ഗുജറാത്തിൽ ഓട്ടോമൊബൈൽ ഫാക്ടറി പണിയാൻ 35,000 കോടി രൂപയുടെ നിക്ഷേപവുമായി മാരുതി സുസുക്കി. ഗുജറാത്തിൽ നടന്ന പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിലാണ് ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന
മാരുതി സുസുക്കി ഇക്കാര്യം അറിയിച്ചത്.
32,000 കോടി രൂപയുടെ ഓട്ടോമൊബൈൽ ഫാക്ടറിയാണ് സുസുക്കി ഗുജറാത്തിൽ നിർമിക്കുന്നത്. 1 മില്യൺ വാഹനങ്ങളിൽ ഈ ഫാക്ടറിയിൽ നിന്ന് വർഷം പുറത്തിറങ്ങും. 2028-29 ആകുമ്പോഴേക്കും ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ ബയോഗ്യാസ് പ്ലാന്റ് പണിയാനും സുസുക്കി ലക്ഷ്യമിടുന്നുണ്ട്. സിഎൻജി, ബയോ എഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയാണ് ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡുമായി സഹകരിച്ച് പശുവിന്റെ ചാണകത്തിൽ നിന്നാണ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നത്. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇതുകൂടാതെ 3,200 കോടി രൂപ സുസുക്കി മോട്ടോർ ഗുജറാത്തിന്റെ നാലാമാത്തെ ഫാക്ടറി നിർമിക്കാനും നിക്ഷേപിക്കുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് നാലാമത്തെ ഫാക്ടറി നിർമിക്കുന്നത്. നിലവിൽ സുസുക്കി മോട്ടോർ ഗുജറാത്തിൽ നിന്ന് 7.5 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വർഷം പുറത്തിറങ്ങുന്നത്. പുതിയ നിർമാണ യൂണിറ്റ് കൂടി വരുന്നതോടെ 1 മില്യൺ യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ സാധിക്കുമെന്ന് സുസുക്കി മോട്ടോറിന്റെ പ്രസിഡന്റ് തോഷിഹിറോ സുസുക്കി പറഞ്ഞു. 2030ഓടെ 4 മില്യൺ വാഹങ്ങൾ നിർമിച്ച് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഇന്ത്യയിൽ നിർമിച്ച ജാവ ബൈക്കിന്റെ മോഡലുകൾ ജപ്പാനിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കാനും പദ്ധതിയുണ്ടെന്ന് തോഷിഹിറോ പറഞ്ഞു.
According to a statement from the firm, Maruti Suzuki India Ltd. would invest over INR 32,000 crore to build an auto facility in Gujarat that will eventually produce about 1 million vehicles annually. It is anticipated that the plant will start up in FY2028–2029.