കൊച്ചിയെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) ഹബ്ബാക്കാൻ സംസ്ഥാന സർക്കാർ. ഐടി മേഖലയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ വർഷം പകുതിയോടെ കൊച്ചിയിൽ അന്താരാഷ്ട്ര എഐ ഉച്ചകോടി നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. രാജ്യത്ത് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രധാനകേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇതിന്റെ ആദ്യപടിയായി ഐബിഎം സോഫ്റ്റ്‌വെയറിന്റെ പ്രതിനിധികളുമായി മന്ത്രി പി. രാജീവും പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം) സുമൻ ബില്ലയും കെഎസ്ഐഡിസി (KSIDC) ഉദ്യോഗസ്ഥരും ചർച്ച നടത്തി.

ഐബിഎമ്മിന്റെ എഐ സാങ്കേതിക വിദ്യ ഹബ്ബ് കൊച്ചിയിൽ തുടങ്ങാൻ കമ്പനി സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലുമായി തത്ത്വത്തിൽ ധാരണയായി. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ എഐ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ-ഐടി വകുപ്പുകൾ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുക.

കൊച്ചി വളരും

ഐബിഎമ്മിന്റെ എഐ ഹബ്ബ് കൊച്ചിയിൽ വരുന്നത് ആഗോളതലത്തിൽ നിന്ന് മികച്ച എഐ പ്രൊഫഷണലുകളെ ഇങ്ങോട്ട് ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി എഐ ഹബ്ബാകുന്നതോടെ മികച്ച പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തും. ഐബിഎമ്മിൻെറ ജീവനക്കാരുടെ എണ്ണത്തിലും വർധവുണ്ടാകും.

ഐബിഎം എഐ ഹബ്ബ് തുറക്കുന്നത് മറ്റു കമ്പനികൾക്കും പ്രചോദനമാകും. രണ്ടാംഘട്ട വികസനത്തിന് ഒരുങ്ങുന്ന ഇൻഫോപാർക്കിനും ഇതി ഗുണകരമാകും. ഇൻഫോപാർക്കും സ്മാർട്ട് സിറ്റിയുമെല്ലാം എഐ ഹബ്ബാകാനുള്ള അടിസ്ഥാന സൗകര്യം നൽകാൻ പ്രാപ്തമാണ്.

ജനറിക് എഐ മാത്രമല്ല ജനറേറ്റീവ് എഐയെ അടിസ്ഥാനമാക്കിയായിരിക്കും ഹബ്ബിന്റെ പ്രവർത്തനം.
ബോയിങ് വിമാനക്കമ്പനിയുടേതടക്കം പ്രാതിനിധ്യം എഐ ഉച്ചക്കോടിയിൽ എത്തിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു.

ഐടി പാർക്കുകൾ, കെഎസ്‌യുഎം, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല തുടങ്ങിയവരുടെയെല്ലാം സഹകരണം ഉറപ്പാക്കും. കെഎസ്ഐഡിസിയായിരിക്കും ഉച്ചകോടി നടത്തുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version