെ കോർക്ക് നിർമിക്കാൻ ഹാർബർ ബ്രിഡ്ജ് പദ്ധതിയിടുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ബിയർ ഉണ്ടാക്കുന്നതിന് പകരം ക്രാഫ്റ്റ് ബിയറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഹാർബർ ബ്രിഡ്ജ്. ധാരാളം ഉണ്ടാക്കുന്നതിന് പകരം കുറച്ച് മാത്രം നിർമിച്ച് ഗുണം ചോരാതെ വിൽക്കുകയാണ് ഹാർബർ ബ്രിഡ്ജ്.
മാൾട്ടും ഔഷധ സസ്യങ്ങളുമടക്കം ഇറക്കുമതി ചെയ്യുന്നതിനാൽ ആഡഡ് ഷുഗറിനെ പേടിക്കണ്ടന്ന് ദീപു പറയുന്നു, ഒപ്പം നിയമപ്രകാരമുള്ള മുന്നറിയിപ്പും, മദ്യം ആരോഗ്യത്തിന് ഹാനികരം!

പഠിപ്പിക്കാനും

ബീവറേജുകൾ ഉണ്ടാക്കുക മാത്രമല്ല, എങ്ങനെ ഉണ്ടാക്കണമെന്ന് പഠിപ്പിക്കാൻ ഒരു ബീവറേജസ് അക്കാദമിയും ദീപുവിന്റെ സ്വപ്‌നങ്ങളിലുണ്ട്. ഇന്ത്യയിൽ ബീവറേജ് നിർമാണം പഠിക്കുക അത്ര എളുപ്പമല്ല. മൈക്രോബയോളജിയും രസതന്ത്രവും പഠിച്ചവർ പ്രവേശന പരീക്ഷയെഴുതി വേണം പൂനെയിലെ അക്കാദമിയിൽ പഠിക്കാൻ.

Also Read

ഐടിയോ സാമ്പത്തികമോ ഏത് മേഖല പഠിച്ചവർക്കും ആഗ്രഹമുണ്ടെങ്കിൽ ബീവറേജ് നിർമാണ സാങ്കേതിക വിദ്യ പഠിക്കാൻ അവസരമുണ്ടാകണം. ആ അവസരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബീവറേജസ് അക്കാദിമിയിലൂടെ ദീപു ലക്ഷ്യം വെക്കുന്നത്. 6 മാസം, ഒരു വർഷം വരെയുള്ള കോഴ്‌സുകൾ അക്കാദമിയിൽ പ്രതീക്ഷിക്കാം. അക്കാദമിയുടെ നിയമവശമടക്കം പരിശോധിക്കുകയാണ് ദീപു.

ഹാർബർ ബ്രി‍ഡ്ജ് ഫൗണ്ടർ  ദീപു കെ. പ്രകാശിനെ ബന്ധപ്പെടാം:8075740640


Long ago, Portuguese had arrived on the shores of Mattancherry, opening a direct sea route from Europe to India. But tragedy struck just before it could anchor at the harbour — stuck on the sea one stormy night and led astray by the fierce winds, the magnificent Escondida came up against the ragged coast, sinking her to the bottom of the ocean floor before dawnbreak. The precious cargo was long believed to be destroyed, without having quenched anyone’s thirst, Deepu K Prakash

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version