നെക്സ്റ്റ് ജെൻ ഫയർ ഫൈറ്റിങ് ഉപകരണങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് (ARFF) വകുപ്പ് ഏറ്റെടുത്ത പുതുതലമുറ അഗ്നിശമന ഉപകരണങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. എയർപോർട്ടിന്റെ എമർജൻസി റെയ്പോൺസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇതെന്ന് അധികൃതർ അറിയിച്ചു.

പുതിയ ഫയർ ഫൈറ്റിങ് ഉപകരണങ്ങളുമായി കൊച്ചി വിമാനത്താവളം, Cochin International Airport Ltd

വ്യവസായ മന്ത്രി പി. രാജീവ് ആണ് ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടിപർപ്പസ് ഫയർഫൈറ്റിംഗ് റോബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കും ആക്‌സസ് പ്രവർത്തനങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹൈഡ്രോളിക്-ഓപ്പറേറ്റഡ് മൾട്ടി-ജോയിന്റഡ് ഏരിയൽ പ്ലാറ്റ്‌ഫോമാണ് ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്. 28 മീറ്റർ ഉയരത്തിൽ വരെയുള്ള രക്ഷാപ്രവർത്തനം നടത്താൻ ഇതിനാകും.

വലിയ തീപിടുത്തം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഉള്ളതാണ് മൾട്ടിപർപ്പസ് ഫയർഫൈറ്റിംഗ് റോബോട്ട്. സുരക്ഷ ഉറപ്പാക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റിമോട്ട് കൺട്രോൾ യൂണിറ്റാണിത്. ക്യാമറയും 360-ഡിഗ്രി പ്രവർത്തന ശേഷിയുമാണ് സവിശേഷതകൾ.

Kochi International Airport strengthens its emergency response with new next-gen firefighting equipment, including an articulated boom lift and a multi-purpose firefighting robot

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version