പാഴ്‌വസ്തുക്കളിൽ നിന്ന് ലഗ്ഗേജ്, വെറും ലഗ്ഗേജുകളല്ല എമിറേറ്റ്‌സിന്റെ ബ്രാൻഡഡ് ലഗ്ഗേജുകൾ. സത്യമാണ്, പാഴ്‌വസ്തുക്കളിൽ നിന്ന് നിർമിച്ച ലഗ്ഗേജുകൾ വിപണിയിലെത്തിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്. ബാഗ്, ലഗ്ഗേജ്, ആക്‌സസറീസ് എന്നിവയുടെ കളക്ഷനാണ് എമിറേറ്റ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. വിമാനങ്ങളിൽ നിന്ന് ഉപയോഗശൂന്യമായ വസ്തുക്കളെടുത്താണ് ഇവയുടെ നിർമാണം.

വിമാനം പൊളിച്ച് ബാഗ്
വസ്ത്രങ്ങളും ബാഗുകളും പാഴ് വസ്തുക്കളിൽ നിന്ന്, മാറുന്ന ലോകത്ത് ഫാഷൻ കാഴ്ചപ്പാടുകളിലും മാറ്റം വന്നിട്ടുണ്ട്. ഹോളിവുഡ് മുതൽ ബോളിവുഡ് വരെ എല്ലാ ഇടങ്ങളിലും വസ്ത്രങ്ങളും മറ്റും പുനരുപയോഗിക്കുന്നത് ട്രൻഡിൽ വന്നു കഴിഞ്ഞു. പ്രശസ്ത താരങ്ങൾ പൊതുവേദിയിൽ വസ്ത്രങ്ങൾ വീണ്ടും ധരിക്കുന്നത് ഇന്നൊരു ഫാഷൻ സ്റ്റെയിറ്റ്‌മെന്റ് കൂടിയാണ്. ആ മാറ്റം ഉൾക്കൊണ്ടിരിക്കുകയാണ് എമിറേറ്റ്‌സും.

സ്യൂട്ട് കേസ്, ബാക്ക്പാക്ക്, ഹാൻഡ്ബാഗ്, കാർഡ്‌ഹോൾഡർ, ടോയ്‌ലറ്ററി ബാഗ്, ബെൽറ്റ്, ഷൂ എന്നിവയെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് വിമാനങ്ങളുടെ പാഴായ വസ്തുക്കൾ ഉപയോഗിച്ചാണ്. എമിറേറ്റ്‌സിന്റെ ദുബായിലെ ഫാക്‌റിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. എമിറേറ്റ്‌സിന്റെ ജീവനക്കാർ കൈ കൊണ്ട് നിർമിച്ച ബെൽറ്റും, ബാഗും അടുത്ത വർഷം എമിറേറ്റ്‌സിന്റെ ഔദ്യോഗിക സ്‌റ്റോറുകളിൽ വിൽപ്പനയ്‌ക്കെത്തും.
വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുക എമിറേറ്റ്‌സ് എയർലൈൻ ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

എല്ലാം ഫസ്റ്റ് ക്ലാസ്
എമിറേറ്റ്‌സിന്റെ ചരിത്രത്തിന്റെ ഒരു പങ്ക് സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. എമിറേറ്റ്‌സിന്റെ എ380, 777 തുടങ്ങിയ വിമാനങ്ങളുടെ ഭാഗങ്ങളാണ് ലഗ്ഗേജ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

തൊഴിലാളികൾ സ്വന്തമായി നിർമിക്കുന്നത് കൊണ്ട്, ഉപഭോക്താക്കൾക്ക് പേഴ്‌സണലൈസ്ഡ് വസ്തുക്കൾ ആവശ്യപ്പെടാനും സാധിക്കും. വിമാനങ്ങളുടെ ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ലെതറാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ക്യാപ്റ്റന്റെ സീറ്റിൽ നിന്നുള്ള ലെതറും ബാഗ് നിർമാണത്തിന് ഉപയോഗിച്ചിരുന്നു. 2022ൽ തുടങ്ങിയ എമിറേറ്റ്‌സ് റിട്രോഫിറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് പാഴ് വസ്തുക്കളിൽ നിന്നുള്ള ലഗ്ഗേജുകൾ വിപണിയിലെത്തിക്കുന്നത്.

mirates, renowned for its commitment to innovation and environmental sustainability, is set to launch an exclusive capsule collection crafted from upcycled materials sourced from retrofitted aircraft. This limited-edition line includes suitcases, backpacks, handbags, accessories, and even shoes – all designed and handcrafted by Emirates tailors at the dedicated cabin workshop in the Emirates Engineering facility in Dubai.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version