കൊച്ചി മെട്രോ സ്റ്റേഷനിൽ ഐടി വർക്ക്സ്പെയ്സ് നിർമിക്കാൻ ധാരണാ പത്രത്തിൽ ഒപ്പിട്ട് ഇൻഫോപാർക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും. എറണാകുളം സൗത്തിലാണ് ഐടി വർക്ക് സ്പെയ്സ് വരാൻ പോകുന്നത്.

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയും ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

മെട്രോ സ്റ്റേഷന്റെ ആറു നിലകളിലായി 39,880 ചതുരശ്ര അടിയിലാണ് വർക്ക് സ്പെയ്സ് വരുന്നത്. ഫ്ലക്സിബിൾ വർക്ക് സ്പെയ്സാണ് ഇവിടെ വരാൻ പോകുന്നത്.

ഐടി വർക്ക് സ്പെയ്സ് വരുന്നതോടെ 500 ഓളം തൊഴിലവസരങ്ങൾ തുറക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. കോ-വർക്കിങ് സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ഇൻഫോപാർക്ക് ചെയ്യുന്നത്. കോവിഡിന് ശേഷം ഇത്തരം കോ-വർക്കിംഗ് സ്പെയ്സുകൾക്ക് ആവശ്യകത വർധിച്ചിരുന്നു.

ഐടി/ഐടിഇഎസ് കമ്പനികൾക്കും ജീവനക്കാർക്കും പ്രീമിയം വർക്ക് സ്പെയ്സും കോ വർക്കിംഗ് സ്പെയ്സും ഉണ്ടായിരിക്കും. ആധുനിക ഓഫീസ് സംവിധാനവും യാത്രാ സൗകര്യവും ഈ വർക്ക് സ്പെയ്സുകളിലുണ്ടായിരിക്കും.

വനിതാ ജീവനക്കാർക്കും ഗിഗ് ജീവനക്കാർക്കും മെട്രോ സ്റ്റേഷനിലെ കോ വർക്ക് സ്പെയ്സ് കൂടുതൽ ഉപകാരപ്രദമായിരിക്കും. നിർമാണം പൂർത്തിയാക്കിയതിന് ശേഷം ഓക്ടോബറിൽ പ്രവർത്തനം ആരംഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version