രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള സൗകര്യവും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ തന്നെ അവകാശപ്പെടുന്നത്.

ഗൂഗിൾ പേ ഉപയോഗിക്കുന്ന ഫോണുകളിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ട സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ സ്‌ക്രീൻ ഷെയർ, AnyDesk, TeamViewer എന്നിവ അടക്കമുള്ള തേർഡ് പാർട്ടി ആപ്പുകളാണ്.

Google Pay ഉപയോക്താക്കൾ Google Pay-യിൽ സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ ഉപയോഗിക്കരുത് എന്നതിന്റെ കാരണം തട്ടിപ്പുകാർക്ക് ഈ ആപ്പുകൾ  നിങ്ങളുടെ പണം തട്ടാനായി ഉപയോഗിക്കാം എന്നതാണ് ഗൂഗിൾ നൽകുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്.

നിങ്ങളുടെ പേരിൽ ഇടപാടുകൾ നടത്താൻ നിങ്ങളുടെ ഫോൺ നിയന്ത്രണം ഇവക്ക് ഏറ്റെടുക്കാൻ സാധിക്കും.

നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ കാണുന്നതിന് ഈ ആപ്പുകൾക്കാകും .

നിങ്ങളുടെ ഫോണിലേക്ക് അയച്ച OTP കാണാനും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാൻ ഉപയോഗിക്കാനും ഇവക്ക് അനായാസേന സാധിക്കും.

ഒരു കാരണവശാലും ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാനോ ഇൻസ്‌റ്റാൾ ചെയ്യാനോ ഗൂഗിൾ പേ ഒരിക്കലും ആവശ്യപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കണമെന്ന് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

അവർ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, Google Pay ഉപയോഗിക്കുന്നതിന് മുമ്പ്, അവ ക്ലോസ്ഡ് ആണെന്ന് ഉറപ്പാക്കുക. “നിങ്ങളുടെ ഫോണിൽ ആരെങ്കിലും Google Pay പ്രതിനിധിയായി പോസ് ചെയ്യുകയും, ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്‌താൽ, ഉടൻ തന്നെ അവ അൺഇൻസ്‌റ്റാൾ ചെയ്‌ത് ഇല്ലാതാക്കുക. നിങ്ങൾക്ക് ഈ പ്രശ്‌നം Google Pay-യിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്,” Google എടുത്തു പറയുന്നു.

ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും ഗൂഗിള്‍ പേയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. സുരക്ഷ ഉറപ്പാക്കാന്‍ തങ്ങളാല്‍ ആവുന്നതൊക്കെ ചെയ്യുമ്പോള്‍ ഉപഭോക്താക്കളും സ്വന്തം നിലയ്ക്ക് കെണിയില്‍ വീഴാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ഇതിനുവേണ്ടി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഏതാനും കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത് സ്ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ്. ഗൂഗിള്‍ പേ തുറക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് ഫോണില്‍ സ്ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ എന്താണ് കാണുന്നതെന്ന് മറ്റൊരാളെ കൂടി കാണാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളാണ് സ്ക്രീന്‍ ഷെയറിങ് ആപ്പുകള്‍.

ഫോണുകളിലും ടാബുകളിലും കംപ്യൂട്ടറുകളിലുമെല്ലാം ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആപ്പുകളും സോഫ്റ്റ്‍വെയറുകളും ഉണ്ട്. ഫോണുകളിലോ കംപ്യൂട്ടറുകളിലോ ഉണ്ടാകുന്ന തകരാറുകള്‍ വിദൂരത്ത് ഇരുന്ന് ഒരാള്‍ക്ക് പരിഹരിക്കാന്‍ ഉള്‍പ്പെടെ സഹായകമാണ് ഇത്തരം ആപ്പുകളെങ്കിലും അവ ദുരുപയോഗം ചെയ്യപ്പെടാന്‍ നല്ല സാധ്യതയുണ്ട്.

ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് പകരം നിങ്ങളുടെ ഫോണില്‍ നിന്ന് ഇടപാടുകള്‍ നടത്തുകയോ എടിഎം കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കുകയോ അതല്ലെങ്കില്‍ ഒ.ടി.പി മനസിലാക്കുകയോ ചെയ്യും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version