എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച എജ്യുക്കേഷൻ പ്രൊമോഷൻ ഫണ്ട്?
പൂർവ വിദ്യാർഥികളിലൂടെ ഫണ്ട് ശേഖരണം ലക്ഷ്യമിടുന്ന പദ്ധതിയാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ പ്രഖ്യാപിച്ച എജ്യുക്കേഷൻ പ്രൊമോഷൻ ഫണ്ട്. പദ്ധതിയുടെ സീഡ് ഫണ്ടായി 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കൂടുതൽ വിദ്യാർത്ഥികളെ ഉന്നത ബിരുദം വരെ നേടുന്നതിന് സഹായിക്കാനായി സമാഹരിക്കുന്ന ഫണ്ടാണ് എജ്യുക്കേഷൻ പ്രൊമോഷൻ ഫണ്ട്. ഒരു വിദ്യാർഥിയെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിക്കാനായി സർക്കാർ 25 ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. മികച്ച തൊഴിലുകൾ സമ്പാദിക്കാനും വിദേശത്തുൾപ്പെടെ പോയി ജോലി ചെയ്യാനും സഹായകരമാകുന്നത് ഈ പൊതുവിദ്യാഭ്യാസമാണ്. വിദ്യാർത്ഥികളുടെ പഠന ചിലവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു കൂടി കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തുന്ന പൂർവ വിദ്യാർഥികൾക്കു പൊതുവായി സാമ്പത്തികസഹായം നല്കാനാകുന്ന പൊതു ഫണ്ടാണ് ഇത്. സി എസ് ആർ പദ്ധതി പ്രകാരം ഇത്തരം സേവനങ്ങൾക്കായി പണം ചിലവിടുന്ന സ്ഥാപനങ്ങൾക്കും ഈ ഫണ്ടിൽ തുക നിക്ഷേപിക്കാം. വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനു തക്കതായ പ്രോത്സാഹനങ്ങളും, സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.
ഇതിനായി ഓൺലൈൻ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തും. ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദമായ രൂപരേഖ തയാറാക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ പദ്ധതി തയ്യാറാക്കും.
പൊതു വിദ്യാഭ്യാസ മേഖലക്കായി 1032.62 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവര്‍ത്തന മികവ് വിലയിരുത്തുന്നതിനും, സ്കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമാണ് പ്രാധാന്യം നൽകുക.
Education Promotion Fund announced in Finance Minister KN Balagopal’s budget is a project aimed at collecting funds through Alumni. 5 crore has been allocated in the budget as seed fund for the project. It is a fund raised to help more students attain higher degrees. The Government spends around 25 lakh rupees to educate a student up to graduation. The aim is to ensure greater participation of educational institutions in the cost of students’ education.