രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലം ജനുവരിയിൽ മുംബൈയിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന പേരിട്ടിരിക്കുന്ന പാലം ദക്ഷിണ മുംബൈയിലെ ശിവ്‍രിയെയും നവി മുംബൈയ്ക്കടുത്തുള്ള ചിർലിയും തമ്മിൽ ബന്ധിപ്പിക്കുന്നു. 23 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ 16.5 കിലോമീറ്റർ കടലിന് മുകളിൽ കൂടിയാണ് പണിതിരിക്കുന്നത്.

ദക്ഷിണ മുംബൈയിൽ നിന്ന് ശിവ്‍‌രിയിലേക്ക് 30-45 മിനിറ്റു കൊണ്ട് എത്താൻ സഹായിക്കുന്നതാണ് പാലം. പാലത്തിന്റെ ഇലക്ട്രിഫിക്കേഷൻ, പോൾ ഇൻസ്റ്റാലേഷൻ, ടോൾ ബൂത്ത് തുടങ്ങിയവയുടെ പണികളാണ് ഇനി ബാക്കിയുള്ളത്. ഇത് കൂടി പൂർത്തിയാക്കി ജനുവരിയിൽ പാലം തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ഡിസംബർ 25ന് പാലം ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു.

മുംബൈ മെട്രോപൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിക്കാണ് പാലത്തിന്റെ നിർമാണ ചുമതല. സിംഗപ്പൂരിലും മറ്റും ഉപയോഗിക്കുന്ന ഓപ്പൺ ടോൾ സംവിധാനമാണ് പാലത്തിലും ഉപയോഗിക്കുന്നത്.  വണ്ടിയുടെ വേഗത കുറയ്ക്കാതെ തന്നെ ടോൾ കട്ട് ആക്കാൻ ഈ സംവിധാനത്തിൽ സാധിക്കും. ആദ്യഘട്ടത്തിൽ 500 രൂപ ടോൾ പിരിക്കാനാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ടോൾ ഭാരം കുറയ്ക്കാൻ സബ്സിഡി കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായം പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. 17,843 കോടി രൂപയാണ് പാലം പണിയുന്നതിന് വകയിരുത്തിയത്. ദക്ഷിണ മുംബൈയിൽ നിർമാണത്തിലിരിക്കുന്ന തീരദേശ റോഡും കടൽപാലത്തിൽ ബന്ധിപ്പിച്ചേക്കും.

1963 മുതൽ യുറാൻ പാലം എന്ന പേരിൽ കടൽപാല നിർമാണത്തിനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് പദ്ധതി മുടങ്ങി പോയി. ഒടുവിൽ 2018ലാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന പേരിൽ കടൽപാലത്തിന്റെ നിർമാണം ആരംഭിച്ചത്. ആറുവരി പാതയായി നിർമിക്കുന്ന കടൽപാലത്തിൽ കൂടി ദിവസം ശരാശരി 70,000 വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കും. പാലം പൂർത്തിയാകുന്നതോടെ മുംബൈയെയും നവിമുംബൈയെയും പൂണെ, സൗത്ത് ഇന്ത്യൻ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ സാധിക്കും.

The Bharatiya Janata Party’s Maharashtra unit initially scheduled the opening of the Mumbai Trans Harbour Link (MTHL), India’s longest sea bridge, for December 25. However, despite reaching approximately 97% completion, recent updates indicate a potential delay in the inauguration until January 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version