“സ്വയം രാജിവച്ചാൽ 4 ലക്ഷം രൂപ എന്ന  ജെഫ് ബെസോസിന്റെ  പ്രഖ്യാപനം കേട്ടപ്പോൾ ആമസോൺ  തന്നെ ജീവനക്കാർ ഞെട്ടി. ജെഫ് ബെസോസിന്റെ കൂടുതൽ പേരെ പിരിച്ചു വിടാനുള്ള തന്ത്രമാണെന്നു പലരും വിശ്വസിച്ചു. പക്ഷെ  ‘Pay To Quit’ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യമറിഞ്ഞവർ അത്ഭുതപ്പെട്ടു. ലക്‌ഷ്യം ഒഴിവാക്കലല്ല, പിന്നെ?

ആമസോണിൽ നിന്നും രാജിവെക്കുന്ന ജീവനക്കാർക്ക് വിചിത്രമെന്നു തോന്നാവുന്ന  നഷ്ടപരിഹാര പദ്ധതി  ‘Pay To Quit’ പദ്ധതിയുമായി എത്തിയിരിക്കുന്നത് ആമസോൺ മേധാവി ജെഫ് ബെസോസ് തന്നെയാണ്. രാജിവെക്കുന്ന ജീവനക്കാർക്ക് 4.1 ലക്ഷം രൂപ നൽകുമെന്നാണ് കമ്പനി സി.ഇ.ഒ അറിയിച്ചിരിക്കുന്നത്.  



ഇതാണ് ബെസോസിന്റെ ആ തന്ത്രം

ജീവനക്കാരെ പ്രശ്‌നങ്ങൾ കൂടാതെ ഒഴിവാക്കാനുള്ള തന്ത്രമായാണ് ബെസോസിന്റെ ആശയത്തെ പലരും കണ്ടത്. എന്നാൽ കർത്തവ്യ ബോധവും, ജോലിയോടുള്ള അർപ്പണ മനോഭാവവും, ആത്മാർത്ഥതയും ഉള്ള ജീവനക്കാരെ കണ്ടെത്തി നിലനിർത്തുക, മടിപിടിച്ചും, മനസ്സ് മടുത്തും ജോലി ചെയ്യുന്നവർക്ക്‌ പുറത്തേക്കുള്ള വാതിൽ കാട്ടികൊടുക്കുക, അതും മാന്യമായ നഷ്ടപരിഹാരത്തിനൊപ്പം. അത് തന്നെയാണ് ജെഫ് ബെസോസിന്റെ തന്ത്രം.

‘Pay To Quit’ പദ്ധതി

ലേ ഓഫുകൾ ഇ കോമേഴ്‌സ് മേഖലയിൽ വൻ വിവാദത്തിനു തുടക്കമിട്ടതോടെ ജെഫ് ബെസോസ് മുന്നോട്ടുവച്ച തന്ത്രമാണ് ‘പേ ടു ക്വിറ്റ്’. കമ്പനിയിൽ നിന്ന് സ്വമേധയാ പിരിഞ്ഞുപോകുന്നവർക്ക് 4 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണിത്.  ദീർഘകാലത്തേക്ക് കമ്പനിയിൽ തുടരാൻ ആഗ്രഹിക്കാത്തവരെ എത്രയും പെട്ടെന്ന് ഒഴിവാക്കുകയാണ് ആമസോണിന്റെ പുതിയ നീക്കത്തിന് പിന്നിൽ.

ആമസോണിൽ ജോലിക്ക് ചേർന്ന് ആദ്യ വർഷം തന്നെ രാജിവെച്ച് പുറത്ത് പോകുന്നവർക്ക് 2000 ഡോളറായിരിക്കും നൽകുക. ഓരോ വർഷം കഴിയും തോറും തുക ആയിരം ഡോളർ വർധിപ്പിക്കും. ഇത്തരത്തിൽ പരമാവധി 5000 ഡോളർ വരെ പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് നൽകും.

നിങ്ങൾ ഒരിക്കലും ഇത് തെരഞ്ഞെടുക്കരുതെയെന്ന അഭ്യർഥനയോടെയാണ് ‘Please Don’t Take This Offer’ എന്ന തലക്കെട്ടിൽ ഈ ഓഫർ സംബന്ധിച്ച ഉത്തരവ് ആമസോൺ പുറത്തിറക്കിയിരിക്കുന്നത്. നിങ്ങൾ ഇവിടെ തുടരണമെന്ന് തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ആമസോൺ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു.

ദീർഘകാലത്തേക്ക് ആമസോണിൽ തുടരണോയെന്ന് ജീവനക്കാരെ ഓർമിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കത്ത് പുറത്തിറക്കിയതെന്നാണ് ആമസോണിന്റെ വിശദീകരണം.

വർഷത്തിലൊരിക്കൽ ഈ നടപടി തുടരുമെന്ന് അദ്ദേഹം ഷെയർഹോൾഡർമാർക്കുള്ള വാർഷിക കത്തിൽ വ്യക്തമാക്കിയിരുന്നു.  ആദ്യ 2,000 ഡോളറായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. തുടർന്നത് 5,000 ഡോളറാക്കി. കമ്പനിയെ സ്‌നേഹിക്കുന്നവർ ഇത്തരം ഓഫർ സ്വീകരിക്കില്ലെന്ന് ബെസോസ് ഉറച്ചു വിശ്വസിക്കുന്നു.

കഴിഞ്ഞ വർഷം ലേ ഓഫുകളുടെ പേരിൽ ആഗോള തലത്തിൽ ഉയർന്നു കേട്ട പ്രമുഖ പേരുകളിൽ ഒന്നാണ് ആമസോൺ. ഏകദേശം 18,000 ജീവനക്കാരെയാണ് കമ്പനി വിവിധ ഡിവിഷനുകളിൽ നിന്ന്  2022 ൽ ഒഴിവാക്കിയത്. എന്നാൽ ഇതൊരു തുടക്കം മാത്രമായിരുന്നു. ഇ- കൊമേഴ്‌സ് വമ്പൻ തങ്ങളുടെ  ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ്. ഈ വർഷം മാർച്ചിൽ കമ്പനി ഏകദേശം 9,000 ജീവനക്കാരെ കൂടി ഒഴിവാക്കി.

കമ്പനിയിൽ തുടരാൻ താൽപ്പര്യമില്ലാത്ത ജീവനക്കാരെ, ദീർഘകാലത്ത് കമ്പനിയിൽ പിടിച്ചുനിർത്തുന്നതു ശരിയല്ലെന്ന് ബെസോസ് പറയുന്നു. നിരവധി ജീവനക്കാർ ഇതോടകം ആമസോണിന്റെ ഈ ഓഫർ സ്വീകരിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ചില ഓഫീസുകളിൽ കൂടുതലുള്ള ജീവനക്കാരെ പ്രശ്‌നങ്ങൾ കൂടാതെ ഒഴിവാക്കാൻ പദ്ധതി ആമസോണിനെ സഹായിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇത്തരം ജീവനക്കാർ ദീർഘകാലത്ത് കമ്പനിയിൽ തുടർന്നാലുണ്ടാകുന്ന ചെലവുകൾ കണക്കാക്കുമ്പോൾ 5,000 ഡോളർ എന്നതു വളരെ കുറവാണെന്നു വിദഗ്ധർ പറയുന്നു.

Amazon’s founder, Jeff Bezos, known for his unconventional leadership, introduced an innovative program at the tech giant in 2014. This program aimed to retain dedicated employees looking to advance their careers within the company. Bezos offered resigning workers up to $5,000 or ₹4.1 lakh as part of the ‘Pay to Quit’ option, aiming to maintain a committed and motivated workforce.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version