തലശ്ശേരിക്ക് പറയാൻ നിരവധി കഥകളുണ്ട്! തോമസ് ആൽവാ എഡിസന്റെ ശാസ്ത്ര ലാബിലെ കണ്ടുപിടിത്തങ്ങൾ പോലെ അന്നേ വരെ ആരും പരീക്ഷിച്ച് നോക്കാത്ത സംരംഭങ്ങളും കച്ചവടങ്ങളും ഉരിത്തിരിഞ്ഞ നഗരമാണ് തലശ്ശേരി. അവിടെ നിന്ന് കഴിഞ്ഞ 91 വർഷമായി മുടങ്ങാതെ അച്ചടിച്ചിറക്കുന്ന ഒരു കലണ്ടറുണ്ട്, പികെ കൃഷ്ണൻ കലണ്ടർ. 1931 മുതൽ വടക്കേ മലബാറിലുള്ളവരെ ഉത്സവങ്ങളും പഞ്ചാംഗവും അവധിയും തീയതിയും തുടങ്ങി തെയ്യം കെട്ടാനുള്ള സമയം പോലും അറിയിക്കുന്നത് ഈ കലണ്ടറാണ്. ഇന്നത്തെ പോലെ പരസ്യങ്ങളെ കുറിച്ച് ആരും കേട്ടിട്ടുപോലുമില്ലാത്ത കാലത്ത് തന്റെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ വഴി അന്വേഷിച്ച പികെ കൃഷ്ണൻ എന്ന എൻട്രപ്രണറാണ് ഈ കലണ്ടറിന്റെ പിറവിക്ക് പിന്നിൽ.

കലണ്ടറെന്ന പരസ്യം

കേരളത്തിലെ കലണ്ടർ വിപണി മിക്കവാറും കൈയ്യാളുന്നത് ദിനപത്രങ്ങളാണ്. എന്നാൽ വടക്കേ മലബാറിലെ മിക്ക വീടുകളുടെയും കടകളുടെയും ചുമരിൽ തൂങ്ങുന്നത് പികെ കൃഷ്ണൻ കലണ്ടറാണ്. 1927 തലശ്ശേരി ടൗണിലെ മെയിൻ റോഡിനോട് ചേർന്ന് ടെക്സ്റ്റൈയിൽസും തയ്യൽ കടയും ആയിട്ടാണ് പികെ കൃഷ്ണൻ വ്യവസായം ആരംഭിക്കുന്നത്. കൂട്ടത്തിൽ വിവിധ പീരിയോഡിക്കൽസിന്റെയും മറ്റും വിതരണവും കൂടിയുണ്ട്. സ്ഥാപനത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി എന്തുചെയ്യണമെന്ന ആലോചനയിലായിരുന്നു പികെ കൃഷ്ണൻ. ഇന്നത്തെ പോലെ ടെലിവിഷൻ – ഓൺലൈൻ പരസ്യങ്ങൾ കേട്ടുക്കേൾവി പോലുമില്ലാത്ത കാലം. വർഷം മുഴുവൻ സ്ഥാപനത്തിന്റെ പേര് മറ്റുള്ളവർ കണ്ടുകൊണ്ടിരിക്കാൻ എന്താണ് വഴി? ഇന്ത്യൻ എക്സ്പ്രസും മദ്രാസിൽ നിന്നുള്ള ആനന്ദവികടനും കൽക്കിയുമടക്കമുള്ള പീരിയോഡിക്കൽസ് വർഷങ്ങളായി വിതരണം ചെയ്യുന്ന പികെ കൃഷ്ണന് അധികം ആലോചിക്കാതെ തന്നെ ആശയം ചുമരിൽ തെളിഞ്ഞു, പികെ കൃഷ്ണൻ കലണ്ടർ. മലയാളത്തിന്റെ ആദ്യത്തെ ഭാഷാ നിഘണ്ടു അച്ചടച്ചിറക്കിയ ഇല്ലിക്കുന്നിൽ നിന്ന് അധികം ദൂരെയല്ലാത്ത തലശ്ശേരിയിൽ നിന്ന് 1931ൽ അങ്ങനെ ഒരു കലണ്ടറും പുറത്തിറങ്ങി. കലണ്ടറിൽ പികെ കൃഷ്ണൻ തുണി, കുട വ്യാപാരം, മെയിൻ റോഡ് തലശ്ശേരി എന്ന് ആലേഖനവും ചെയ്തു.

1900 മുതൽ പ്രവർത്തിച്ചിരുന്ന ശ്രീനാരായണ പ്രസ്സിലായിരുന്നു ആദ്യകാലത്ത് അച്ചടിച്ചിറക്കിയിരുന്നത്. 200 കലണ്ടറുകളാണ് അന്ന് അച്ചടിച്ചിത്. ആർട്ടിസ്റ്റ് ഉസ്മാൻ കൈ കൊണ്ട് വരച്ചതാണ് കലണ്ടറിന്റെ ലെറ്റർ സ്റ്റൈൽ. മൊണോഗ്രാം പോലെ ഇന്നും അത് തന്നെയാണ് പിന്തുടരുന്നത്. തലശ്ശേരി പഴയ ടൗണിൽ നിന്ന് പുതിയ ടൗണിലേക്ക് വികസിച്ചപ്പോൾ പികെ കൃഷ്ണൻ കലണ്ടറും സ്ഥാപനവും ആ മാറ്റത്തിനൊപ്പം സഞ്ചരിച്ചു. കുറച്ച് വർഷങ്ങൾ കൊണ്ട് വടക്കേ മലബാർ മുഴുവൻ കലണ്ടറിന്റെ പേരും പെരുമയും വർധിച്ചു. ആദ്യം ശ്രീനാരായണ പ്രസിലായിരുന്നു അച്ചടിയെങ്കിലും പിന്നീട് കോഴിക്കോട് ദേശാഭിമാനിയിലേക്കും മാതൃഭൂമിയിലേക്കും അച്ചടി മാറ്റിയെന്ന് പികെ കൃഷ്ണന്റെ മകനായ പിപി സുരാജ് (പികെ ബാബു) പറയുന്നു. അതിന് ശേഷമാണ് എറണാകുളം എസ്ടി റെഡ്ഡിയാറിൽ പ്രിന്റിംഗ് ചെയ്യുന്നത്.



ഒരു ടാബ്ലോയിഡിനെക്കാൾ അല്പം കൂടി വലുപ്പമുള്ള പികെ കൃഷ്ണൻ കലണ്ടർ എല്ലാ വർഷവും രണ്ടു ലക്ഷത്തോളം കോപ്പികളാണ് അച്ചടിച്ച് വിൽപ്പന നടത്തുന്നത്. 30 രൂപയാണ് ഒരു കലണ്ടറിന് വില. കഴിഞ്ഞ വർഷം പേപ്പറിന് വില കൂടിയപ്പോൾ കലണ്ടറിനും വില കൂട്ടേണ്ടി വന്നു.

അതുവരെ 20 രൂപയായിരുന്നു വില. പ്രധാനമായും വടക്കേ മലബാറിന്റെ പഞ്ചാംഗമാണ് കലണ്ടറിൽ പിന്തുടരുന്നത്. വടക്കേ മലബാറിന്റെ ഉത്സവങ്ങളും തെയ്യങ്ങളും അടിസ്ഥാനമാക്കിയാണ് പഞ്ചാംഗം ഗണിച്ചിരിക്കുന്നത്. അതിനായി പത്തംഗ പാനലാണുള്ളത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ പികെ കൃഷ്ണൻ കലണ്ടറിന് വിൽപ്പനയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version