Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026

നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കള്ളപ്പണ കേസിൽ കുടുങ്ങി Binance സിഇഒ
News Update

കള്ളപ്പണ കേസിൽ കുടുങ്ങി Binance സിഇഒ

News DeskBy News Desk22 November 2023Updated:23 November 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ക്രിപ്റ്റോ കറൻസി ഒരു മരീചികയാണ്. ഉയർന്ന മൂല്യമുള്ള വിർച്വൽ കറൻസി അല്ലെങ്കിൽ നാണയങ്ങൾ. ഒറ്റ ബിറ്റ്കോയിൻ വർഷങ്ങൾ കൊണ്ട് ലക്ഷങ്ങളായി മാറും, നിക്ഷേപകർ തിരഞ്ഞെടുക്കാൻ ഇഷ്ടപെടുന്ന ഓപ്ഷൻ, കുറഞ്ഞ കാലം കൊണ്ട് ഓഹരി വിപണി ക്രിപ്റ്റോയ്ക്ക് ചുറ്റും കറങ്ങി നടന്നു. ക്രിപ്റ്റോ ലോകത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു ബിനാൻസ് (Binance).

ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആയ ബിനാൻസ് പക്ഷേ ഇപ്പോൾ ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. അതും കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് യുഎസ് കോടതി ചെങ്പെങ് സാവോയെ കുറ്റക്കാരെനെന്ന് കണ്ടെത്തി. തുടർന്ന് ബിനാൻസിന്റെ ഫൗണ്ടറും സിഇഒയുമായ ചെങ്പെങ് സാവോ (Changpeng Zhao) സ്ഥാനം രാജിവെച്ചു. 50 മില്യൺ ‍ഡോളർ സാവോ പിഴ അടയ്ക്കണം.

ആകെ മൊത്തം 4.3 ബില്യൺ ഡോളർ ആണ് യുഎസ് കോടതി പിഴ വിധിച്ചത്. ഇതിൽ 50 മില്യൺ ഡോളർ സാവോ തനിയെ ആണ് പിഴ ഒടുക്കേണ്ടത്. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക കോർപ്പറേറ്റ് കുറ്റങ്ങൾക്ക് പിഴയൊടുക്കേണ്ടി വരുന്നത്.

ക്രിപ്റ്റോ വ്യാവസായിക മേഖലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആദ്യത്തെ കേസല്ല ഇത്. ഉയർച്ചയുടെ പടവുകൾ കയറുന്ന അതേ സമയത്താണ് ക്രിപ്റ്റോയ്ക്ക് നേരെ ആരോപണങ്ങളും ഉയരുന്നത്. ബിനാൻസിനെ കൂടാതെ ക്രിപ്റ്റോയ്ക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയ മറ്റൊരു കേസാണ് എഫ്ടിഎക്സിന്റെ (FTX) തട്ടിപ്പു കേസും. ക്രിപ്റ്റോ ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു എഫ്ടിഎക്സ് ഫൗണ്ടർ സാം ബാങ്ക്മാൻ നടത്തിയത്.

ചൈനയിൽ നിന്ന് കാനഡയിലേക്ക്
2017ലാണ് ചെങ്പെങ് സാവോ ബിനാൻസ് സ്ഥാപിക്കുന്നത്. കുറ്റവാളിയായി കണ്ടെത്തി കൈയിൽ നിന്ന് പിഴ ഈടാക്കിയെങ്കിലും ക്രിപ്റ്റോയിൽ നിന്ന് സാവോ ഉണ്ടാക്കിയ സമ്പത്തിന് കോട്ടം തട്ടില്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചൈനയിൽ ജനിച്ച സാവോ തന്റെ 12ാമത്തെ വയസ്സിലാണ് കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറുന്നത്.

തീവ്രവാദികളും ഉപഭോക്താക്കൾ
1 ലക്ഷത്തിൽ പരം അനധികൃത പണിമിടപാടുകൾ ബിനാൻസ് നടത്തിയിട്ടുണ്ടെന്നാണ് യുഎസ് കണ്ടെത്തിയത്. തീവ്രവാദ സംഘടനകളായ ഹമാസ്, അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ എന്നിവരടക്കം ബിനാൻസിന്റെ ഉപഭോക്താക്കളാണെന്നതും അന്വേഷണ സംഘങ്ങളെ ഞെട്ടിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വെബ്സൈറ്റുകളും പണമിടപാടിന് ഉപയോഗിക്കുന്നത് ബിനാൻസ് ആണ്. മോഷ്ടിച്ച മുതൽ കൈമാറ്റം ചെയ്യാനും മറ്റും കുറ്റവാളികളും ഏറ്റവുമധികം ആശ്രയിക്കുന്നത് ബിനാൻസിനെ തന്നെയാണെന്നും കണ്ടെത്തിയിരുന്നു.

റോയിറ്റേഴ്സ് ആണ് ആദ്യമായി ബിനാൻസിന്റെ ഇത്തരം പ്രവർത്തനങ്ങളെ കുറിച്ച് ആദ്യമായി റിപ്പോർട്ട് പുറത്തു കൊണ്ടുവരുന്നത്. പിന്നാലെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

പിഴ കൂടാതെ സാവോയ്ക്ക് 18 മാസം ജയിൽ ശിക്ഷ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. ബിനാൻസിൽ നിന്ന് സാവോ പുറത്തായതോടെ റിച്ചാർഡ് ടെങ്ങിനെ പകരം സിഇഒ ആയി നിയമിച്ചു. ബിനാൻസിന്റെ റീജണൽ മാർക്കറ്റിന്റെ ഗ്ലോബൽ ഹെഡ്ഡാണ് റിച്ചാർഡ്.

Changpeng Zhao, the CEO of Binance, has resigned and admitted guilt in violating U.S. anti-money laundering laws as part of a monumental $4.3 billion settlement. This resolution, described by prosecutors as one of the largest corporate penalties in U.S. history, signals a significant blow to the cryptocurrency industry. The move comes in the wake of heightened scrutiny, with FTX founder Sam Bankman-Fried recently facing a fraud conviction.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026

നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്

12 June 2026

ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം
  • ഫിഫ ലോകകപ്പിന് ആവേശത്തുടക്കം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം
  • ഫിഫ ലോകകപ്പിന് ആവേശത്തുടക്കം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil