വീവർക്ക് (WeWork) എന്നാൽ ഫ്ലക്‌സിബിൾ വർക്ക് സ്‌പേസ് എന്നു കൂടിയായിരുന്നു അർഥം. ലോകത്തിലെ മൂല്യവത്തായ സ്റ്റാർട്ടപ്പുകളിലൊന്ന്, ഓഫീസ്-ഷെയറിംഗിനെ സങ്കല്പത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കെത്തിച്ച അമേരിക്കൻ സ്റ്റാർട്ടപ്പ്. 2019ൽ 47 ബില്യൺ ഡോളർ മൂല്യവുമായി സ്റ്റാർട്ടപ്പ് ലോകം ആഘോഷിച്ച വീവർക്കിന് പക്ഷേ, വഴിയിലെവിടയോ പിഴച്ചു. ആ പിഴവിന് അവർ കൊടുക്കേണ്ടി വന്ന വില കനപ്പെട്ടതായിരുന്നു. കമ്പനി നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാപ്പരത്ത ഹർജി ഫയൽ ചെയ്തിരിക്കുകയാണ് വീവർക്ക്. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളിലൊന്ന് എന്ന പദവിയിൽ നിന്ന് വെറും നാല് വർഷം കൊണ്ട് എങ്ങനെയാണ് വീവർക്ക് പാപ്പരായത്? വിജയത്തിന്റെ പടവുകൾ ചവിട്ടി അവർ എത്തിച്ചേർന്നത് കടത്തിന്റെയും നഷ്ടങ്ങളുടെയും കൂമ്പാരത്തിലേക്കായിരുന്നോ? മറ്റു സ്റ്റാർട്ടപ്പുകൾക്ക് വീവർക്ക് വിജയവും പരാജയവും ചേർന്ന ഒരു പാഠം കൂടിയാണ്?

പാപ്പരത്തത്തിന് കൊടുക്കാനുള്ള തീരുമാനം ഏറ്റവും നിരാശജനകമെന്നാണ് വീവർക്കിന്റെ കോഫൗണ്ടർ ആദം ന്യൂമാൻ പറഞ്ഞത്. അതും ഓഫീസ് മാർക്കറ്റ് പോലൊരു ആശയത്തിന് ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന ഇക്കാലത്ത്.

റിയൽ എസ്റ്റേറ്റിലെ മാറ്റം
ഓഫീസ് റെന്റൽ ബിസിനസ്, റിയൽ എസ്റ്റേറ്റ് ബിസിനസിന് പുതിയ ട്രൻഡ് പരിചയപ്പെടുത്തി കൊടുത്തത് വീ വർക്കാണ്. ടെക്‌നോളജി കമ്പനിയായി തുടങ്ങിയ വീ വർക്ക് പതിയെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ ഏറ്റവും വില കൂടിയ വിഭാഗത്തിലാണ് എത്തിയത്.

2010ൽ ആദം ന്യൂമാൻ (Adam Neumann), ഭാര്യ റെബേക്കാ ന്യൂമാൻ (Rebekah Neumann) എന്നിവർ ചേർന്ന് മിഗ്വൽ മക്കെൽവി(Miguel McKelvey)യുടെ കൂടെയാണ് വീ വർക്ക് ആരംഭിക്കുന്നത്.

റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഓഫീസ് മാർക്കറ്റ് എന്ന വിപ്ലവമായിരുന്നു അവർ അവതരിപ്പിച്ചത്. വലിയ പ്രോപ്പർട്ടികൾ പാട്ടത്തിനെടുത്ത്, ധാരാളം ഓഫീസുകൾക്കായി വിഭജിച്ചു നൽകുകയായിരുന്നു വീവർക്ക് ചെയ്തത്. കോവർക്കിംഗ് എന്ന രീതി ഉരുത്തിരിഞ്ഞത് പോലും ഇതിൽ നിന്നാണെന്ന് പറയാം. വലിയ സ്ഥലങ്ങൾ ലീസിനെടുത്ത് ചെറുകിട ബിസിനസുകൾക്ക് ഇടമൊരുക്കുന്ന വീവർക്കിന് പെട്ടന്ന് തന്നെ പ്രചാരവും ലഭിച്ചു.

സോഫ്റ്റ്ബാങ്ക് (SoftBank), ബെഞ്ച്മാർക്ക്, (Benchmark), ജെപിമോർഗൻ ചെയ്‌സ് (JPMorgan Chase) തുടങ്ങിയ വൻകിട കമ്പനികളെല്ലാം വീവർക്കിൽ നിക്ഷേപിക്കുകയും ചെയ്തു.

സ്ഥലം ലീസിനെടുത്ത് വാടകയ്ക്ക് കൊടുക്കുന്ന വീവർക്കിന്റെ രീതി വരുമാന കണക്കും നഷ്ടകണക്കും നിരത്തിയത് ഒരുപോലെയാണ്.
വീവർക്കിനെ വളരെ വേഗം വളർത്തിയത് കോഫൗണ്ടർ ന്യൂമാന്റെ കാഴ്ചപ്പാടുകൾ കൂടിയാണ്. പക്ഷേ, ആ വേഗതയാണ് വീവർക്കിനെ കിതപ്പിച്ചതും.

വീവർക്കിനെ പരാജയത്തിലേക്ക് തള്ളിയത് എന്തൊക്കെയാണ്?

തെരാനോസ്(Theranos), എഫ്ടിഎക്‌സ് (FTX) തുടങ്ങിയ കമ്പനികളുടെ അതേ പരാജയ കഥയാണ് വീവർക്കിനും പറയാനുള്ളത്. കുറഞ്ഞ ചെലവിൽ മുളച്ചുപൊന്തിയ യൂണികോണുകൾക്ക് പണമില്ലാതെ നിലനിൽപ്പുണ്ടായിരുന്നില്ല. വീവർക്കിന്റെ വെഞ്ചർ കാപ്പിറ്റലുകളുടെ പ്രതാപ കാലം അവസാനിച്ചതും, കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയും തരണം ചെയ്യുന്നതിൽ വീവർക്ക് പരാജയപ്പെട്ടു.


കോവിഡും ലോക്ഡൗണും കഴിഞ്ഞപ്പോൾ ഒന്നും പഴയത് പോലെയായിരുന്നില്ല. ബിസിനസുകൾക്ക് പഴയത് പോലെ വലിയ ഓഫീസ് ഇടങ്ങൾ ആവശ്യമില്ലായിരുന്നു. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് പുതിയ ആശയങ്ങൾ കൊണ്ടുവരാൻ വീവർക്കിന് സാധിച്ചില്ല. കമ്പനികൾ റിമോർട്ട് ജോലികളിലേക്ക് ചുവടുവെച്ചതോടെ വലിയ ഓഫീസുകൾക്ക് പ്രസക്തിയേ ഇല്ലാതായി. കോവിഡുകാലത്ത് പരിചയപ്പെട്ട വർക്ക് ഫ്രം ഹോം വികസിച്ച് വർക്ക് ഫ്രം എനിവേർ ആയി. കമ്പനികളുടെ മാറ്റം വീവർക്ക് കാണാതെ പോയി.

മാറാൻ കൂട്ടാക്കിയില്ല
ദീർഘകാലടിസ്ഥാനത്തിൽ ചെറുകിട ബിസിനസുകൾക്ക് വേണ്ടി വീവർക്ക് പാട്ടത്തിനെടുത്ത വലിയ പ്രോപ്പർട്ടികൾക്ക് കൃത്യമായി വാടക കൊടുക്കാനും സാധിച്ചില്ല. പാട്ട കരാർ പുതുക്കിയും കടം പുനക്രമീകരിച്ചും പിടിച്ച് നിൽക്കാനായിരുന്നു വീവർക്കിന്റെ ഉദ്ദേശ്യം. അതേസമയം പുതിയ തൊഴിൽ സംസ്‌കാരത്തിലൂന്നി ധാരാളം സ്റ്റാർട്ടപ്പുകൾ അപ്പുറത്ത് വളരുകയും ചെയ്തു.

ഇവിടെ നിന്നാണ് വീവർക്കിന്റെ വീഴ്ചയുടെ ആരംഭം. ജൂൺ ആയപ്പോഴെക്കും വീവർക്ക് നൽകേണ്ട ലീസ് തുക 13.3 ബില്യണിലെത്തി.  2019ൽ ചീഫ് എക്‌സിക്യൂട്ടീവായ ന്യൂമാൻ മാതൃകമ്പനിയായ വീ കമ്പനിയുമായി ചേർന്ന് ഐപിഒ മുന്നോട്ടുവെച്ചു. എന്നാൽ കമ്പനിയുടെ നഷ്ടകണക്ക് നിരത്തി നിക്ഷേപകർ ചോദ്യം ചെയ്തത് വീവർക്കിന് വലിയ തിരിച്ചടിയായി. ചീഫ് എക്‌സിക്യൂട്ടീവ് ന്യൂമാന്റെ മാനേജ്‌മെന്റ് രീതിയിലും പലരും അതൃപ്തി പ്രകടിപ്പിച്ചു. കമ്പനിയുടെ യഥാർഥ മൂല്യം കുറച്ച് കാണിക്കാൻ നിക്ഷേപകർ നിർബന്ധം പിടിക്കുന്നുവെന്ന് ആരോപിച്ച് ന്യൂമാനും രംഗത്തെത്തി. തുടർന്നായിരുന്നു രാജി പ്രഖ്യാപനം.

എല്ലാം കൂടിയായപ്പോൾ 2021ൽ വീവർക്കിന്റെ മൂല്യം 10 ബില്യൺ ഡോളറിലേക്ക് ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒടുവിൽ പാപ്പരത്തത്തിനും വീവർക്ക് അപേക്ഷിച്ചു.

The saga of WeWork, once a shining star in the startup universe with a staggering valuation of $47 billion, has taken a dark and tumultuous turn. The flexible workspace provider, known for its revolutionary approach to office space, recently sought refuge in U.S. bankruptcy protection.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version