സെക്കന്റ്ഹാൻഡ് മൊബൈൽ നമ്പറുകൾ വിൽക്കുന്ന ദൂസ്‌ര ആപ്പിന് വിലക്കേർപ്പെടുത്തി ടെലികമ്യൂണിക്കേഷൻ വിഭാഗം. ദൂസ്‌രയുടെ പ്രവർത്തനം പൂർണമായി നിർത്തിവെപ്പിച്ചുകൊണ്ടാണ് ടെലികമ്യൂണിക്കേഷൻ വിഭാഗം ഉത്തരവിറക്കിയിരിക്കുന്നത്.

ഓൺലൈൻ ഷോപ്പിംഗിനും മറ്റും നിർബന്ധമായി മൊബൈൽ നമ്പർ കൊടുക്കേണ്ടി വരുമ്പോൾ ദൂസ്‌രയുടെ സേവനം ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. ഇത്തരം ആവശ്യങ്ങൾക്കായി ദൂസ്‌ര നൽകുന്ന സെക്കന്റ്ഹാൻഡ് മൊബൈൽ നമ്പറുകൾ ഉപയോഗിക്കാം.

തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നൽകി വേണം ദൂസ്‌രയിൽ നിന്ന് സെക്കന്റ്ഹാൻഡ് മൊബൈൽ നമ്പറുകൾ വാങ്ങാൻ. ദൂസ്‌രയ്ക്ക് വിലക്ക് ഏർപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്ന് ടെലികമ്യൂണിക്കേഷൻ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. വോഡഫോൺ ഐഡിയ ആണ് ദൂസ്‌രയ്ക്ക് മൊബൈൽ നമ്പറും നെറ്റ്‌വർക്കിലേക്ക് വേണ്ട അടിസ്ഥാന സൗകര്യവും നൽകുന്നത്.

അപരിചിതർക്ക് മൊബൈൽ നമ്പർ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും മറ്റും ആപ്പ് ഉപകാരപ്രദമാണെന്ന് വിർച്വൽ മൊബൈൽ നമ്പർ ആപ്പിന്റെ സ്ഥാപകനായ ആദിത്യ വുചി (Aditya Vuchi) പറഞ്ഞു. ആമസോൺ (Amazon), യൂബർ (Uber) പോലുള്ള നിരവധി കമ്പനികൾ ഉപഭോക്താക്കളുടെ നമ്പർ ആവശ്യപ്പെടാറുണ്ട്. വ്യാജ സന്ദേശങ്ങൾ തിരിച്ചറിഞ്ഞ് എടുത്തുമാറ്റാനും ദൂസ്‌രയിൽ സംവിധാനമുണ്ട്. ഇൻകമിംഗ് കോളുകൾക്കും പരിതിയേർപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ തിങ്കളാഴ്ചയോടെ വ്യക്തത വരുത്തുമെന്ന് ആദിത്യ വുചി പറഞ്ഞു. 

The Department of Telecommunications (DoT) has issued an order that effectively brings the operations of the Doosra app to a halt. Doosra is known for providing users with secondary mobile numbers, which they can use for transactions at shops or online platforms where sharing a number is mandatory. This innovative service helps users avoid potential spam messages or calls associated with providing their primary numbers. Notably, Doosra follows a standard telecom practice by requiring users to furnish identification when purchasing a secondary number.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version