ബൈക്കിൽ 67 രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തുകയാണ് മീനാക്ഷി ദാസ് എന്ന അസം സ്വദേശി. 41ക്കാരിയായ മീനാക്ഷി അസമിലെ ഗുവാഹത്തിയിൽ നിന്ന് ഡിസംബറിലാണ് യാത്ര തുടങ്ങുന്നത്.
ആദ്യം പോയത് നേപ്പാളിലെ കാഠ്മണ്ഡിവിലേക്ക്. അവിടെ നിന്ന് റോഡ് മാർഗം 2,000 കിലോമീറ്റർ ബൈക്ക് ഓടിച്ച് മുംബൈയിലെത്തുകയായിരുന്നു. അവിടെ നിന്ന് ഫ്ലൈറ്റിൽ ദുബായിലേക്ക്.
എല്ലാം വിചാരിച്ച പോലെ നടന്നാൽ അറുപതിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്ക് യാത്ര നടത്തിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തി എന്ന നേട്ടം മീനാക്ഷിക്ക് സ്വന്തമാകും. സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, സിറിയ, ജോർജിയ, തുർക്കി, ഗ്രീസ്, ബൾഗേറിയ, സെർബിയ, ഫ്രാൻസ്, റഷ്യ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളാണ് മീനാക്ഷിയുടെ പട്ടികയിലുള്ളത്.
ബജാജ് ഡോമിനോർ 400ൽ ആണ് മീനാക്ഷിയുടെ യാത്ര. 11 മാസങ്ങൾ കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മീനാക്ഷിയുടെ പ്രതീക്ഷ. ലോകത്തിന് മുന്നിൽ ഇന്ത്യയെയും അസ്സമിനെയും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് മീനാക്ഷി യാത്ര തുടങ്ങുന്നത്. സന്ദർശിക്കുന്ന രാജ്യങ്ങളുടെ വിനോദ സഞ്ചാര മേഖല പ്രോത്സാഹിപ്പിക്കാനും മീനാക്ഷി ലക്ഷ്യമിടുന്നുണ്ട്.
Meenakshi Das, a 41-year-old rider from India’s remote northeast, has embarked on a groundbreaking journey to solo ride across 67 countries. Leaving her hometown in Guwahati, Assam, on December 18, she has already covered Nepal and Mumbai, now set to conquer the roads in Saudi Arabia, Jordan, Iraq, Syria, and beyond. Riding a Bajaj Dominar 400, Meenakshi aspires to etch her name in history as the first Indian, regardless of gender, to complete a solo ride across more than 60 countries.