ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സുമായി (Open Network for Digital Commerce-ONDC) കൈകോർക്കാൻ ഒല ഇലക്ട്രിക് (Ola Electric). കേന്ദ്രസർക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമാണ് ഒഎൻഡിസി. ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിപുലപ്പെടുത്താനാണ് സർക്കാരിന്റെ ഒഎൻഡിസി ഉപയോഗപ്പെടുത്താൻ കമ്പനി തീരുമാനിച്ചത്.
ഒഎൻഡിസി പ്ലാറ്റ് ഫോം വഴി ഇലക്ട്രിക് സ്കൂട്ടർ വിപണനം വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒഎൻഡിസി വഴി വിൽപ്പനക്കാരെയും ഉപഭോക്താക്കളെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണ് ഒല. ഒഎൻഡിസിയുടെ ലോജിസ്റ്റിക്സ് പ്രൊവൈഡർമാരായിരിക്കും ഒല. ഒഎൻഡിസിയുടെ സഹായത്തോടെ ഉത്പന്നം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാൻ ഒലയ്ക്ക് സാധിക്കും. രാജ്യത്ത് ഒലയുടെ സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.
ആദ്യമായി ഒഎൻഡിസിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന മാറ്റങ്ങൾ കാത്തിരിക്കുവെന്നും ഒല സിഇഒ ഭവിഷ് അഗർവാൾ എക്സിൽ കുറിച്ചു.
ഒല കാബ്സ് ആദ്യമായാണ് സമ്പൂർണ ഇലക്ട്രിക് ലോജിസ്റ്റിക്സ് സേവനം നൽകുന്നത്. തുടക്കത്തിൽ ഒലയുടെ ഇലക്ട്രിക് ഇരുച്ചക്ര വാഹനങ്ങളായിരിക്കും ഇത്തരത്തിൽ അവതരിപ്പിക്കുക. തുടർന്ന് മുച്ചക്ര വാഹനങ്ങളും മറ്റ് ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കും. ഒല ഭക്ഷണ ഡെലിവറി പ്ലാറ്റ് ഫോമിലേക്ക് കൂടി മാറുമെന്ന് റിപ്പോർട്ട് വന്ന് അധികം വൈകാതെയാണ് പുതിയ തീരുമാനം.
സൊമാറ്റോയ്ക്കും സ്വിഗിക്കും ഭീഷണി
ഒഎൻഡിസിയുമായി ഒല കൈകോർക്കുന്നത് സൊമാറ്റയ്ക്കും സ്വിഗിക്കും വെല്ലുവിളിയുയർത്തും. 2015ൽ തന്നെ ഒല കഫേ എന്ന പേരിൽ ഭക്ഷണ ഡെലിവറി സർവീസ് തുടങ്ങാൻ ഒലയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ഇതിന് വേണ്ടി 2017ൽ ഫുഡ്പാണ്ടയെ ഏറ്റെടുക്കുകയും ചെയ്തു.
ഒല ഡാഷ് എന്ന പേരിൽ കൊമേഴ്സ് പ്ലാറ്റ് ഫോമും തുടങ്ങിയിരുന്നു. എന്നാൽ പദ്ധതികളെല്ലാം പാഴായി, ഒലയുടെ ലക്ഷ്യം വിജയിച്ചില്ല. 2019ൽ ഫുഡ്പാണ്ടയും, 2022ൽ ഒല ഡാഷും പൂട്ടി. ഇപ്പോൾ ഒഎൻഡിസിയുമായുള്ള പങ്കാളിത്തം ഒല വീണ്ടും ഫുഡ് ഡെലിവറിയിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണമായിട്ടാണ് പലരും വിലയിരുത്തുന്നത്.
Ola Electric, a key player in the electric vehicle market, is gearing up for a groundbreaking collaboration with ONDC (Open Network for Digital Commerce), signalling a significant move toward sustainable last-mile logistics. In an imminent announcement expected in the coming weeks, Ola Electric is set to deploy its electric scooters across various product categories on the ONDC platform, making it the first company to offer an all-electric logistics service.