നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ ഞെട്ടിക്കുന്ന ഒരു കണക്കുണ്ട്. ഡയറക്ട് ട്രാന്‍സഫറിലൂടെ 34 ലക്ഷം കോടി രൂപ ഇടനിലക്കാരില്ലാതെ പ്രധാനമന്ത്രി ജന്‍ധൻ യോജന അക്കൗണ്ട് ഉടമകള്‍ക്ക് കൈമാറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലാഭിച്ചതു 2.7 ലക്ഷം കോടി രൂപ എന്നതാണത്.
അതായതു ശരാശരി ഒരു വര്‍ഷം 27,000 കോടി രൂപ ലാഭിച്ചു .ആധാറും അതുമായി ബന്ധിപ്പിച്ച ജന്‍ധന്‍ ബാങ്ക് അക്കൗണ്ടും ഡയറക്ട് ട്രാന്‍സഫര്‍ സംവിധാനത്തിലേക്ക് മാറിയതു മൂലമുള്ള നേട്ടമാണിത്. നിലവിലുണ്ടായിരുന്ന സംവിധാനത്തിലെ ചോര്‍ച്ച തടഞ്ഞതു വഴിയാണ് ഇത്രയും തുക ലാഭിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. അർഹരായ നിരവധി സാധാരണക്കാരായ കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ലഭിക്കേണ്ട തുക അങ്ങനെ കഴിഞ്ഞ പത്തു വർഷമായി നേരിട്ടു കൈകളിലെത്തിച്ചു നൽകിയത് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്റെ കൂടി വിജയമാണ്. കാലാകാലങ്ങളായി ചോർന്നുകൊണ്ടിരുന്ന പണം ലഭിക്കാനായത് ധനമന്ത്രാലയത്തിന്റെ കൂടി വിജയമാണ്.
ആനുകൂല്യങ്ങൾ നേരെ അക്കൗണ്ടിലേക്ക്
കേന്ദ്ര എൻ ഡി എ സര്‍ക്കാര്‍ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കി അവയെ ആധാറുമായി ബന്ധിപ്പിക്കുകയും ഓരോ വ്യക്തിക്കുമുള്ള ആനുകൂല്യങ്ങള്‍ പണമായി അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുകയും ചെയ്തു.
Also read
ഇതാണ് ഡയറക്ട് ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്നത്. ഇത്തരത്തില്‍ ഡയറക്ട് ട്രാന്‍സഫര്‍ വഴി ജന്‍ധന്‍ അക്കൗണ്ടിലേക്ക് 35 ലക്ഷം കോടി രൂപയാണ് കൈമാറിയത്. അതിലൂടെ 2.7 ലക്ഷം കോടി രൂപ ലാഭിച്ചുവെന്നാണ് ബജറ്റ് കണക്കുകള്‍ പറയുന്നത്.
വർഷങ്ങളായി നിലവിലുണ്ടായിരുന്ന സംവിധാനത്തിലൂടെ വലിയ തോതില്‍ ചോര്‍ന്നിരുന്ന പണമാണ് ഇങ്ങനെ ലാഭിക്കാനായത്. താഴെ തട്ടിലുള്ളവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ കൊണ്ടു വരികയും അതിനായി കോടിക്കണക്കിനു രൂപ ഓരോ ബജറ്റിലും വകയിരുത്തുകയും ചെയ്യും. വിതരണ സംവിധാനത്തിലെ പോരായ്മ മൂലം നല്‍കുന്ന തുകയില്‍ നല്ലൊരു പങ്ക് ഇടനിലക്കാരായി നിന്ന പലരും വിഹിതമായി കൈക്കലാക്കും. ബാക്കി തുകയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുക. വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന വലിയ ചോര്‍ച്ചയുടെ വ്യാപ്തിയാണ് ഈ കണക്കു വ്യക്തമാക്കുന്നത്. ഇപ്പോളിതാ ഡയറക്ട് ട്രാന്‍സഫര്‍ സംവിധാനം ഏർപ്പെടുത്തിയതോടെ ആ ചോർച്ച നികത്താനായി.
2005ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിലാണ് എല്ലാവര്‍ക്കും ബാങ്കിങ് സേവനം എന്ന ആശയം നടപ്പാക്കിയത്. യു പി എ സർക്കാരിന്റെ കാലഘട്ടത്തില്‍ തുടക്കം കുറിച്ച ആധാര്‍ പദ്ധതിയും കൂടി ചേര്‍ന്നതോടെയാണ് ഡയറക്ട് ട്രാസ്ഫര്‍ എന്ന ആശയത്തിന് തുടക്കം കുറിച്ചത്.
In the final budget presented by Finance Minister Nirmala Sitharaman, a significant figure emerges through Direct Transfer. Through the Direct Transfer system, the government credited Rs 34 lakh crore to the accounts of Jan Dhan Yojana beneficiaries. The move resulted in a profit of Rs 2.7 lakh crore for the central government, showcasing the success of the Direct Transfer mechanism in reaching substantial benefits to the people.