100 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ ആദ്യ വനിതയായി ലോറിയലിന്റെ (L’Oreal) പിന്തുടർച്ചവാകാശിയായ ഫ്രാൻകോയ്സ് ബിറ്റെൻകോർട്ട് മേയേർസ്. ഫ്രാൻകോയ്സിന്റെ ആസ്തി 100.1 ബില്യൺ ഡോളറെത്തിയതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തത്.

സൗന്ദര്യ വർധക ഉത്പന്ന ബ്രാൻഡായ ലോറിയലിന്റെ ഓഹരിയിൽ റെക്കോർഡ് വർധനവാണ് ഫ്രാൻകോയ്സിന്റെ ആസ്തിയിലും പ്രതിഫലിച്ചത്. 1998ന് ശേഷം ആദ്യമായാണ് ലോറിയലിന്റെ ഓഹരിയിൽ ഇത്ര വലിയ കുതിപ്പുണ്ടാകുന്നത്.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് ഫ്രാൻകോയ്സുള്ളത്. ലോറിയലിന്റെ വൈയ് ചെയർപേഴസാണ്  70 കാരയായ ഫ്രാൻകോയ്സ്. ലോറിയലിന്റെ ഓഹരിയുടെ 35% ഫ്രാൻകോയ്സിന്റെയും കുടുംബത്തിന്റെയും പേരിലാണുള്ളത്. ഫ്രാൻകോയ്സിന്റെ മുത്തച്ഛൻ യൂജിൻ ഷൂലറാണ് ലോറിയൽ സ്ഥാപിക്കുന്നത്.എന്നാൽ എൽവിഎംഎച്ചിന്റെ സ്ഥാപകൻ ബർണാർഡ് ആർനോൾട്ടിനെ പിന്നിലാക്കാൻ ഫ്രാൻകോയ്സിന് സാധിച്ചിട്ടില്ല. 179 ബില്യൺ ഡോളറാണ് ബർണാർഡിന്റെ ആസ്തി. ആഡംബര ഉത്പന്ന വിപണിയിൽ ഫ്രാൻസിന്റെ ആധിപത്യം ബിസിനസുകളിലും പ്രതിഫലിക്കുന്നുണ്ട്.

Francoise Bettencourt Meyers has achieved the historic milestone of becoming the first woman to amass a $100 billion fortune. The heiress, deeply connected to France’s burgeoning fashion and cosmetics industries, saw her wealth soar to $100.1 billion, according to the Bloomberg Billionaires Index. This accomplishment coincided with a record-high surge in shares of L’Oréal SA, the beauty products empire founded by her grandfather, positioning the stock for its best year since 1998. Currently the 12th-richest person globally, she closely follows Mexico’s Carlos Slim.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version