ഷാർജ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷമെത്തിയത് റെക്കോർഡ് യാത്രക്കാർ. വിമാന സർവീസിൽ കഴിഞ്ഞ വർഷം മാത്രം 12.5% വർധനവുണ്ടായതായി എയർപോർട്ട് അധികൃതർ പറഞ്ഞു.
98,000 വിമാനങ്ങളാണ് കഴിഞ്ഞ വർഷം ഷാർജ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ആഗോള ട്രാവൽ മാപ്പിൽ ഷാർജ വിമാനത്താവളത്തിന് സുപ്രധാന സ്ഥാനം നേടി കൊടുക്കുന്നതാണ് നേട്ടം. 2023ൽ മാത്രം ഷാർജ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണം 15.3 മില്യൺ ആണ്. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 17.4% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
കയറ്റുമതിയിലും ഇറക്കുമതിയിലും സമാന വർധവുണ്ടായിട്ടുണ്ട്. ഏകദേശം 141,000 ടൺ ചരക്കാണ് കഴിഞ്ഞ വർഷം ഷാർജാ വിമാനത്താവളത്തിലെത്തിയത്. ഷാർജ വിമാനത്താവളത്തിന്റെ കണക്കനുസരിച്ച് ഏറ്റവും വലിയ അന്താരാഷ്ട്ര യാത്രാ കേന്ദ്രം ഇന്ത്യയാണ്. ഷാർജ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 3.4 മില്യൺ യാത്രക്കാരാണ് ഇന്ത്യയിലേക്ക് പറന്നത്. രണ്ടാം സ്ഥാനം സൗദിക്കാണ്. ഏറ്റവും കൂടുതൽ പേർ പോയ നഗരം ദോഹയും.
കൂടുതൽ യാത്രക്കാരെ ലക്ഷ്യം വെച്ച് പുതുതായി 7 റൂട്ടുകളിലേക്കും ഷാർജ വിമാനത്താവളത്തിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട്. കോലാലംപൂർ, കസൻ, സമാറ, ലാർ, ഇൻഡോർ, ബാങ്കോംഗ്, ഫുകറ്റ് എന്നിവിടങ്ങളിലേക്കാണ് പുതുതായി സർവീസ് ആരംഭിച്ചത്.
Sharjah Airport Authority has disclosed its performance results for 2023 during the annual airport management meeting at Buhais Geology Park in Al Madam, Sharjah. The outcomes underscore the emirate’s prominent position on the global travel map and its delivery of exceptional services to passengers and businesses.