വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ, സർക്കാർ – സ്വകാര്യ നിക്ഷേപം പരമാവധി വിനിയോഗിച്ചു വിഴിഞ്ഞം മേഖലയെ വിപുലമായ ഒരു പ്രത്യേക ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഉറപ്പു നൽകുന്നു. ഇതിനു പുറമെ സ്വകാര്യ മേഖലയുടെ മാത്രം നിക്ഷേപവും പരമാവധി ഉറപ്പാക്കും. ഇതിനായി നിയമനിർമാണം നടത്തേണ്ടതുണ്ട്. ചൈനീസ് മാതൃകയിലുള്ള സ്പെഷ്യല്‍ ഡവലപ്മെന്റ് സോണുകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റിൽ പറഞ്ഞു.
1970-കളില്‍ ചൈനയില്‍ രൂപംകൊടുത്ത ഡവലപ്മെന്റ് സോണ്‍ എന്ന ആശയം കേരളത്തിന് സ്വീകരിക്കാവുന്നതാണ്. വിഴിഞ്ഞത്തിന്റെ വികസനത്തെ പ്രയോജനപ്പെടുത്താന്‍ ഇതേ മാതൃകയിലുള്ള പ്രത്യേക ഡവലപ്മെന്റ് സോണുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടും സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാകും സ്പെഷ്യല്‍ ഡവലപ്മെന്റ് സോണുകള്‍ സൃഷ്ടിക്കുക. തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ത്തന്നെ സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം കേന്ദ്രീകരിച്ചു രൂപപ്പെടുത്തുന്ന പ്രത്യേക ഹബ്ബിൽ ടൗൺഷിപ്പുകൾ, സംഭരണശാലകൾ, വ്യാപാര സമുച്ചയങ്ങൾ, റെസിഡന്റിൽ ഏരിയകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയുമുണ്ടാകും.
വിഴിഞ്ഞത്ത് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യമേഖല മാത്രമായും വികസനം സാധ്യമാക്കും. ഇതിനുവേണ്ടി നിയമനിര്‍മാണങ്ങള്‍ നടത്തും. ടൗണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായകേന്ദ്രങ്ങള്‍, സംഭരണശാലകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി പതിനായിരം ഏക്കര്‍ ഭൂമി 50 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വിവിധ മാര്‍ഗങ്ങളില്‍ ലഭ്യമാക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത് എന്ന് ബജറ്റിൽ പറയുന്നു.
വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാരഭൂപടത്തെ മാറ്റിമറിക്കും. വൈകാതെ തന്നെ ലോകത്തെ ഏറ്റവും വലിയ മദർ ഷിപ്പുകൾ തുറമുഖത്തടുക്കും. ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങൾ തുടങ്ങും. റെക്കോർഡ് സമയം കൊണ്ട് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സ്ഥാപിത ശേഷിയിലേക്കുയരുന്ന തുറമുഖം കേരളത്തിന്റെ കയറ്റുമതി സാദ്ധ്യതകൾ വിപുലപ്പെടുത്തും. കാർഷിക മേഖലയിൽ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 2365 കോടി രൂപയുടെ KERA പദ്ധതിപ്രകാരം കാർഷിക സപ്ലൈ ചെയ്നുകൾക്ക് രൂപം കൊടുക്കും.
The Budget presented by the Finance Minister assures that the Vizhinjam region will be developed into a specialized hub by maximizing Government and Public-Private Investment in relation to the Vizhinjam port. Apart from this, only private sector investment will be ensured to the maximum extent. Finance Minister KN Balagopal stated in the budget that special development zones on the Chinese model will be created in Vizhinjam.