ആഗോളതലത്തിലേക്ക് വളരാന്‍ ശേഷിയുള്ള 200 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച് 6 മലയാളി സ്റ്റാര്‍ട്ടപ്പുകള്‍. ഫോബ്‌സ് ഇന്ത്യയും ഡി ഗ്ലോബലിസ്റ്റും ചേര്‍ന്ന് 2023 എണ്‍ട്രപ്രണര്‍ മൊബിലിറ്റി ഉച്ചക്കോടിയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. പ്രാദേശിക വിപണി, ഫണ്ട് റൈസിംഗ്, പുത്തന്‍ ബിസിനസ് ആശയങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് സ്റ്റാര്‍ട്ടപ്പുകളെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.
മലയാളികള്‍ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്, മൈകെയര്‍ ഹെല്‍ത്ത്, ജെന്‍ റോബോട്ടിക് ഇനോവേഷന്‍, ഇന്‍ടോട്ട് ടെക്‌നോളജീസ്, കാവ്‌ലി വയര്‍ലെസ്, സെക്ടര്‍ക്യൂബ് ടെക്‌നോലാബ്‌സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ് പട്ടികയില്‍ ഇടംപിടിച്ചത്.

ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് (Open Financial Technologies)


2017ൽ ആരംഭിച്ച ഡിജിറ്റൽ ബാങ്കിംഗ് ഫിൻടെക്ക് സ്റ്റാർട്ടപ്പാണ് ഓപ്പൺ ഫിനാൻഷ്യൽ. അനീഷ് അച്യുതൻ, മേബൽ ചാക്കോ, ഡീന ജേക്കബ്, അജീഷ് അച്യുതൻ എന്നിവരാണ് ഓപ്പണിന്റെ ഫൗണ്ടർമാർ. ഗൂഗിൾ, വീസ, ടൈഗർ ഗ്ലോബൽ, 3വൺ4 കാപ്പിറ്റൽ, ടെമസെക്, സ്പീഡ് ഇൻവെസ്റ്റ് തുടങ്ങിയവർ ഓപ്പണിനെ പിന്തുണയ്ക്കുന്നു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് പേയ്‌മെന്റ് പ്ലാറ്റ് ഫോമായ ഓപ്പൺ മണി (Open Money), ആദ്യാവസാനം എംബഡ് ചെയ്തിരിക്കുന്ന ഫിനാൻസ് പ്ലാറ്റ് ഫോം സ്വിച്ച് (Zwitch), സാമ്പത്തിക ഇൻസ്റ്റിറ്റിയൂഷനുകൾക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലോഞ്ച് ചെയ്യാൻ പറ്റുന്ന ബാങ്കിംഗ് സ്റ്റാക്ക് (BankingStack) എന്നിവയാണ് ഓപ്പണിന്റെ പ്രധാന സേവനങ്ങൾ.

മൈകെയർ ഹെൽത്ത് (Mykare Health)

സെനു സാം, റഹ്‌മത്തുള്ള ടിഎം, ജോഷ് ഫിലിപ്പോസ് എന്നിവർ സഹസ്ഥാപകരായ ആരോഗ്യ-സാങ്കേതിക സ്റ്റാർട്ടപ്പാണ് മൈ കെയർ ഹെൽത്ത്. ഓൺഡെക്ക് ഒഡിഎക്‌സ്-യുഎസ്, അവാന സീഡ്, എൻഡുറൻസ് കാപ്പിറ്റൽ, എഫ് ഹെൽത്ത്, വെരിറ്റാസ് എക്‌സ് എന്നിവരുടെ പിന്തുണയോടെയാണ് മൈകെയർ ഹെൽത്ത് പ്രവർത്തിക്കുന്നത്.
ആരോഗ്യ മേഖല നേരിടുന്ന കാര്യക്ഷമതയില്ലായ്മ പരിഹരിക്കാൻ ശ്രമിക്കുന്ന മൈ കെയർ ശസ്ത്രക്രിയ പരിപാലന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുഖ്യധാരയിലില്ലാത്ത ആശുപത്രികളും ശസ്ത്രക്രിയാ വിദഗ്ധരെയും ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ അസെറ്റ് ലൈറ്റ് ഹോസ്പിറ്റൽ ശൃംഖല നിർമിക്കുകയാണ് ഈ സ്റ്റാർട്ടപ്പ്.

ജെൻ റോബോട്ടിക് ഇനോവേഷൻസ് (Genrobotic Innovations)


റോബോട്ടിക്‌സ്, നിർമിത ബുദ്ധി എന്നിവയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ജെൻ റോബോട്ടിക് ഇനോവേഷൻ. ആനന്ദ് മഹീന്ദ്ര് പിന്തുണയ്ക്കുന്ന മലയാളി സ്റ്റാർട്ടപ്പ് കൂടിയാണ് ജെൻ റോബോട്ടിക്. മഹീന്ദ്രയെ കൂടാതെ സീ ഫണ്ട്, യൂണികോൺ ഇന്ത്യ വെഞ്ചേഴ്‌സിന്റെയും പിന്തുണ സ്റ്റാർട്ടപ്പിനുണ്ട്.
റോബോർട്ടിന്റെ രൂപകല്പനയും വികസനവും എഐ സൊല്യൂഷനുമാണ് ജെന്നിന്റെ പ്രധാന സേവനങ്ങൾ.
റോബോട്ടിക്‌സ് ആൻഡ് എഐ, മെഡിക്കൽ ആൻഡ് മൊബിലിറ്റി, ജെൻ റോബോട്ടിക്‌സ് ഓയിൽ ആൻഡ് ഗ്യാസ്, ജെൻ റോബോട്ടിക്‌സ് ഫൗണ്ടേഷൻ തുടങ്ങിയ ശൃംഖലകളും ജെൻ റോബോട്ടിക്‌സിനുണ്ട്.
വിമൽ ഗോവിന്ദ് എംകെ, റാഷിദ് കെ, നിഖിൽ എൻപി, അരുൺ ജോർജ് എന്നിവരാണ് ജെൻ റോബോട്ടിക്കിന്റെ ഫൗണ്ടർമാർ.

ഇൻടോട്ട് ടെക്‌നോളജീസ് (Inntot Technologies)


ബ്രോഡ്കാസ്റ്റ്, കമ്യൂണിക്കേഷൻ ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഇൻടോട്ട് ടെക്‌നോളജീസ്. യുഐവി കോണ്ടിനത്തിന്റെ പിന്തുണയോടെയാണ് സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. രജിത്ത് നായർ, പ്രശാന്ത് തങ്കപ്പൻ എന്നിവരാണ് ഇൻടോട്ടിന്റെ ഫൗണ്ടർമാർ.
സാങ്കേതിക വിദ്യാരംഗത്ത് ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ഇൻടോട്ട് സോഫ്റ്റ് വെയർ അടിസ്ഥാനമാക്കിയ റേഡിയോ സൊല്യൂഷൻ നൽകുന്നു. കുറഞ്ഞ ചെലവിൽ മികച്ച ഗുണമേന്മയുള്ള ഡിജിറ്റൽ റേഡിയോ റിസീവറുകൾ ഇൻടോട്ട് ഉറപ്പു വരുത്തുന്നു. കാറുകൾക്കുള്ള ഡിജിറ്റൽ റേഡിയോ റിസീവറുകൾക്ക് പേറ്റന്റും നേടി. ബ്രോഡ്കാസ്റ്റ് റേഡിയോയുടെ ഡിജിറ്റൽ പരിവർത്തനമാണ് ഇൻടോട്ട് ലക്ഷ്യമിടുന്നത്.

കാവ്‌ലി വയർലെസ്സ് (Cavli Wireless)


ജോൺ മാത്യു, തരുൺ തോമസ്, അജിത് തോമസ്, അഖിൽ എന്നിവർ ഫൗണ്ടർമാരായ കണക്ടിവിറ്റി ടെക് കമ്പനിയാണ് കാവ്‌ലി വയർലെസ്. Chiratae ventures, Qualcomm Ventures എന്നിവരുടെ പിന്തുണയോടെയാണ് കാവ്‌ലി പ്രവർത്തിക്കുന്നത്.
ഇന്റലിജന്റ് ഹാർട്ട് വെയർ, ക്ലൗഡ് സൊല്യൂഷൻ എന്നിവയുടെ സഹായത്തോടെ അടുത്ത ജനറേഷൻ Ito കണക്ടിവിറ്റി സൃഷ്ടിക്കുകയാണ് ഇവർ. ലോക്കൽ LTE, LPWAN, 5ജി കണക്ടിവിറ്റി എന്നീ സേവനങ്ങൾ കാവ്‌ലി നൽകുന്നു. ആഗോളതലത്തിൽ സെല്ലുലാർ പ്രൊവൈഡർമാരുമായി ചേർന്നാണ് കാവ്‌ലിയുടെ പ്രവർത്തനം.

സെക്ടര്‍ക്യൂബ് ടെക്‌നോലാബ്‌സ് (SECTORQUBE TECHNOLABS)
സെക്യൂരിറ്റി സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പാണ് സെക്ടര്‍ക്യൂബ് ടെക്‌നോലാബ്‌സ്. ഐഐഐടിഎം-കെ, ക്രഡന്‍സ് ഫാമിലി ഓഫീസ്, യൂണികോണ്‍ ഇന്ത്യ വെഞ്ച്വര്‍സ് എന്നിവരുടെ പിന്തുണയോടെയാണ് സെക്ടര്‍ക്യൂബിന്റെ പ്രവര്‍ത്തനം.
സ്മാര്‍ട്ട് ലോക്ക് സൊല്യൂഷന്‍സിലൂടെ സുരക്ഷാസേവന മേഖലയുടെ നിലവാരം ഉയര്‍ത്തുകയാണ് സെക്ടര്‍ക്യൂബ്. ആശങ്കയ്ക്ക് ഇടയില്ലാതെ ആസ്തിയും ചരക്കുകളും സുരക്ഷിതമാണെന്ന് സെക്ടര്‍ക്യൂബിന്റെ സേവനം ഉറപ്പാക്കും. സ്മാര്‍ട്ട് ലോക്ക് ഉപയോഗിച്ച് തുറക്കാന്‍ പറ്റുന്ന പൂട്ട്, ജിയോഫെന്‍സിംഗ്, ഒറ്റ ഡാഷ്‌ബോര്‍ഡില്‍ എല്ല പൂട്ടുകളുടെയും ബേര്‍ഡ് ഐ വ്യൂ ലഭ്യമാക്കുക എന്നിവയും സെക്ടര്‍ക്യൂബിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സെക്ടര്‍ക്യൂബ് നിബു ഏലിയാസ്, അനി ഏബ്രഹാം ജോയ്, അര്‍ജുന്‍ ശരത്ത്, ശബരീഷ് പ്രകാശ്, മിഥുന്‍ സ്‌കറിയ, ബിനിയസ് വിഎല്‍ എന്നിവര്‍ ചേര്‍ന്നാണ് ആരംഭിക്കുന്നത്

Forbes India, in collaboration with D Globalist, a global mobility accelerator with a worldwide network of professionals, has launched the new edition of DGEMS. Open Financial Technologies, Lenskart, Medikabazaar, Pearl Global, Good Glamm Group, No Broker are the Indian companies that entered in the top 10 list. Forbes India DGEMS 2023 platform that recognizes 200 companies with global business potential. The shortlisting of these companies was made by Forbes India & D Globalist after vetting on various parameters including their growth in the domestic market, unique business proposition, fundraising and ownership of intellectual property rights. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version