ട്രാവൽ വെബ്സൈറ്റായ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച 100 രുചി നഗരങ്ങളിൽ ഇടം പിടിച്ച് 5 ഇന്ത്യൻ നഗരങ്ങൾ. മുംബൈ, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, ലഖ്നൗ എന്നീ നഗരങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച 100 രുചി നഗരങ്ങളിൽ ഇടം പിടിച്ചത്.
തെരുവിലും റസ്റ്ററന്റിലും രുചിമേളം
ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച പട്ടികയിലെ ഇന്ത്യൻ നഗരങ്ങളിൽ മുൻപന്തിയിലുള്ളത് മുംബൈ ആണ്. ചൂടു വടാ പാവും എരുവും പുളിയും മധുരവും സമ്മേളിക്കുന്ന പാനി പൂരിയും മുംബൈ തെരുവുകളിൽ രുചിയുടെ മേളപ്പെരുക്കം കൊട്ടും.
റസ്റ്ററന്റുകളാണെങ്കിൽ മറ്റൊരു രുചിലോകത്തിലേക്കാണ് വാതിൽ തുറക്കുന്നത്. മിക്ക ലോക രാജ്യങ്ങളിലെയും ഭക്ഷണ വൈവിധ്യം മുംബൈയിലെ റസ്റ്ററന്റുകളിൽ ആസ്വദിക്കാം. നഗരത്തിൽ വിളമ്പുന്ന കറികൾ മറാത്തികളുടേതാണെങ്കിൽ ചായ ഇറാനിയാണ്. പോർച്ചുഗീസും ഇറാനിയനും ബ്രിട്ടീഷും സൗത്ത് ഇന്ത്യനും പ്ലേറ്റിൽ നിരക്കും. മുഗൾ ഭക്ഷണവും മത്സ്യതാലി ഭക്ഷണവും മറ്റൊരു ചരിത്രവും പറഞ്ഞു തരും.
ബിരിയാണിക്ക് പേരുകേട്ട ഹൈദരാബാദ്
ഹൈദരാബാദ് എന്ന് കേട്ടാൽ തന്നെ പലർക്കും മസാല വാസനയുമായി പൊട്ടിച്ച ബിരിയാണി ചെമ്പായിരിക്കും മനസിൽ തെളിയുക. ആ വാസനയിൽ നിസാമുകളുടെ നാടാണ് ഹൈദരാബാദ് എന്ന് ഇടയ്ക്കെങ്കിലും ചിലർ മറന്നു പോകും. ഹൈദരാബാദ് എന്നാൽ അത് ഹൈദരാബാദി ബിരിയാണിയാണ്. മസാലയിൽ വേന്ത ഇറച്ചിയും അടുക്കുകളിൽ നിരന്ന് അനുസരണയോടെ ഏലത്തിന്റെയും ഗ്രാമ്പുവിന്റെ വാസന ആവാഹിച്ച ചോറും ആരുടെയും വായിൽ ശരിക്കും കപ്പൽ ഓടിക്കും. എന്നാൽ ഹൈദരാബാദ് എന്നാൽ ബിരിയാണി മാത്രമല്ല, ആന്ധ്രാ സ്റ്റൈൽ കറികളും ഓസ്മാനിയൻ ബിസ്കറ്റുകളും ഉഗ്രൻ സ്ട്രീറ്റ് ഫുഡും ഇവിടത്തെ പ്രത്യേകതയാണ്.
മുഗളായി ഭക്ഷണത്തിന്റെ തലസ്ഥാനം
ഡൽഹി ഇന്ത്യയുടെ തലസ്ഥാനം മാത്രമല്ല, മുഗളായി ഭക്ഷണത്തിന്റെ കൂടെ തലസ്ഥാനമാണ്. ലോകത്തെ ഏറ്റവും മികച്ച കബാബുകളും സ്വാദൂറും കുറുമയും വിളമ്പുന്ന നഗരമാണ് ഡൽഹി. പാരമ്പര്യവും ചരിത്രവുമാണ് ഇവിടത്തെ അടുക്കളകളെ സമ്പുഷ്ടമാക്കുന്നു.
ദക്ഷിണേന്ത്യയുടെ ദോശ
നല്ല ചൂടു ദോശയുടെ രുചിയറിയണമെങ്കിൽ ചെന്നൈയിൽ തന്നെ പോകണം. സ്വർണ നിറത്തിൽ മൊരിഞ്ഞ ദോശയും കൂട്ടിന് ചട്ണികളും സാമ്പാറും ആരെയും റസ്റ്ററുകളിൽ ‘ഇരുത്തി’ക്കും. ചെട്ടിനാട് ചിക്കനും ഫിൽറ്റർ കോഫിയും കടലിൽ നിന്ന് പിടിച്ചപാടെ ചട്ടിയിൽ വെന്ത മീൻ വിഭവങ്ങളും ചെന്നൈയുടെ പ്രത്യേകതകളാണ്.
അവാധിയുടെ ലഖ്നൗ
നവാബുകളുടെ നഗരമായ ലഖ്നൗ അവാധി ഭക്ഷണത്തിനും പേരു കേട്ടതാണ്. മസാലകളെ അധികം അടിപ്പിക്കാറില്ലെങ്കിലും ലഖ്നൗവിന്റെ അവാധി ഭക്ഷണത്തിന്റെ രുചിക്ക് മുന്നിൽ മറ്റുള്ളവ ഒന്ന് മാറി നിൽക്കും.
India, a realm of dynamic hues, opulent customs, and an explosion of tastes, has once again etched its presence on the global culinary stage. Taste Atlas, a renowned experiential travel platform, has recently crowned five of its vibrant cities among the “Best Food Cities in the World.” This acknowledgment underscores the remarkable diversity and richness of Indian cuisine, inviting gastronomes worldwide to embark on an exquisite journey.