ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന 7,000 പേർ പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 1,800 കോടി രൂപ ചിലവിൽ ഉയരുന്ന, സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ, ക്ഷേത്ര പദ്ധതികളിൽ ഒന്നാണ് രാമക്ഷേത്രം. ഇതിനു തൊട്ടു പിന്നാലെയാണ് 1,000 കോടി രൂപ മതിപ്പുള്ള ഗുജറാത്തിലെ വിശ്വ ഉമിയ ധാം .

അടുത്തിടെ നിർമിച്ച ഏറ്റവും ചെലവേറിയ പൊതു സ്മാരകങ്ങളിൽ 2,989 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് രാമക്ഷേത്രം. 836 കോടി രൂപ ചിലവിട്ട പുതിയ പാർലമെന്റ് മന്ദിരം മൂന്നാം സ്ഥാനത്താണ്.

രാമക്ഷേത്ര നിർമ്മാണത്തിന് പുറമെ അയോധ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ധാരാളം പണം ചിലവഴിക്കുന്നുണ്ട്.

30,570 കോടി രൂപ ബജറ്റിൽ അയോധ്യയുടെ സൗന്ദര്യവൽക്കരണ യജ്ഞത്തിൽ യുപി സർക്കാർ 187 പദ്ധതികൾ നടപ്പാക്കി വരുന്നതായി അയോധ്യ വികസന അതോറിറ്റി വെളിപ്പെടുത്തുന്നു. 7,582 കോടി രൂപ ചിലവിട്ട യുപി പൊതുമരാമത്ത് വകുപ്പിന്റെ 35 പ്രോജക്ടുകൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ 4,688 കോടി രൂപ ചിലവുള്ള മൂന്ന് പദ്ധതികൾ, ജലസേചന, ജലവിഭവ വകുപ്പിന്റെ 3,595 കോടി രൂപയുടെ നാല് പദ്ധതികൾ എന്നിങ്ങനെയാണ് ഇതിലെ പ്രധാന പദ്ധതികൾ.

രാമക്ഷേത്ര സമുച്ചയം 70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു, പ്രധാന ക്ഷേത്രം 2.7 ഏക്കറിൽ 161 അടി ഉയരത്തിലാണ്. മൂന്ന് നിലകളും 12 ഗേറ്റുകളുമായാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെ ലാർസൻ ആൻഡ് ടൂബ്രോയും ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്‌സും ചേർന്നാണ് നിർമ്മാണവും രൂപകൽപ്പനയും കൈകാര്യം ചെയ്യുന്നത്.



2020 ഫെബ്രുവരിയിൽ അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതായി കേന്ദ്രം പ്രഖ്യാപിച്ചു. ഇതുവരെ ഏകദേശം 3,500 കോടി രൂപ സംഭാവനയായി ട്രസ്റ്റ് ശേഖരിച്ചു. ഈ തുക കൊണ്ട് വരും വർഷങ്ങളിൽ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ട്രസ്റ്റിന് കരുതലാകും.

ക്ഷേത്രം പൂർണമായും പണി തീർന്നിട്ടില്ല. ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകൾ 2024 ഡിസംബറോടെ സജ്ജമാകും, 2025 അവസാനത്തോടെ മുഴുവൻ കൊത്തുപണികളും പൂർത്തിയാകും.

2020 ഫെബ്രുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 60 ശതമാനം സംഭാവനകൾ ട്രസ്റ്റിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 11 ലക്ഷം രൂപയും, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 5 ലക്ഷം രൂപയും അടക്കം നിരവധി പ്രമുഖർ രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന് സംഭാവന ചെയ്തിട്ടുണ്ട്.  

India gears up to witness the dedication ceremony Ram Temple in Ayodhya, Uttar Pradesh on January 22, 2024 which is to be attended by 7000 people. The Ram Temple is one of the most expensive temple projects in India in recent years, costing around Rs 1,800 crore. Right behind this is the Vishwa Umiya Dham in Gujarat with an estimate of Rs 1,000 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version