30,000 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് പകരം നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഇതിന് മുമ്പ് 12,000 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. എഐ സാങ്കേതിക വിദ്യ  വരുന്നതോടെ ആളുകളുടെ ജോലി പോകുമെന്ന പ്രവചനങ്ങൾ ഫലത്തിൽ കൊണ്ടുവരികയാണ് ആഗോള കമ്പനികൾ.

എഐ പ്രബലമാകുന്നതോടെ അടുത്ത വർഷം എങ്ങനെയാകുമെന്ന ആശങ്കയിലാണ് തൊഴിൽ മേഖല.
ഗൂഗിളിൻെറ വിവിധ പ്ലാറ്റ്ഫോമുകളിൽ മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പരസ്യം വാങ്ങുന്നത് കാര്യക്ഷമമാക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

പരസ്യ നിർമാണത്തിന് എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗൂഗിൾ ഉപയോഗിച്ച് വരികയാണ്. ഇതുവഴി പരസ്യവരുമാനത്തിൽ നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചിരുന്നു. ദശലക്ഷകണക്കിന് ഡോളറിന്റെ വരുമാനം ഇതുവഴി നേടാൻ ഗൂഗിളിൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതുവഴി തൊഴിൽ വേതനത്തിന്റെ ചെലവും വെട്ടിച്ചുരുക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പി മാക്സ് (PMax) പോലുള്ള എഐ ടൂളുകൾക്ക് പരസ്യ നിർമാതാക്കളിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ജോലിക്ക് ജീവനക്കാർക്ക് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ ഗൂഗിളിന്റെ പാതയിൽ തന്നെയാണ് ഭൂരിപക്ഷം ആഗോള കമ്പനികളും. സ്റ്റാർട്ടപ്പുകളിൽ അടുത്ത വർഷം കൂടുതൽ പിരിച്ചുവിടലുണ്ടാകുമെന്നും പകരം എഐ ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഗൂഗിളിൽ പരസ്യം ജനറേറ്റ് ചെയ്യാനാണ് എഐയെ ഉപയോഗിച്ചതെങ്കിൽ ഓപ്പറേഷൻസ്, മാർക്കറ്റിംഗിലേക്കാണ് പേടിഎം എഐയെ ഉപയോഗിക്കാൻ പോകുന്നത്. എഐ വരുന്നതോടെ 1,000 പേരെയാണ് പേടിഎം പിരിച്ചുവിടുന്നത്.
എഐയുടെ വരവ് അടുത്ത വർഷം കൂടുതൽ പിരിച്ചുവിടലുകളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

എഐയാണ് പ്രശ്നക്കാരൻ

അതേസമയം എഐ മൂലമുള്ള പിരിച്ചുവിടലുകൾ മാറ്റിനിർത്തിയാൽ 2024ൽ പൊതുവേ തൊഴിൽ മേഖലയിൽ വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈ പ്രൊഫൈൽ രാജികൾ, വലിയ പിരിച്ചുവിടലുകൾ, വലിയ നിയമനങ്ങൾ എല്ലാം കണ്ട് 2023 അവസാനിക്കുകയാണ്. കോവിഡ് ലോക്ഡൗണിന് ശേഷം ആദ്യമായിട്ടാണ് തൊഴിൽ മേഖലയ്ക്ക് ഇത്രയും ശാന്തമായ തുടക്കം ലഭിക്കാൻ പോകുന്നത്. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും മിക്ക കമ്പനികളും അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഒഴിവുകളിൽ നിയമനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു.

പ്രതീക്ഷയുണ്ട്

സ്പോട്ടിഫൈ (Spotify), ചൂയ് (Chewy), ഹാസ്ബ്രോ (Hasbro), സൂലിലി (Zulily),ഇൻഫോസിസ് തുടങ്ങി നിരവധി കമ്പനികളാണ് 2023ൽ ജീവനക്കാരെ വെട്ടിക്കുറച്ചത്. എന്നാൽ അത്രയും വലിയ പിരിച്ചുവിടലുകൾ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിലുണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ജോലിക്ക് പുതിയ ആളുകളെ എടുക്കുന്നതും ഈ വർഷം കുറഞ്ഞിരുന്നു. എന്നാൽ 39% കമ്പനികളും 2024ന്റെ ആദ്യ പകുതിയിൽ ഒഴിവുകളിൽ നിയമനം നടത്തും. 57% കമ്പനികൾ പുതിയ പൊസിഷനുകൾ കൊണ്ടുവരികയും ചെയ്യും.


ഈവർഷം രാജിവെച്ചവരുടെ നിരക്കിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 നവംബർ വരെ 4.5 മില്യൺ ആളുകൾ ആഗോളതലത്തിൽ ജോലി രാജിവെച്ചിരുന്നെങ്കിൽ 2023ൽ അത് 3.6 മില്യണിലെത്തി. ഈ പ്രവണത അടുത്ത വർഷവും തുടരാനാണ് സാധ്യത. അതായത് തൊഴിൽ മേഖലയിൽ സമിശ്ര പ്രതികരണമായിരിക്കും 2024ലുണ്ടാകുക.

Google has decided to use artificial intelligence (AI) technology to replace 30,000 employees who left their jobs. This move comes after Google had already laid off 12,000 workers using AI. The company aims to streamline jobs through the implementation of AI and has issued statements suggesting that the use of AI in the workforce will be a significant factor in the coming year.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version