IIT കാൺപൂർ നടത്തിയ ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച് ഹൈബ്രിഡ് വാഹനങ്ങളേക്കാളും, പരമ്പരാഗത ഇന്റേണൽ കംബസ്ഷൻ എഞ്ചിൻ (ICE) വാഹനങ്ങളേക്കാളും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നത് ഇലക്ട്രിക് വാഹനങ്ങൾ. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും, സ്‌ക്രാപ്പിംഗും ഹൈബ്രിഡ് – പരമ്പരാഗത എഞ്ചിൻ കാറുകളേക്കാൾ 15% മുതൽ 50% വരെ ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുമെന്ന് പഠനം കണ്ടെത്തി. കൂടാതെ, ICE വാഹനങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ മലിനീകരണം EV-കൾ ഇപ്പോൾ ഉണ്ടാകുന്നുവെന്നാണ്‌ കണ്ടെത്തൽ .

EV കൾ ആഗോള ഗതാഗതത്തിനു ഏറ്റവും അനുയോജ്യമാണെന്ന നിലവിലെ ധാരണകൾക്ക് മങ്ങലേൽപ്പിക്കുന്നതാണീ ശാസ്ത്രീയ പഠനം. എന്തുകൊണ്ടും മികച്ചത് ഹൈബ്രിഡ് കാറുകൾ തന്നെയാണെന്ന് ഡോ. അവിനാശ് കുമാർ അഗർവാളിന്റെ നേതൃത്വത്തിൽ IIT കാൺപൂരിലെ എൻജിൻ റിസർച്ച് ലബോറട്ടറി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

EV-കൾ പരിസ്ഥിതിക്ക് എത്രത്തോളം ഹാനികരമാണെന്ന പഠനങ്ങൾ രാജ്യത്തു അധികം പുറത്തു വന്നിട്ടില്ലെങ്കിലും EV-കളുടെ യൂട്ടിലിറ്റിയും നേട്ടങ്ങളും പുനഃപരിശോധിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. EV കൾക്ക് മികച്ച പ്രോത്സാഹനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നല്കുമ്പോഴും, ഇന്ത്യയുടെ വികസന, പാരിസ്ഥിതിക കോണിൽ നിന്ന് ഇ വികളെ കുറിച്ച് ചിന്തിക്കാൻ ഈ പഠനം നിർണായകമാണ്.

ഐഐടി പഠനം എന്താണ് പറയുന്നത്?

ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും ഉപയോഗവും സ്ക്രാപ്പിംഗും ഹൈബ്രിഡ്, പരമ്പരാഗത എഞ്ചിൻ കാറുകളേക്കാൾ 15-50 ശതമാനം കൂടുതൽ ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുന്നു.

ഐസിഇ എഞ്ചിനും ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർ പവർട്രെയിനും അടങ്ങുന്ന ഹൈബ്രിഡ് വാഹനങ്ങൾ ഏറ്റവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കപ്പെടുന്നു.

ചെലവുകളുടെ കാര്യത്തിൽ, ഹൈബ്രിഡ്, പരമ്പരാഗത കാറുകളെ അപേക്ഷിച്ച് ബാറ്ററി കാറുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവും കിലോമീറ്ററിന് 15-60 ശതമാനം കൂടുതലാണെന്ന് പഠനം കണക്കാക്കുന്നു.

LCA and TCO Analyses of BEVs, HEVs, and ICEVs

EV-കൾ ഉപയോഗിക്കുന്നതിന്റെ ചില പോരായ്മകൾ എന്തൊക്കെയാണ് ?

ഒന്നാമതായി, ഒരു EV റീചാർജ് ചെയ്യുന്നതിനായി വൈദ്യുതി അനിവാര്യമാണ്. ശുദ്ധവും പുനരുൽപ്പാദിപ്പിക്കാനാവാത്തതുമായ വിഭവങ്ങളിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുന്നിടത്തോളം മാത്രമേ ഇവി പരിസ്ഥിതിക്ക് പ്രയോജനകരമാകൂ. കൂടാതെ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ (HEVs), പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ (PHEVs) എന്നിവയിൽ നിന്നും വ്യത്യസ്തമായി BEV-കൾ പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നു.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് 75 ശതമാനം വൈദ്യുതി ഇപ്പോഴും കൽക്കരിയിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. നൂറ് ശതമാനം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബിഇവികളെ ഇക്കോഫ്രണ്ട്ലി എന്ന് എങ്ങിനെ പറയാനാകുമെന്നു പഠനം ചോദിക്കുന്നു

പ്രധാനമായും, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഇവികളുടെയും മൂന്നിൽ രണ്ട് ഭാഗവും ബിഇവികളാണ്. ഒരു സമ്പൂർണ്ണ ഇവി മൊബിലിറ്റി സിസ്റ്റം തിരഞ്ഞെടുക്കുന്നതിന് മുമ്പ് രാജ്യത്ത് ശുദ്ധമായ ഇലക്ട്രിക് ഗ്രിഡുകളുടെ ആവശ്യകതയുണ്ട്.

ഏകദേശം 10 വർഷത്തോളം ഉപയോഗിക്കുമ്പോൾ ഇലക്ട്രിക് കാറുകളുടെ ബാറ്ററി ശേഷി കുറയും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version