ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (Indian Street Premier League-ഐഎസ്പിഎൽ) നിക്ഷേപവുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഐഎസ്പിഎല്ലിന്റെ കോർ കമ്മിറ്റി അംഗമായും സച്ചിൻ പ്രവർത്തിക്കും.

ക്രിക്കറ്റിലെ പുതിയ ഫോർമാറ്റായ ടി10 ലീഗിൽ ഉപദേശകനായും സച്ചിനെ കാണാം.
ഐഎസ്പിഎല്ലിൽ എത്ര രൂപയുടെ നിക്ഷേപമാണ് സച്ചിൻ നടത്തിയതെന്ന് പുറത്തുവിട്ടിട്ടില്ല. ഏത് പ്രായത്തിലുള്ളവർക്കും ക്രിക്കറ്റ് കളിക്കാൻ ഐഎസ്പിഎൽ അവസരമൊരുക്കുമെന്ന് സച്ചിൻ പറഞ്ഞു. ക്രിക്കറ്റിന്റെ ആഘോഷമാണ് ഐഎസ്പിഎൽ എന്നും ടിടെന്നിന്റെയും പുതിയ ഫോർമാറ്റിന്റെയും വളർച്ചയ്ക്ക് ക്രിക്കറ്റിലെ തന്റെ അനുഭവങ്ങൾ ഉപയോഗപ്പെടുത്തുമെന്നും സച്ചിൻ പറഞ്ഞു.

ഐഎസ്പിഎല്ലിലേക്ക് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ കൊണ്ടുവരാൻ സച്ചിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്പിഎല്ലിനെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് കൊണ്ടുവരാനും ഇതിലൂടെ സാധിക്കും. സച്ചിൻ ലീഗിന്റെ ഭാഗമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐഎസ്പിഎൽ കോർ കമ്മിറ്റി അംഗം ആഷിഷ് ഷെലാർ പറഞ്ഞു.


ഏത് പ്രായത്തിലുള്ളവർക്കും ക്രിക്കറ്റ് കളിക്കാൻ അവസരമൊരുക്കുന്നതാണ് ഐഎസ്പിഎൽ. മാർച്ച് 6 മുതൽ 15 വരെ മുംബൈയിൽ ഐഎസ്പിഎല്ലിന്റെ ഉദ്ഘാടന മത്സരം നടക്കും. ഹൈദരാബാദ്, മുംബൈ, ബംഗളൂരൂ, ചെന്നൈ, കൊൽക്കത്ത, ശ്രീനഗർ എന്നീ ടീമുകൾ മത്സരിക്കും.


Cricket icon Sachin Tendulkar has taken a strategic step by making an undisclosed investment in the burgeoning Indian Street Premier League (ISPL), solidifying his role as a core committee member. This move aligns with Tendulkar’s vision to contribute to the evolution of the newly introduced T10 cricket league format.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version