https://youtube.com/shorts/cUobvXc0nVE?feature=share

ഗാലക്‌സി എസ്24 (Galaxy S24) വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സാംസങ്ങ് (Samsung). ജനുവരിയിൽ ഐഫോണിന്റേത് പോലെ ടൈറ്റാനിയം ബോഡിയും പുതിയ ഫീച്ചറുകളുമായി സാംസങ്ങിന്റെ ഗാലക്‌സി എസ്24 വിപണിയിലെത്തും.


സാംസങ്ങ് കുടുംബത്തിലും ഏറ്റവും വലുതും ബ്രൈറ്റർ ഡിസ്‌പ്ലേയും ഗാലക്‌സി എസ്24ന്റെ പ്രത്യേകതയാണ്. അവിടെയും തീരുന്നില്ല, വലിയ ബാറ്ററിയും മികച്ച എഐ ശേഷിയും കൂടി ഗാലക്‌സി എസ്24ൽ സാംസങ്ങ് ഉറപ്പ് നൽകുന്നു. ഗാലക്‌സി എസ്23 അൾട്രയെയും വരാനിരിക്കുന്ന് ഗാലക്‌സി എസ്24നെയും താരതമ്യപ്പെടുത്തി ഇപ്പോഴേ ചർച്ചകൾ പുരോഗമിക്കുകയാണ്.
പുതുവർഷം പിറക്കുമ്പോൾ തന്നെ പുതിയ ഫോണുകളും വിപണിയിലെത്തിക്കാനാണ് സാംസങ്ങ് അടക്കമുള്ള സ്മാർട്ട് ഫോൺ നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

ഐഫോൺ പോലെ, ബ്രൈറ്റർ ഡിസ്പ്ലേയും
ഗാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ്, ഗാലക്‌സി എസ്24 അൾട്ര ഉൾപ്പെടുന്ന ഗാലക്‌സി എസ്24 സീരിസ് ജനുവരി 17 സാൻഫ്രാൻസിസ്‌കോയിൽ സാംസങ് അവതരിപ്പിക്കും.

പ്രഖ്യാപിച്ചതിലും നേരത്തെയാണ് സാംസങ്ങ് ഗാലക്‌സി എസ്24 സീരിസിനെ അവതരിപ്പിക്കുന്നത്. ഇതിനായി സാംസങ്ങിന്റെ പങ്കാളിത്ത കമ്പനികൾ ഗാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ്, ഗാലക്‌സി എസ്24 അൾട്ര എന്നിവയുടെ ഉത്പാദനം വൻതോതിൽ ആരംഭിച്ചിരുന്നു. എത്രയും പെട്ടന്ന് ഗാലക്‌സി എസ്24 സീരിസ് വിപണിയിലെത്തിക്കാനാണ് നീക്കം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version