ഇന്ത്യയിൽ ഫാക്ടറി പണിയാൻ Foxconn

ഇന്ത്യയിൽ 1200 കോടി രൂപയുടെ ഫാക്ടറി നിർമിക്കാൻ തായ്‌വാനീസ് കമ്പനി ഫോക്സ്കോൺ. രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാതാക്കളാണ് ഫോക്സ്കോൺ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരിക്കും ഫാക്ടറി നിർമിക്കുക.

റെഗുലേറ്ററി ഫയലിംഗിലൂടെയാണ് ഫോക്സ്കോൺ ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷനൽ ആവശ്യങ്ങൾക്ക് രാജ്യത്ത് നിക്ഷേപം നടത്തുമെന്ന് ഫോക്സ്കോൺ പറഞ്ഞിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് ഫോക്സ്കോൺ രാജ്യത്ത് 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് പ്ലാന്റ് നിർമിക്കാനാണ് ഫോക്സ്കോൺ ഉദ്ദേശിക്കുന്നത്. എച്ച്സിഎൽ (HCL) ഗ്രൂപ്പുമായി ചേർന്നായിരിക്കും ഫോക്സ്കോൺ പ്ലാന്റ് നിർമിക്കുക. ഫാക്ടറി നിർമാണത്തിനുള്ള ആദ്യഘട്ട നിക്ഷേപമാണ് 1,200 കോടി രൂപ. ഫോക്സ്കോണിന്റെ അനുബന്ധ കമ്പനിയായ ഫോക്സ്കോൺ ഹോൺ ഹായ് ടെക്നോളജി ഇന്ത്യ മെഗാ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ ആയിരിക്കും നിർമാണം നടത്തുക. ഫോക്സ്കോൺ ഹോൺ ഹായ് ടെക്നോളജി 37.2 മില്യൺ ഡോളർ നിർമാണത്തിനായി നിക്ഷേപിക്കും. ജോയന്റ് വെഞ്ച്വറിൽ 40% ഓഹരിയും കമ്പനിയുടേതായിരിക്കും.

ഐഫോൺ അസംബ്ലിംഗിൽ ആഗോള തലത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ഫോക്സ്കോൺ. ജിയോപൊളിറ്റിക്കൽ സമ്മർദം കാരണം ചൈനയിലെ നിർമാണം കുറച്ചു കൊണ്ടുവരികയാണ് കമ്പനി. പകരം ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Taiwanese company Foxconn announced its intention to invest INR 1200 crore in constructing a new factory in India, utilizing land already in its possession, according to a PTI report. This disclosure came through a regulatory filing, highlighting the firm’s commitment to meeting its operational requirements by allocating these funds.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version