2023 അവസാനിക്കുമ്പോൾ ആപ്പിളിന്റെ (Apple) ഇന്ത്യയിലെ വാർഷിക വരുമാനം 83,000 കോടിയെത്തുമെന്ന് റിപ്പോർട്ട്. വിൽപ്പനയിൽ 47.8% വളർച്ചയുണ്ടാക്കാൻ ഈ വർഷം ആപ്പിളിന് സാധിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് വിൽപ്പന ഇനത്തിൽ നിന്നാണ് ലഭിച്ചത്. 49,321 കോടി രൂപയാണ് ഈ ഇനത്തിൽ മാത്രമായി ലഭിച്ചത്. രാജ്യത്ത് ഐഫോൺ ഉപഭോഗം വർധിച്ചതാണ് വിൽപ്പനയിലും പ്രതിഫലിച്ചത്. ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ നില കൂടുതൽ മെച്ചപ്പെടുത്തണമെങ്കിൽ ആപ്പിൾ ഫോണുകളുടെ വില കുറയ്ക്കാൻ തയ്യാറാകണമെന്നാണ് വിദഗ്ധർ പറയുന്നത്.  

കുതിച്ച് ആപ്പിൾ, സാംസങ് മുന്നിൽ തന്നെ
ആദ്യ ആറുമാസത്തിൽ തന്നെ സ്മാർട്ട് ഫോൺ വരുമാനത്തിൽ ആപ്പിൾ മുൻപന്തയിൽ എത്തിയിരുന്നു. രണ്ട് മാസം നീണ്ട ഉത്സവ സീസൺ കൂടിയായപ്പോൾ ആപ്പിളിന്റെ വരുമാനം കുതിച്ചുയർന്നു. അധികം വൈകാതെ സ്മാർട്ട് ഫോൺ വരുമാനത്തിൽ ആപ്പിൾ, സാംസങ്ങിനെ കടത്തി വെട്ടുമെന്നാണ് വിദഗ്ധർ കരുതുന്നത്.

കഴിഞ്ഞ വർഷം 6.5 മില്യൺ ഐഫോൺ (iPhone) യൂണിറ്റുകൾ ആപ്പിൾ കയറ്റുമതി ചെയ്തിരുന്നു. ഈ വർഷം 9 മില്യൺ ഐഫോണുകളെങ്കിലും കയറ്റുമതി ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം 2022ൽ സാംസങ് 26.1 മില്യൺ ഫോണുകളാണ് കയറ്റുമതി ചെയ്തത്. സാംസണിന്റെ ഈ റെക്കോർഡ് ആപ്പിളിന് ഉടനെയൊന്നും തകർക്കാൻ പറ്റില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. വരും വർഷങ്ങളിൽ ആപ്പിളിന്റെ വളർച്ച കൂടുതൽ പ്രബലമാകുമെന്നാണ് വിലയിരുത്തുന്നത്.

എന്നാൽ ആപ്പിൾ ഇന്ത്യ ആഗോള വിപണിയിൽ കാര്യമായ സംഭാവന നിലവിൽ നൽകാത്തത് കമ്പനിക്ക് വെല്ലുവിളിയായിരിക്കും. 2022-23 വർഷത്തിൽ വെറും 1.5% ആണ് ആഗോള വിപണിയിൽ ആപ്പിൾ ഇന്ത്യയുടെ സംഭാവന. മറ്റു സേവനങ്ങൾ നൽകിയ ഇനത്തിൽ ആഗോള വിപണിയിൽ 354 മില്യൺ ഡോളർ വരുമാനമുണ്ടാക്കാനും ആപ്പിളിന് സാധിച്ചു. ഓൺലൈനിൽ iPhone 14ന് വില കുറവ് നൽകുന്നത് പോലെ ഓഫ് ലൈനിലും വില കുറവ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത് ആപ്പിളിന് ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യത നേടികൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Apple is on the cusp of reaching a significant milestone in India, with its annual revenue projected to approach $10 billion by the year-end, underscoring its growing strategic importance in the country. Apple’s revenue in India is estimated to have soared by 47.8%, reaching ₹49,321 crore ($5.9 billion), driven by impressive sales growth and strong profitability. This achievement positions Apple as a prominent player in the Indian market.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version