ദുബായിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം വർധിപ്പിക്കാൻ ഗോൾഡൻ വിസ പ്രോഗ്രാമിൽ മാറ്റം കൊണ്ട് വന്നു യുഎഇ.

ഗോൾഡൻ വിസ ആഗ്രഹിക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപകരെ മുന്നിൽ കണ്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഇനി മുതൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കണമെങ്കിൽ 272,000 ഡോളർ ഡൗൺ പേയ്മെന്റ് നൽകേണ്ടതില്ല.
ദുബായിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ പ്രോഗ്രാമിന് അപേക്ഷിക്കാൻ 272,000 ഡോളർ മിനിമം ഡൗൺ പേയ്മെന്റ് വേണമെന്ന വ്യവസ്ഥ എടുത്തുമാറ്റുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. യുഎഇയിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്ന പ്രോപ്പർട്ടി നിക്ഷേപകർക്ക് തീരുമാനം ഗുണകരമാകും.


ഈ വർഷം ജനുവരി 24 മുതലാണ് മിനിമം ഡൗൺ പേയ്മന്റെ് നിർത്തലാക്കി കൊണ്ട് യുഎഇ സർക്കാർ ഉത്തരവിറക്കിയത്. ഇത് അനുസരിച്ച് നിക്ഷേപകർക്ക് ഇപ്പോൾ 545,000 ഡോളറിൽ കുറയാത്ത വസ്തു വാങ്ങി 10 വർഷത്തെ റെസിഡൻസി വിസ സ്വന്തമാക്കാം. ഡൗൺ പേയ്മെന്റോ വീടിൻ്റെ നിർമാണം പൂർത്തിയായോ പണയത്തിലാണോ തുടങ്ങിയ വിവരങ്ങളോ അപേക്ഷിക്കുന്നതിന് വിലങ്ങു തടിയായിരിക്കില്ല. ഇത് നിക്ഷേപകർക്ക് യുഎഇയിൽ സ്ഥിരതാമസത്തിന് അവസരമൊരുക്കും.

യുഎഇയുടെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ സുസ്ഥിരമായ വളർച്ച ഉറപ്പാക്കും.
പുതുക്കിയ നിയമം അനുസരിച്ച് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപകർ ലാൻഡ് ഡിപാർട്ട്മെന്റിൽ നിന്ന് വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ അതാത് എമിറേറ്റുകളിൽ ഹാജരാക്കണം. വസ്തു/വസ്തുക്കളുടെ മൂല്യം 545,000 ഡോളറിൽ കുറയരുത്. മാത്രമല്ല, നിക്ഷേപകർക്ക് ബാങ്ക് വായ്പയും ലഭിക്കും.

Exciting changes are underway in the United Arab Emirates (UAE) for investors eyeing the Golden Visa program, with significant modifications to eligibility requirements aiming to boost real estate investments in Dubai.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version