2024 ISRO ക്ക് ഏറെ തിരക്കുള്ള വർഷമാണ്. ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഇപ്പോൾ ഏകദേശം 8.4 ബില്യൺ ഡോളറിൽ എത്തി നിൽക്കുന്നു. ഗഗൻയാൻ,നിസാർ, RISAT-1B, Resourcesat-3 എന്നിവയൊക്കെ വിജയകരമായ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്.

ഗഗൻയാൻ പദ്ധതി വിഭാവനം ചെയ്യുന്ന പ്രകാരം 3 അംഗ സംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് 3 ദിവസത്തെ ദൗത്യത്തിനായി വിക്ഷേപിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും. പേടകം തിരികെ സുരക്ഷിതമായി  ഇന്ത്യൻ സമുദ്രത്തിൽ  ഇറക്കി മനുഷ്യ ബഹിരാകാശ പറക്കലിൻ്റെ കഴിവ് തെളിയിക്കുകയാണ് ലക്‌ഷ്യം. ഇതിനായി അൺ മാന്ഡ് ഹെലികോപ്റ്റർ ഡ്രോപ്പ് ടെസ്റ്റ് അടക്കം പരീക്ഷണങ്ങളുമായി ISRO  മുന്നോട്ട് പോകുകയാണ്.

ഗഗൻയാൻ മിഷൻ്റെ പ്രധാന ലക്ഷ്യങ്ങൾ മനുഷ്യരുടെ ബഹിരാകാശ പറക്കൽ സാധ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ തദ്ദേശീയ കഴിവുകൾ തെളിയിക്കുക, മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ സാങ്കേതിക വൈദഗ്ധ്യവും ശാസ്ത്രീയ ഗവേഷണവും പ്രദർശിപ്പിക്കുക എന്നിവയാണ്.

 ചരിത്രപരമായ ബഹിരാകാശ പദ്ധതി ഗഗൻ യാനിന്റെ ഈ നിർണായക ഘട്ടത്തിൽ, വർഷം മുഴുവനും ദൗത്യവുമായി ബന്ധപ്പെട്ട സുപ്രധാന പരീക്ഷണങ്ങളും പ്രകടനങ്ങളും ഐഎസ്ആർഒ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നാസയുടെയും ഐഎസ്ആർഒയുടെയും സഹകരണത്തോടെയുള്ള നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പെർച്ചർ റഡാറും (നിസാർ) 2024ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

നിസാറിനെ കൂടാതെ  വിക്ഷേപണത്തിനായി ഒരുങ്ങുന്ന ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം സീരീസിലെ ഒരു വാർത്താവിനിമയ ഉപഗ്രഹം, ഇൻസാറ്റ്-3DS, കാലാവസ്ഥാ ശാസ്ത്രത്തിനും ദുരന്തനിവാരണ പഠനത്തിനും നിർണായകമാകും.  ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് കഴിവുകൾ വർധിപ്പിക്കാൻ, RISAT-1B, Resourcesat-3 എന്നിവ പുരോഗതിയിലാണ്. TDS01, SPADEX എന്നിവയും ചന്ദ്ര ദൗത്യങ്ങൾക്കായുള്ള സാങ്കേതിക ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത വർഷം ഇന്ത്യൻ ബഹിരാകാശ മേഖല 6%-8% വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ.  2003 മുതൽ 2013 വരെ സാറ്റലൈറ്റ് വിക്ഷേപണങ്ങളിൽ നിന്ന് നേടിയ വരുമാനം 15 മില്യൺ ഡോളർ മാത്രമായിരുന്നു, 2014 മുതൽ 2023 വരെ 396 വിദേശ ഉപഗ്രഹങ്ങളും 70 ആഭ്യന്തര ഉപഗ്രഹങ്ങളും വിക്ഷേപിച്ചതോടെ വരുമാനം 157 മില്യൺ ഡോളറായി വളർന്നു. 2025-ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ 36% സാറ്റലൈറ്റ് സേവന വിഭാഗം വഹിക്കുമെന്ന് കണക്കാക്കപ്പെടുന്നു.  

മൊത്തം വിഹിതമായ 12,543.91 കോടിയുടെ ഭൂരിഭാഗവും, ഏകദേശം 11,669.41 കോടി രൂപ, കേന്ദ്ര മേഖലയിലെ പദ്ധതികൾക്കും പ്രോജക്ടുകൾക്കുമായി നീക്കിവച്ചിട്ടുണ്ട്. ഇതിൽ -മനുഷ്യ ബഹിരാകാശ യാത്രാ കേന്ദ്രവും വിക്ഷേപണ വാഹനവും ഉപഗ്രഹ പദ്ധതികളും കൈകാര്യം ചെയ്യുന്ന DoS-ലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഉൾപ്പെടുന്നു.

 ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഇപ്പോൾ ഏകദേശം 8.4 ബില്യൺ ഡോളറാണ്. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ 2%-3% വിഹിതമാണിത്. സ്വകാര്യ ബഹിരാകാശ മേഖലയുടെയും ഇന്ത്യൻ ബഹിരാകാശ നയത്തിൻ്റെയും (ISP) 2023-ലെ  സംഭാവനകളെ അടിസ്ഥാനമാക്കി  ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 44 ബില്യൺ ഡോളറായി ഉയരും.  ഉപഗ്രഹ നിർമ്മാണം, വിക്ഷേപണ വാഹന നിർമ്മാണം, സാറ്റലൈറ്റ് സേവനങ്ങൾ, ഗ്രൗണ്ട് സിസ്റ്റം നിർമ്മാണം എന്നിവ ഉൾപ്പെടുന്ന എൻഡ്-ടു-എൻഡ് ബഹിരാകാശ പരീക്ഷണ, ഗവേഷണങ്ങളെ ISP പ്രോത്സാഹിപ്പിക്കുന്നു,  കേന്ദ്രം പുറത്തിറക്കിയ ‘സ്‌പേസ് പോളിസി’ ഉപഗ്രഹ വിക്ഷേപണങ്ങളിലും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സ്വകാര്യമേഖലയിൽ നിന്നും ഒരു സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിൽ നിന്നും കൂടുതൽ പങ്കാളിത്തത്തോടെ  ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ പരീക്ഷണങ്ങൾ തുടരുവാനാണ് ISRO ലക്ഷ്യമിടുന്നത്. 

In 2024, India’s space assets are valued at approximately $8.4 billion, driven by successful launches like Gaganyaan, NISAR, RISAT-1B, and Resourcesat-3. The Gaganyaan mission aims to safely transport a three-member crew to a 400-kilometer orbit for a 3-day mission, advancing India’s capabilities in human spaceflight. With initiatives like NISAR and upcoming launches, ISRO anticipates significant growth, contributing to a 6%-8% expansion of India’s space sector in the coming year.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version