അയോധ്യയിൽ തിങ്കളാഴ്ച നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്.
![](https://channeliam.com/wp-content/uploads/2024/01/PVR_Inox_Pictures_logo-1.jpg)
വെള്ളിയാഴ്ചയാണ് ഇക്കാര്യം പിവിആർ ഇനോക്സ് അറിയിച്ചത്.
ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്. 70 നഗരങ്ങളിലെ 160 തിയേറ്ററുകളിലാണ് ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക.
![](https://channeliam.com/wp-content/uploads/2024/01/1200-675-20552545-thumbnail-16x9-pepe-1.jpg)
രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് കമ്പനി കോ സിഇഒ ഗൗതം ദത്ത പറഞ്ഞു. രാവിലെ 11 മുതൽ 1 മണിവരെയാണ് പ്രദർശനം. 100 രൂപയാണ് ടിക്കറ്റ് ചാർജ്. അമിതാഭ് ബച്ചൻ. മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രജനികാന്ത്, ധനുഷ്, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, അലിയ ബട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.