യെമൻ വിമത വിഭാഗമായ ഹൂത്തികൾ ചെങ്കടലിൽ ഒരുമാസത്തിലേറെയായി കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണത്തിൽ കുരുങ്ങി ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി മേഖലകൾ.


ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ, മധ്യ പൂർവ രാജ്യങ്ങളെയും മറ്റും വിതരണം വർധിപ്പിക്കാൻ സമീപിച്ചുകഴിഞ്ഞു. ഹൂത്തി വിഭാഗത്തിന്റെ ആക്രമണം വർധിച്ചതോടെ വമ്പൻ ഷിപ്പിംഗ് കമ്പനികൾക്ക് കേപ് ഓഫ് ഗുഡ് ഹോപ് വഴി കപ്പലുകൾ തിരിച്ചുവിടുകയാണ്. ഇതുവഴി മൂന്നാഴ്ചത്തെ അധിക യാത്രയാണ് കപ്പലുകൾക്ക് നടത്തേണ്ടി വരുന്നത്.

ചെങ്കടൽ വഴി ചരക്ക് കപ്പലുകൾ അയക്കുമ്പോൾ സംഭവിച്ചേക്കാവുന്ന അപകടങ്ങളിലുണ്ടാകുന്ന നഷ്ടം വഹിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യയിലെ കമ്പനികളോട് കപ്പൽ കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികൾ അധികച്ചെലവ് വഹിക്കാൻ തയ്യാറല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പകരം മറ്റു രാജ്യങ്ങളെ വിതരണത്തിന് സമീപിക്കുകയാണ്. ഇൻഷുറൻസ്, ചരക്ക് കൂലി വർധിച്ചാൽ സമാന്തരമായി രാജ്യത്ത് എണ്ണ വിലയിലും വർധിക്കാൻ സാധ്യതയുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില 20% വരെ വർധിക്കാൻ ഹൂത്തി ആക്രമണം കാരണമാകുമെന്നാണ് കരുതുന്നത്.

കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിൽ

ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് മാത്രമല്ല, വിവിധ ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ചെങ്കടലിലെ ഹൂത്തി ആക്രമണം തിരിച്ചടിയായി. വർഷം 16.6 ലക്ഷം കോടി രൂപയുടെ കയറ്റുമതി ഇന്ത്യ നടത്താറുണ്ട്. കാർഷികോത്പന്നങ്ങൾ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ തുടങ്ങിയവ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ആഫ്രിക്ക, ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയിൽ നിന്ന് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്.

കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം ക്രൂഡ് ഓയിലിന് മറ്റു സ്രോതസുകളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. പേർഷ്യൻ ഗൾഫ്, മധ്യ ഏഷ്യ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ സർക്കാർ രാജ്യത്തെ കമ്പനികളുടെ ആവശ്യപ്പെട്ടു. ചെങ്കടൽ മേഖലയിൽ സുരക്ഷ വർധിപ്പിക്കാൻ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെങ്കടൽ വഴിയുള്ള ക്രൂഡ് ഓയിൽ, ചരക്ക് ഗതാഗതം മറ്റു രാജ്യങ്ങളും മാറ്റുന്നുണ്ട്. ആഗോളതലത്തിൽ എണ്ണ വില ഉയരാൻ കാരണമാകും. രാജ്യത്ത് ഇന്ധന വില വർധിക്കാൻ ഇത് കാരണമാകും. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version