പൊതു ഉപയോഗത്തിനായി 2016-ൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ച യുപിഐ വർഷാവർഷം മുഖം മിനുക്കി ഇന്ത്യയുടെ ബാങ്കിങ് ഐക്കോൺ ആയി തുടരുകയാണ്.

രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പ്രചാരവും, വിപണി ഇടപെടലും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് ഈ വര്‍ഷം ഡിസംബറില്‍ യുപിഐ സംവിധാനത്തിലൂടെ നടന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനത്തിന്റെ വര്‍ദ്ധനവാണ് UPI അവകാശപ്പെടുന്നത്. വാഹനങ്ങളിലെ ടോൾ ശേഖരണത്തിനുള്ള ഫാസ്റ്റാഗുകള്‍ വഴിയുള്ള ഇടപാടുകള്‍ ഡിസംബറില്‍ 34.8 കോടിയായി വർധിച്ചു.

 യുപിഐ ഇന്നത്തെ ഏറ്റവും ജനപ്രിയമായ പേയ്‌മെന്റ് മോഡുകളിൽ ഒന്നാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത തൽക്ഷണ തത്സമയ പേയ്‌മെന്റ് സംവിധാനം ഒരു മൊബൈൽ ആപ്ലിക്കേഷനിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതമാക്കുന്നതിന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ചില നൂതന നടപടികൾ അവതരിപ്പിച്ചു.

1. നിഷ്‌ക്രിയ യുപിഐ ഐഡികൾ: ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായി കിടക്കുന്ന എല്ലാ യുപിഐ ഐഡികളും നിർജ്ജീവമാക്കാൻ ബാങ്കുകളോടും Google Pay, Paytm, PhonePe പോലുള്ള ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളോടും NPCI നിർദ്ദേശം നൽകിയിട്ടുണ്ട്.

2. സെക്കൻഡറി മാർക്കറ്റിനുള്ള യുപിഐ: എൻപിസിഐ പ്രഖ്യാപിച്ച ‘യുപിഐ ഫോർ സെക്കൻഡറി മാർക്കറ്റ്’ ഇപ്പോൾ  ബീറ്റ ഘട്ടത്തിലാണ്.   പൈലറ്റ് ഉപഭോക്താക്കളെ ഇത്  പോസ്റ്റ് ട്രേഡ് സ്ഥിരീകരണം തടയുന്നതിനും ക്ലിയറിംഗ് കോർപ്പറേഷനുകൾ വഴി  പേയ്‌മെന്റുകൾ തീർപ്പാക്കുന്നതിനും പ്രാപ്‌തമാക്കുന്നു.

3. ഇടപാട് പരിധി: UPI പേയ്‌മെന്റുകൾക്കുള്ള ഇടപാട് പരിധി ഡിസംബറിൽ ആർബിഐ   ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പണമടയ്ക്കുന്നതിന് ഈ പരിധി ബാധകമായിരിക്കും. ഇത്തരം ഇടപാടുകൾക്ക് യുപിഐ സ്വീകരിക്കാൻ ആളുകളെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.

4. QR കോഡ് വഴിയുള്ള ATM പണം പിൻവലിക്കൽ: NPCI, ഹിറ്റാച്ചി പേയ്‌മെന്റ് സേവനങ്ങൾ ഇന്ത്യയിലെ ആദ്യത്തെ UPI-ATM യാഥാർഥ്യമാക്കുന്നതിനു  കൈകോർക്കുകയാണ്. ഇത് എവിടെ നിന്നും ഉപഭോക്താവിനെ തന്റെ UPI ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കൽ സാധ്യമാക്കുന്നു. രാജ്യവ്യാപകമായി യുപിഐ എടിഎമ്മുകൾ അവതരിപ്പിക്കാൻ ആർബിഐ പദ്ധതിയിടുന്നു.

5. 4-മണിക്കൂർ വിൻഡോ: UPI ഇടപാടുകളിൽ തിരുത്തലോ, പുനർചിന്തനമോ ഉപഭോക്താവിന് സാധ്യമാകുന്ന സംവിധാനമാണിത്. യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാൻ  ഇതിനു മുമ്പ് ഇടപാടുകള്‍ നടത്താത്ത ഒരു അക്കൗണ്ടിലേയ്ക്ക്  2,000 രൂപയിൽ കൂടുതലുള്ള ആദ്യ പേയ്‌മെന്റുകൾ ആരംഭിക്കുന്ന ഉപയോക്താക്കൾക്ക് RBI നാല് മണിക്കൂർ സമയ പരിധി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് UPI നിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഒരു പടി മുന്നിലാണ്.  കാരണം ആ 4-മണിക്കൂർ വിൻഡോയ്ക്കുള്ളിൽ നടത്തിയ ഇടപാടുകൾ മാറ്റാനോ പരിഷ്‌ക്കരിക്കാനോ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി അധികൃതര്‍ നടത്തിയ ഏറ്റവും പുതിയ ഇടപെടലുകളില്‍ ഒന്നാണിത്. അതായത് പണം അയച്ച് 4 മണിക്കൂറിനു ശേഷം മാത്രമേ പണം മറ്റേ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകൂ.

6 . ടാപ്പ് ആന്‍ഡ് പേ ഫീച്ചര്‍
യുപിഐ ഉപയോക്താക്കള്‍ക്കായി ‘ടാപ്പ് ആന്‍ഡ് പേ’ ഫീച്ചര്‍ ഉടന്‍ ആക്ടിവേറ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഇണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

വരുമാനം കുത്തനെ കൂട്ടി UPI

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് ഈ വര്‍ഷം ഡിസംബറിൽ യുപിഐ സംവിധാനത്തിലൂടെ നടന്നത്. മുന്‍ വർഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 42 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.

ഇടപാടുകളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. വിവിധ യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി ഡിസംബറിൽ 1202 കോടി ഇടപാടുകള്‍  നടത്തി എന്നാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ കണക്കുകള്‍.

തൊട്ടുമുന്നിലുള്ള നവംബർ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവ് ഇടപാടുകളുടെ എണ്ണത്തിലുണ്ടായി. പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണം ഇപ്പോള്‍ 40 കോടിയാണെന്ന് എന്‍പിസിഐ പറയുന്നു.

മൂന്ന് വര്‍ഷം കൊണ്ട് പ്രതിദിന ഇടപാടുകളുടെ എണ്ണം 100 കോടിയില്‍ എത്തുമെന്നാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്.

ഫാസ്റ്റ് ടാഗ് വരുമാനത്തിലും വർദ്ധനവ്

ഫാസ്റ്റ് ടാഗ് വഴിയുള്ള  വാഹനങ്ങളിലെ ടോൾ ശേഖരണ ഇടപാടുകള്‍ ഡിസംബറില്‍ 34.8 കോടിയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 13 ശതമാനം വര്‍ദ്ധനവാണ്.
ഫാസ്റ്റാഗ് വഴി 5,861 കോടിയുടെ പണമിടപാടുകളാണ് നടന്നത്.

2023 നവംബറില്‍ 5,539 കോടിയായിരുന്നു ഫാസ്റ്റാഗ് വഴി നടന്ന പണമിടപാടുകള്‍. തൊട്ട് മുന്നിലുള്ള മാസത്തെ അപേക്ഷിച്ച് ഇടപാടുകളുടെ മൂല്യത്തിൽ 10 ശതമാനം വര്‍ദ്ധനവ് വന്നു. ഇടപാടുകളുടെ എണ്ണത്തിൽ നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ ഉണ്ടായത് എട്ട് ശതമാനത്തിന്റെ വര്‍ദ്ധനവും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version