അടുത്തവർഷം മുതൽ വിലക്കൂട്ടാൻ കാർ കമ്പനികൾ,

അടുത്ത വർഷം മുതൽ കാറുകൾ വാങ്ങണമെങ്കിൽ തീവില നൽകണം. രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഔഡി ഇന്ത്യ, മെർസിഡസ് ബെൻസ് എന്നിവർ ജനുവരി 1 മുതൽ വാഹനങ്ങളുടെ വില കൂട്ടാൻ പോകുന്നതായി റിപ്പോർട്ട്. പണപ്പെരുപ്പവും നിർമാണ സാമഗ്രികളുടെ വില വർധനയുമാണ് തീരുമാനത്തിന് പിന്നിൽ.

വർഷാവസാനത്തോടെ നിലവിലെ സ്റ്റോക്ക് വിറ്റ് ഒഴിവാക്കാനായി പല കമ്പനികളും വില വർധന പ്രഖ്യാപിക്കാറുണ്ട്. മികച്ച റീസെയിൽ വാല്യു ലഭിക്കാനായി ആളുകൾ കാറുകളും മറ്റും ഡിസംബറിൽ വാങ്ങുന്നത് ഒഴിവാക്കാറുണ്ട്. വർഷാവസാനം ആകുമ്പോഴെക്കും ഉപഭോക്താക്കളെ ആകർഷിക്കാനാണ് കാർ കമ്പനികൾ അടുത്ത വർഷം വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. പണപ്പെരുപ്പവും നിർമാണ സാമഗ്രികളുടെ വിലക്കയറ്റവുമാണ് നിലവിലെ പ്രഖ്യാപനത്തിന് പിന്നിലെന്ന് പറയുന്നു. മാരുതി സുസുക്കി ഏപ്രിലിൽ തങ്ങളുടെ കാറുകളുടെ വില വർ‍ധിപ്പിച്ചിരുന്നു. ജനുവരി മുതൽ തന്നെ എല്ലാ കമ്പനികളും പ്രഖ്യാപിച്ച വിലവർധനവ് നിലവിൽ വരും.

വിലക്കൂട്ടാൻ മത്സരിച്ച് കമ്പനികൾ

കാറുകളുടെ വില കുറയ്ക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ചെറിയ തോതിൽ വർധിപ്പിക്കുന്നത് ഒഴിവാക്കാനാകില്ലെന്നും മാരുതി സുസുക്കി പറഞ്ഞിരുന്നു. മോഡലുകൾക്ക് അനുസരിച്ച് വാഹനങ്ങളുടെ വിലയിലും മാറ്റം വരും. കാറുകളുടെ വില കൂട്ടുന്ന വിവരം മാരുതി ബോംബേ സ്റ്റോക്ക് എക്സേഞ്ചിനെയാണ് ആദ്യം അറിയിക്കുന്നത്.

ജനുവരി മുതൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ കാറുകളുടെ വിലയിൽ 2% വരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. തൊട്ടുപിന്നാലെ ടാറ്റ, മഹീന്ദ്ര, മെഴ്സിഡസ് ബെൻസ് എന്നിവരും കാറുകൾക്ക് വില കൂട്ടുമെന്ന് പ്രഖ്യാപിച്ചു.  
മാരുതിയുടെ ഏതൊക്കെ മോഡലുകൾക്ക് വിലക്കയറ്റം ബാധകമായിരിക്കുമെന്ന് വ്യക്തമല്ല. 3.54 ലക്ഷം മുതൽ 28.42 ലക്ഷം വരെ വില വരുന്ന എൻട്രി ലെവൽ ഓൾട്ടോ മുതൽ മൾട്ടി യൂട്ടിലിറ്റി വാഹനമായ ഇൻവിക്റ്റോ വരെയാണ് മാരുതി ഇന്ത്യയിൽ വിപണിയിലിറക്കുന്നത്.

Maruti Suzuki India (MSIL), together with Tata Motors, Audi India, and Mercedes-Benz India, announced on Monday that they are considering a price increase beginning in January 2024 due to increased cost pressures caused by overall inflation and high commodity prices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version