റിസർവ് ബാങ്ക് ഗവർണറായിരുന്ന കാലത്ത് വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമായിരുന്നെന്ന് രഘുറാം രാജൻ. രാജ് ഷമാനിയുടെ ഫിഗറിംഗ് ഔട്ട് എന്ന പോഡ്കാസ്റ്റ് പരിപാടിയിൽ പങ്കെടുക്കവേയാണ് രഘുറാം രാജൻ ഇക്കാര്യം പറഞ്ഞത്. തനിക്ക് ആർബിഐയിൽ നിന്ന് പിരിഞ്ഞതിന് ശേഷം പെൻഷൻ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആർബിഐ ഗവർണറായിരുന്ന കാലത്ത് ലഭിച്ച ഏറ്റവും വലിയ ആനുകൂല്യം വലിയ വീട്ടിൽ താമസിക്കാം എന്നതാണ്. മുംബൈ മലബാർ ഹില്ലിൽ ധീരുഭായി അംബാനിയുടെ വീടിന് അടുത്തായിട്ടാണ് ആർബിഐ ഗവർണറായിരുന്ന കാലത്ത് രഘുറാം രാജന് താമസ സൗകര്യം അനുവദിച്ചത്.

2013 മുതൽ 2016 വരെയുള്ള കാലത്താണ് രഘുറാം രാജൻ ആർബിഐ ഗവർണറായിരുന്നത്. ഗവർണറായിരുന്ന കാലത്ത് കാബിനെറ്റ് സെക്രട്ടറിക്ക് തുല്യമായിരുന്നു തന്റെ ശമ്പളമെന്നും രാജൻ പറഞ്ഞു. അതേ സമയം നിലവിലെ ആർബിഐ ഗവർണർക്ക് ലഭിക്കുന്ന വരുമാനം എത്രയാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.


ആർബിഐ ഗവർണർമാർ സിവിൽ സെർവന്റായതിനാൽ സിവിൽ സർവീസിൽ നിന്നുള്ള പെൻഷനുണ്ടാകുമെന്നും പ്രത്യേക പെൻഷൻ ലഭിക്കില്ലെന്നും രാജൻ പറഞ്ഞു.

വരുമാനത്തിന്റെ കാര്യത്തിൽ ആർബിഐ ഗവർണർ കള്ളം പറഞ്ഞതാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആരോപണം ഉയർന്നു. ആർബിഐ ഗവർണറായിരുന്ന കാലത്ത് രഘുറാം രാജൻ ആകെമൊത്തം 61.2 ലക്ഷം രൂപ കൈപ്പറ്റിയതായി 2020ൽ സൺഡേ ഗാർഡിയന്റെ ഒരു ലേഖനത്തിൽ പറയുന്നു. അതായത് മാസം 1.69 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. രഘുറാം രാജന്റെ വീട്ടുസമാനങ്ങൾ മുംബൈയിലെ വീട്ടിൽ നിന്ന് ചിക്കാഗോയിലേക്ക് മാറ്റുന്നതിന് മാത്രം ആർബിഐയ്ക്ക് ചെലവായത് 71 ലക്ഷം രൂപയാണ്. രഘുറാം ഗവർണർ സ്ഥാനത്ത് നിന്ന് പിരിയുമ്പോൾ മാസവരുമാനം 2.09 ലക്ഷം രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

In a recent interview on Raj Shamani’s “Figuring Out” podcast, former Reserve Bank of India (RBI) Governor Raghuram Rajan unveiled details about his salary during his tenure. Rajan stated that he earned INR 4 lakh per year as the RBI governor and acknowledged that he was unaware of the current governor’s salary.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version