പേടിഎം (Paytm) പേയ്മെന്റ് ബാങ്കിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ആർബിഐ ഉത്തരവിട്ടതിനെ തുടർന്ന് മറ്റു ബാങ്കുകളുമായി സഹകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് മാതൃക കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻ. കഴിഞ്ഞ ദിവസം ഓഹരിയുടമകളുടെ യോഗത്തിൽ പേടിഎം ഫൗണ്ടറും സിഇഒയുമായ വിജയ് ശേഖർ ശർമയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 29 മുതൽ ബാങ്കുകൾ അക്കൗണ്ടിലേക്കും വാലറ്റിലേക്കും പേടിഎം പേയ്മെന്റ് ഉപയോഗിച്ചുള്ള ഡെപോസിറ്റ് സ്വീകരിക്കരുതെന്നാണ് ആർബിഐ ഉത്തരവ്. ഡെപോസിറ്റുകൾക്കും ക്രെഡിറ്റ് ട്രാൻസാക്ഷനും ഉത്തരവ് ബാധകമാണ്. ആർബിഐ ഉത്തരവിന് പിന്നാലെ വൺ97 കമ്യൂണിക്കേഷന്റെ ഓഹരിയിൽ 20% ഇടിവുണ്ടായി.
ഭാവിയിൽ മറ്റു ബാങ്കുകളുമായി സഹകരിച്ചാകും വൺ 97 കമ്യൂണിക്കേഷൻസിന്റെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക. പേടിഎം പേയ്മെന്റ് ബാങ്കുമായി ചേർന്ന് ഇനി പ്രവർത്തിക്കില്ല.

പിടിമുറുക്കി ആർബിഐ
രാജ്യത്തെ തന്നെ ഏറ്റവും വലിയ പേയ്മെന്റ് ഫേമിന്റെ ഭാഗമാണ് പേടിഎം. ഫെബ്രുവരി 29 മുതൽ പുതിയ ഡെപോസിറ്റുകൾ സ്വീകരിക്കാനോ, ക്രെഡിറ്റ് ട്രാൻസാക്ഷനുകൾ നടത്താനോ, യുപിഐ സേവനങ്ങൾ അടക്കമുള്ള ഫണ്ട് ട്രാൻസ്ഫർ നടത്താനോ പാടില്ലെന്ന് പേടിഎമ്മിനോട് ആർബിഐ നിഷ്കർഷിക്കിക്കുന്നുണ്ട്. സൂപ്പർവൈസറി ആശങ്കകളും നിയമങ്ങളിൽ നിരന്തരമായി വീഴ്ച വരുത്തിയിതുമാണ് ആർബിഐയുടെ നടപടിക്ക് പിന്നിൽ. ആർബിഐ തീരുമാനം കടുപ്പിച്ചതോടെ ആശങ്കയിലായത് ഉപഭോക്താക്കളാണ്. 29ന് ശേഷം പേടിഎമ്മിൽ പല സേവനങ്ങളിലും നിയന്ത്രണമുണ്ടാകും. ഉപഭോക്താക്കളുടെ അക്കൗണ്ട്, വാലറ്റ്, ഫാസ്റ്റാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയിലെല്ലാം നിയന്ത്രണം ബാധകമാകും.
ഉപഭോക്താക്കൾക്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിലവിൽ നിയന്ത്രണമില്ല. അതേസമയം ഫണ്ട് ട്രാൻസ്ഫർ, യുപിഐ പോലുള്ള നിശ്ചിത സേവനങ്ങൾ ഇനി മുതൽ ലഭ്യമായിരിക്കില്ല.

പ്രശ്നം പരിഹരിക്കും
അതേസമയം ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ്, യുപിഐ ചാനൽ എന്നിവ തുടർന്നും ഉപയോഗിക്കാൻ സാധിക്കും. റെമിറ്റേഴ്സ് അക്കൗണ്ടുകൾ വഴി ആപ്പ് ഉപയോഗിച്ച് വാലറ്റ്, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനോ പിൻവലിക്കാനോ സാധിക്കും. ബെനഫിഷറി അക്കൗണ്ടുകളിൽ 29 വരെ ക്രെഡിറ്റുകൾ സ്വീകരിക്കാൻ അനുമതിയുണ്ട്.
ആർബിഐ നിർദേശങ്ങൾ പാലിക്കാൻ പേടിഎം പേയ്മെന്റ് ബാങ്ക് എത്രയും വേഗം നടപടിയെടുക്കും. ആർബിഐയുമായി ചേർന്ന് എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി പറഞ്ഞു.
One97 Communications, the parent company of Paytm brand, said it would disassociate from Paytm Payments Bank and partner with other banks. The move comes in aftermath of RBI’s actions against PPBL, which led to 20% drop in OCL’s shares.
