ആപ്പിൽ ബുക്ക് ചെയ്താൽ പ്രീമിയം ബസിൽ ആഡംബര യാത്രം ചെയ്യാം, അങ്ങ് ഡൽഹിയിൽ. ഡൽഹിയിൽ ആപ്പിൽ പ്രവർത്തിക്കുന്ന പ്രീമിയം ബസ് സർവീസിന് അനുമതി നൽകിയിരിക്കുകയാണ് ലഫ്. ഗവർണർ വികെ സാക്സേന. ഇനി അധികം വൈകാതെ തലസ്ഥാന നഗരിയിൽ പ്രീമിയം ബസുകൾ ഓടിത്തുടങ്ങും.

ആപ്പിൽ പ്രവർത്തിക്കുന്ന പ്രീമിയം ബസുകൾ എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാരാണ്. ഡൽഹിയുടെ പൊതുഗതാഗത സംവിധാനത്തിൽ മുന്നേറ്റം കൊണ്ടുവരികയായിരുന്നു ലക്ഷ്യം.

ജനങ്ങളെ പൊതുഗതാഗതത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ഇതുവഴി സർക്കാർ ഉദ്ദേശിക്കുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിനും വായു മലിനീകരണത്തിനും സ്വകാര്യ വാഹനങ്ങൾക്കുള്ള പങ്ക് ചെറുതല്ല. മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യങ്ങൾ ലഭിച്ചാൽ ആളുകൾ സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസിയും വൈഫൈയും
രാവിലെയും വൈകീട്ടും തിങ്ങി നിറഞ്ഞ് വിയർത്ത് പോകുന്നത് ആലോചിക്കുമ്പോൾ തന്നെ ബസ് യാത്ര എല്ലാവരും വേണ്ടെന്ന് വെക്കും. ഗതാഗത കുരുക്കും മലിനീകരണവും കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് പറയാറുണ്ടെങ്കിലും മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങൾ രാജ്യത്ത് പലയിടത്തും ഇല്ല. അതിനുള്ള പരിഹാരമാണ് ഡൽഹി സർക്കാരിന്റെ ഈ പ്രീമിയം ബസ്.

ഡൽഹി മോട്ടോർ വെഹിക്കിൾസ് ലൈസൻസിംഗ് ഓഫ് അഗ്രഗേറ്റർ (പ്രീമിയം ബസസ്) സ്കീം 2023 വഴിയാണ് പ്രീമിയം ബസ് യാഥാർഥ്യമാകുന്നത്. ആപ്പിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് ബസിൽ യാത്ര ചെയ്യാൻ സാധിക്കുക. വഴിയിൽ നിർത്തി എല്ലാവരെയും കയറ്റുന്ന പരിപാടിയില്ല. എസി, റീക്ലൈനിംഗ് സീറ്റ്, വൈഫൈ, ജിപിഎസ്, സിസിടിവി തുടങ്ങിയ സൗകര്യങ്ങളെല്ലാം ബസിൽ ഒരുക്കിയിട്ടുണ്ട്. ദൂര സ്ഥലങ്ങളിലേക്കല്ല, നഗരത്തിനകത്ത് സഞ്ചരിക്കാനാണ് ഇത്രയും സൗകര്യമുള്ള ബസ്. ബസെടുക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് മാത്രം ബുക്ക് ചെയ്താലും മതിയെന്ന പ്രത്യേകതയുമുണ്ട്.

ബസിന്റെ ടിക്കറ്റ് നിരക്ക് നിലവിൽ നിശ്ചയിക്കുക ബസിന്റെ ലൈസൻസ് ഉടമയായിരിക്കും. ടിക്കറ്റ് ചാർജ് കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം ലൈസൻസ് ഉടമയ്ക്ക് മാത്രമാണ്. അതേസമയം ഡൽഹി ട്രാൻസ്പോർട്ട് കോഓർപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നതിന് മുകളിൽ ടിക്കറ്റ് ചാർജ് ഈടാക്കാനും പാടില്ല.  ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ലഭ്യമായിരിക്കും. ഓൺലൈൻ വഴിയായിരിക്കും പേയ്മെന്റും. ഒരേ സമയം 9 യാത്രക്കാരെയാണ് പ്രീമിയം ബസിൽ കൊണ്ടുപോകുക. ഓൺലൈനായി ബുക്ക് ചെയ്ത് കഴിഞ്ഞാൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ റദ്ദാക്കാനും പറ്റില്ല.

Delhi’s Lieutenant Governor VK Saxena has given approval for the introduction of a premium app-based bus service in the national capital, marking a significant milestone in the efforts to enhance public transport. This initiative, conceptualised by the Arvind Kejriwal government, holds the potential to reshape commuting habits, reducing reliance on private vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version