2047-ഓടെ ഇന്ത്യ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അതിൽ ഗുജറാത്ത് മാത്രം 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും. ജിയോ 5G പ്രാപ്‌തമാക്കിയ AI വിപ്ലവം ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉൽപ്പാദനക്ഷമവും കൂടുതൽ കാര്യക്ഷമവും അയക്കുമെന്നും ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഇൻവെസ്റ്റെർസ് മീറ്റിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മീറ്റ് ഉദ്‌ഘാടനം ചെയ്തു.

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുടനീളം റിലയൻസ് നിക്ഷേപിച്ച 150 ബില്യൺ ഡോളറിൽ മൂന്നിലൊന്നിലധികം നിക്ഷേപം ഗുജറാത്തിലാണ് എന്ന് മുകേഷ് അംബാനി വ്യക്തമാക്കി.  

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ നിക്ഷേപങ്ങളോടെ ഗുജറാത്തിന്റെ വളർച്ചയിൽ റിലയൻസ് ഒരു പ്രധാന പങ്ക് വഹിക്കും. ഹരിത എനർജി വളർച്ചയിൽ ഗുജറാത്തിനെ ആഗോള ഘടകമായി മാറ്റുന്നതിന് റിലയൻസ് നൽകുന്ന സംഭാവനകൾ   2030-ഓടെ പുനരുപയോഗ ഊർജത്തിലൂടെ ഗുജറാത്തിന്റെ ലക്ഷ്യത്തിന്റെ പകുതിയും നിറവേറ്റാൻ സഹായിക്കും.

ഇതിനായി ജാംനഗറിൽ 5000 ഏക്കറിൽ നിർമാണം തുടങ്ങിയ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്‌സ് 2024 ന്റെ രണ്ടാം പകുതിയിൽ തന്നെ കമ്മീഷൻ ചെയ്യും. ഇത് ധാരാളം ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഹരിത ഉൽപന്നങ്ങളുടെയും വസ്തുക്കളുടെയും ഉത്പാദനം സാധ്യമാക്കുകയും ഗുജറാത്തിനെ ഹരിത ഉൽപന്നങ്ങളുടെ മുൻനിര കയറ്റുമതിക്കാരാക്കുകയും ചെയ്യും.  

തന്റെ മനസ്സിൽ AI എന്നാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നാണ് അർത്ഥമാക്കുന്നത് എന്ന് മുകേഷ് അംബാനി വ്യക്തമാക്കുന്നു. റിലയൻസ് ജിയോ ഗുജറാത്ത് പൂർണ്ണമായി 5G പ്രാപ്തമാക്കി കഴിഞ്ഞു. ഇത് ഡിജിറ്റൽ ഡാറ്റ പ്ലാറ്റ്‌ഫോമുകളിലും AI അഡോപ്‌ഷനിലും ഗുജറാത്തിനെ ആഗോള തലവനാക്കും. 5G പ്രാപ്‌തമാക്കിയ AI വിപ്ലവം ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉൽപ്പാദനക്ഷമവും, കൂടുതൽ കാര്യക്ഷമവും, ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതവുമാക്കും.

ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, ഈ വിപ്ലവം AI പ്രാപ്തമാക്കിയ ഡോക്ടർമാരെയും, അധ്യാപകരെയും, കൃഷിയെയും സൃഷ്ടിക്കും. ഇത് ഗുജറാത്ത് സംസ്ഥാനത്ത് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കാർഷിക ഉൽപാദനക്ഷമത എന്നിവയിൽ വിപ്ലവം സൃഷ്ടിക്കും.

ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഒരേസമയം ലക്ഷക്കണക്കിന് കർഷകരെയും  ചെറുകിട വ്യാപാരികളെയും ശാക്തീകരിക്കാനുമുള്ള ദൗത്യം റിലയൻസിന്റെ റീട്ടെയിൽ മേഖല കൂടുതൽ ത്വരിതപ്പെടുത്തും.

റിലയൻസ് ഗുജറാത്തിനെ ന്യൂ മെറ്റീരിയലുകളിലും സർക്കുലർ ഇക്കണോമിയിലും ഒരു മുൻനിരയാക്കും.ആദ്യ ഘട്ടമെന്ന നിലയിൽ, റിലയൻസ് ഇന്ത്യയിലെ ആദ്യത്തെയും ലോകോത്തരവുമായ കാർബൺ ഫൈബർ സൗകര്യം ഹാസിറയിൽ സ്ഥാപിക്കുന്നു.

2036 ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പായി, വിവിധ ഒളിമ്പിക്സ് കായിക ഇനങ്ങളിൽ നാളെയുടെ ചാമ്പ്യന്മാരെ വളർത്തിയെടുക്കുന്ന വിദ്യാഭ്യാസം, കായികം, നൈപുണ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഗുജറാത്തിലെ മറ്റ് നിരവധി പങ്കാളികളുമായി റിലയൻസും റിലയൻസ് ഫൗണ്ടേഷനും ചേരും.

ഗുജറാത്തിനെ ഇന്ത്യയുടെ വളർച്ചാ യന്ത്രമാക്കിയത് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദിയാണെന്നു വേദിയിൽ വച്ച് മുകേഷ് അംബാനി പറഞ്ഞു. ‘ഭാരത് കെ വികാസ് കേ ലിയേ ഗുജറാത്ത് കാ വികാസ്’ എന്ന് പറഞ്ഞിരുന്ന നരേന്ദ്ര മോദി
ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ ‘ദുനിയാ കെ വികാസ് കേ ലിയേ ഭാരത് കാ വികാസ്’ എന്നാണ് പറയുന്നത്. അത് യാഥാർഥ്യമാക്കുകയും ചെയ്യുന്നു, എന്ന് മുകേഷ് അംബാനി പറഞ്ഞു.

In a commendation of Prime Minister Narendra Modi’s leadership, Mukesh Ambani, Chairman of Reliance Industries, hailed the transformative journey of Gujarat at the 10th Vibrant Gujarat Global Summit. Ambani expressed pride in being a Gujarati and attributed the state’s remarkable growth to PM Modi. He referred to Gujarat as the gateway to modern India’s growth and acclaimed PM Modi as the most successful leader in the nation’s history. Ambani’s remarks highlighted the significant role played by the Prime Minister in India’s global image and progress.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version