ഓപ്പണ്‍ എഐയുടെ (OpenAI) ഏറ്റവും ശക്തമായ ലാഗ്വേജ് മോഡല്‍ വരുന്നു. കൂടുതല്‍ ശേഷിയുള്ളതും അപ്‌ഡേറ്റഡുമായി ജിപിടി 4 ടര്‍ബോ (GPT 4 Turbo) അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ.
സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഓപ്പണ്‍ എഐ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ജിപിടി 4 ടര്‍ബോ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട് മാന്‍ (Sam Altman) അവതരിപ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ജിപിടി 4 പതിപ്പ് പുറത്തിറങ്ങുമെന്ന് പ്രഖ്യാപനം വന്നത്.
ചോദ്യങ്ങൾ നന്നായി മനസിലാക്കും
കോണ്‍ഫറന്‍സില്‍ ജിപിടി 4 ടര്‍ബോയുടെ പ്രത്യേകതകളും സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. 2023 ഏപ്രില്‍ വരെയുള്ള ലോക കാര്യങ്ങളെ കുറിച്ച് ജിപിടി 4 ടര്‍ബോയ്ക്ക് അറിവുണ്ട്. ജിപിടി 4 പതിപ്പിന് ആകെ 2021 സെപ്റ്റംബര്‍ വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. ഇതിനെ മറികടക്കാന്‍ ചാറ്റ് ജിപിടി പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കേണ്ടി വന്നു. ഈ വിടവാണ് ജിപിടി 4 ടര്‍ബോയില്‍ പരിഹരിച്ചിരിക്കുന്നത്. ജിപിടി 4ന്റെ അറിവ് 2021ഓടെ അവസാനിച്ചെന്നും ഇനി അത്തരമൊരു സാഹചര്യം ഒഴിവാക്കുമെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു.
ഒറ്റ പ്രോംപ്റ്റില്‍ 300 പേജുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന 128k കണ്‍ടെക്സ്റ്റ് വിന്‍ഡോ ജിപിടി 4 ടര്‍ബോയുടെ പ്രത്യേകതയാണ്. ആദ്യ പതിപ്പില്‍ 8k, 32k കണ്‍ടെക്‌സ്റ്റ് വിന്‍ഡോയാണുള്ളത്. വലിയ കണ്‍ടെക്‌സറ്റ് വിന്‍ഡോ വലിയ ലാഗ്വേജ് മോഡലിനെയാണ് പ്രതിനിധീകരിക്കുന്നത്. ചോദ്യങ്ങള്‍ കൂടുതല്‍ നന്നായി മനസിലാക്കാനും മികച്ച ഉത്തരങ്ങള്‍ നല്‍കാനും ഇതുവഴി സാധിക്കും. ഡെവലപ്പര്‍മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ജിപിടി 4 ടര്‍ബോ ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.
Artificial intelligence has seen remarkable advancements in recent years. OpenAI, the artificial intelligence (AI) research lab behind ChatGPT, unveiled a suite of products at its inaugural developer conference, OpenAI DevDay, including an upgraded version of its flagship GPT large language model (LLM), GPT-4 Turbo, and tools for building customised AI chatbots.