കയറ്റുമതി മേഖലയിലും അത്ര ശോഭനമല്ല ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് സെപ്റ്റംബറിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറിൽ 2.59 ശതമാനം ഇടിഞ്ഞ് 34.47 ബില്യൺ ഡോളറായി. 2022 സെപ്റ്റംബറിലെ കയറ്റുമതി 35.4 ബില്യൺ ഡോളർ ആയിരുന്ന അവസ്ഥയിൽ നിന്നുമാണ് ഈ കൂപ്പുകുത്തൽ. വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തേക്കുള്ള മൊത്തത്തിലുള്ള ഇറക്കുമതി 2022 സെപ്റ്റംബറിൽ നിന്ന് 2023 സെപ്റ്റംബറിൽ 15% കുറഞ്ഞ് 53.84 ബില്യൺ ഡോളറായി. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 24.16 ബില്യൺ ഡോളറായിരുന്നു. സെപ്റ്റംബറിൽ ഇത് 19.37 ബില്യൺ ഡോളറായി കുറഞ്ഞു.

അതെ സമയം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ രാജ്യത്തു വർധിക്കുകയാണ്. ഒക്ടോബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്, അതായതു സെപ്റ്റംബറിലെ 7.09% ൽ നിന്ന് കഴിഞ്ഞ മാസം 10.05% ആയി ഉയർന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി നടത്തിയ വിശകലനങ്ങളാണിത്.

കയറ്റുമതിക്ക് മങ്ങലേറ്റ സെപ്റ്റംബർ

ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറിൽ 2.59 ശതമാനം ഇടിഞ്ഞ് 34.47 ബില്യൺ ഡോളറായതോടെ സെപ്തംബർ മാസത്തിൽ വ്യാപാരക്കമ്മി 19.37 ബില്യൺ ഡോളറായി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ കയറ്റുമതി 8.77 ശതമാനം ഇടിഞ്ഞ് 211.4 ബില്യൺ ഡോളറിലെത്തി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ഇറക്കുമതി 12.23 ശതമാനം ഇടിഞ്ഞ് 326.98 ബില്യൺ ഡോളറായി.

ചരക്കുകളുടെ കയറ്റുമതിയിൽ മൊത്തത്തിൽ കുറവുണ്ടായിട്ടും, പെട്രോളിയം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയുടെ കാര്യത്തിൽ സെപ്റ്റംബറിലെ കയറ്റുമതിയിൽ 1.86 ശതമാനം വർധനയുണ്ടായതായി വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞു. പെട്രോളിയം, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ വർദ്ധനവ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യകരമായ സൂചനയാണ്. സെപ്റ്റംബറിൽ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി വർധിച്ചെങ്കിലും ക്രൂഡ് വില ഇടിഞ്ഞതിനാൽ മൂല്യത്തിൽ കുറവുണ്ടായി.

എന്നാൽ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ വാണിജ്യ സെക്രട്ടറിയുടെ ഈ വാദത്തിനു എതിരാണ്.  ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഇരുമ്പയിര്, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, സെറാമിക്സ്, ഓയിൽ മീൽസ് എന്നിവ 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കയറ്റുമതിയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചരക്കുകളായി . മറുവശത്ത്, രത്നങ്ങളും ആഭരണങ്ങളും, ഓർഗാനിക്, അജൈവ രാസവസ്തുക്കൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, എല്ലാ തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ കയറ്റുമതിയിൽ  സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇടിവ് രേഖപ്പെടുത്തി വിദേശ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

ഇന്ത്യയിലേക്കുള്ള ചരക്കുകളുടെ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ചൈന തുടർന്നു. എന്നിരുന്നാലും, ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്ക് ഇറക്കുമതിയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

ഇന്ത്യ-യുകെ എഫ്‌ടിഎ (സ്വതന്ത്ര വ്യാപാര കരാർ) സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയാണെന്നും വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പറഞ്ഞു.

തൊഴിലവസരങ്ങൾ കുറയുന്ന ഇന്ത്യ

ഇന്ത്യയുടെ തൊഴിലില്ലായ്മ മൊത്തത്തിലുള്ള നിരക്ക് സെപ്റ്റംബറിലെ 7.09% ൽ നിന്ന് കഴിഞ്ഞ മാസം 10.05% ആയി ഉയർന്നു. ഇത് മെയ് 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഗ്രാമീണ തൊഴിലില്ലായ്മ 6.2% ൽ നിന്ന് 10.82% ആയി ഉയർന്നപ്പോൾ നഗര നിരക്ക് 8.44% ആയി കുറഞ്ഞു എന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി ലിമിറ്റഡിന്റെ ഡാറ്റ കാണിക്കുന്നു.

അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ലോകത്തെ രണ്ടാമത്തെ വലിയ ഉത്പാദക രാജ്യമായ ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ നട്ടെല്ലായ  കാർഷിക ഉൽപ്പാദനത്തെ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ മൺസൂൺ മഴ തളർത്തുന്ന അവസ്ഥയാണിപ്പോൾ . എന്നിരുന്നാലും, നഗരപ്രദേശങ്ങളിൽ, സാമ്പത്തിക പ്രവർത്തനം താരതമ്യേന ശക്തമായിരുന്നു. ഇവിടെ ഉൽപ്പാദനവും ഉപഭോഗവും വികസിക്കുന്നു.

ഗവൺമെന്റ് വാർഷികാടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന  രാജ്യത്തുടനീളമുള്ള തൊഴിലില്ലായ്മ നിരക്ക് പ്രകാരം 2022-2023ൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.2% ആണ്.

തൊഴിൽ വിപണിയുടെ മികച്ച വിലയിരുത്തലിനായി സാമ്പത്തിക വിദഗ്ധർ CMIE ഡാറ്റയെ ആശ്രയിക്കുന്നു. 1,70,000-ത്തിലധികം വീടുകളിൽ നടത്തിയ പ്രതിമാസ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷവും അടുത്ത വർഷവും ലോകത്തിലെ ഏറ്റവും വേഗതയേറിയ നിരക്കുകളിലൊന്നായ 6%ത്തിൽ കൂടുതൽ വളരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അത് തൊഴിൽ ആവശ്യമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമല്ല.

India’s unemployment rate rose from 2.59% in September to 34.47 billion dollars, reflecting a challenging job market. Exports of various sectors, including electronics and pharmaceuticals, saw growth, while jewelry and ready-made garments faced difficulties. Addressing these disparities is essential for economic stability and job creation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version