ആളുകൾ ബസ്സ് മാറി കയറാൻ താൽപര്യപ്പെടുന്നുണ്ടോ? അതായത് ഡീസൽ ബസുകളിൽ നിന്ന് ഇലക്ട്രിക് ബസുകളിലേക്ക്? കേരളത്തിന് ഇലക്ട്രിക് ബസുകൾ ആവശ്യമോയെന്ന് channeliam.com നടത്തിയ സർവേ റിപ്പോർട്ടിൽ അമ്പരപ്പിക്കുന്ന അഭിപ്രായമാണ് മലയാളികൾ പങ്ക് വെയ്ക്കുന്നത്. ഇലക്ട്രിക് ബസുകളോട് ആളുകൾക്ക് താത്പര്യുണ്ടോ?
കേരളത്തിനകത്തും പുറത്തുമുള്ള മൂന്ന് ലക്ഷത്തിൽ കൂടുതൽ മലയാളികളിലേക്കാണ് സർവ്വേ എത്തിയത്. കൂടുതൽ പുരുഷന്മാരാണ് സർവ്വേയിൽ പ്രതികരിച്ചത്.
പരിസ്ഥിതിക്ക് അനുകൂലമായത് ഇലക്ട്രിക് ബസ്സുകളാണോ പെട്രോൾ ഡീസൽ വാഹനങ്ങളാണോ എന്നായിരുന്നു ആദ്യ ചോദ്യം. 95.16% പ്രേക്ഷകരുടെ പ്രതികരണം ഇലക്ട്രിക് ബസ്സുകൾ മതിയെന്നാണ്. ഡീസൽ ബസ്സുകളെ നാല് ശതമാനം പേർ അനുകൂലിക്കുമ്പോൾ 0.81% പേർ മാത്രമേ പെട്രോൾ വാഹനങ്ങളെ അനുകൂലിക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമായി.
സർക്കാരിന് ലാഭം ഏതാണ്? ഇലക്ട്രിക് വാഹനങ്ങളോ ഡീസൽ പെട്രോൾ വാഹനങ്ങളോ? 72.95% ശതമാനം പറയുന്നു ഇലക്ട്രിക് ആണ് ബെസ്റ്റ് ചോയ്സെന്ന്. സർക്കാരിന് ലാഭം ഡീസൽ വാഹനങ്ങളാമെന്ന് 26 ശതമാനത്തോളം പറയുന്നു.
മെയിന്റനൻസ് കുറവായ വാഹനങ്ങളുടെ കാര്യത്തിൽ പക്ഷെ ഇലക്ട്രിക് വാഹനങ്ങളെ അനുകൂലിക്കുന്നവരുടെ പകുതിയോളം തന്നെ ഡീസൽ വാഹനങ്ങളെ തെരഞ്ഞെടുക്കുന്നുണ്ട്. 72.95 ഇലക്ട്രിക് ബസ്സുകൾക്കാണ് മെയിന്റനൻസ് കുറവ് എന്ന് കരുതുമ്പോൾ 25 ശതമാനത്തോളം കരുതുന്നു ഡീസൽ ബസ്സുകൾക്കും മെയിന്റനൻസ് കുറവാണെന്ന്. പക്ഷെ പെട്രോൾ വാഹനങ്ങളുടെ മെയിന്റൻസ് കൂടുതലാണെന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു.
യാത്രാ ചിലവ് നോക്കുമ്പോൽ ഇലക്ട്രിക് ബസ്സുകൾ മതിയെന്ന കാര്യത്തിൽ ഭൂരിപക്ഷത്തിനും രണ്ടഭിപ്രായമില്ല. 95.93% പ്രേക്ഷകരുടെ വോട്ട് ഇലക്ട്രിക് ബസ്സിനാണ്. അത്ഭുതകരമായ കാര്യം യാത്രാചിലവിൽ പെട്രോൾ വാഹനങ്ങളെ പിന്തുണയ്ക്കുന്ന ആരും ഇല്ല എന്നതാണ്.
ഭാവിയുടെ ഗതാഗതം ഏതാണ്? തർക്കമില്ല ഇലക്ട്രിക് വാഹനങ്ങൾ തന്നെ! 97.58 ശതമാനം ഇലക്ട്രിക് വാഹനങ്ങൾക്ക് ഒപ്പമാണ്. കേവലം രണ്ടോ മൂന്നോ ആൾക്കാർ മാത്രമാണ് ഡീസൽ പെട്രോൾ വാഹനങ്ങൾക്ക് ഭാവി ഉണ്ട് എന്ന് വിശ്വസിക്കുന്നുള്ളൂ.
സർവ്വേയുടെ പൊതുഫലം ഇങ്ങനെയാണ്. കേരളജനത ഇലക്ട്രിക് ബസ്സുകൾക്ക് ഒപ്പമാണ്. ചിലവിന്റെ കാര്യത്തിലും പരിസ്ഥിതി കണക്കിലെടുത്താലും ഖജനാവിന്റെ ലാഭം നോക്കിയാലും ഇലക്ട്രിക് ബസ്സുകളാണ് കേരളത്തിന് അഭികാമ്യമെന്ന് ഭൂരിപക്ഷം കരുതുന്നു.
സർവേയിൽ പങ്കെടുത്ത 79% ആളുകളും ഇലക്ട്രിക് ബസ് വേണമെന്ന അഭിപ്രായക്കാരാണ്. 21% ആളുകൾ ഇലക്ട്രിക് ഇതര ബസ്സുകളുടെ പക്ഷം പിടിക്കുന്നു.
ഭാവിയിൽ പൊതുഗതാഗതം ഇവിയിലേക്ക് മാറുമെന്ന് വിശ്വസിക്കുന്നവർ 97% പേരാണ്. പെട്രോൾ ബസുകൾ ആരും തന്നെ തിരഞ്ഞെടുത്തില്ല. കേരളത്തിന് കൂടുതൽ ഇലക്ട്രിക് ബസുകൾ വരുമെന്ന് ഒരു വിഭാഗം പ്രത്യാശ പ്രകടിപ്പിച്ചു.
The survey conducted by channeliam.com reveals that 95.16% of respondents in Kerala express a preference for electric buses over diesel buses, citing factors like environmental consciousness and lower maintenance costs. Additionally, 72.95% believe that electric buses are a better choice for the government, despite 26% thinking that diesel vehicles offer more benefits to the government. The majority (95.93%) also favor electric buses for travel expenses, while 97.58% anticipate a shift towards electric vehicles in the future. The survey reflects strong support for electric buses among the respondents in Kerala.