ബിരുദം കഴിഞ്ഞ് ആദ്യ ജോലിക്ക് എന്തെങ്കിലും നൈപുണ്യം വികസിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ആദ്യ ജോലിക്ക് തയ്യാറെടുക്കുന്നവർക്കായി വിവിധ ഇന്റേൺഷിപ്പ് പദ്ധതികൾ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നൽകാറുണ്ട്. ഇവയിൽ പലതും പെയ്ഡ് ഇന്റേൺഷിപ്പാണ്. ഇത്തരം ഇൻേറൺഷിപ്പുകളിൽ പങ്കെടുക്കുന്നത് ഉദ്യോഗാർഥികളെ കരിയർ ബിൽഡ് ചെയ്യാൻ സഹായിക്കും. ഇത്തരം ചില ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ പരിചയപ്പെടാം.

-നീതി അയോഗ്
എത്രപേർക്കറിയാം നീതി അയോഗിന് കീഴിൽ ഇന്റേൺഷിപ്പ് ചെയ്യാമെന്ന്? രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ പഠിക്കുന്ന ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കും നീതി അയോഗിന്റെ ഇന്റേൺഷിപ്പ് സ്കീമിൽ അപേക്ഷിക്കാം. നീതി അയോഗിന്റെ വെർട്ടിക്കൽ, ഡിവിഷൻ, സെല്ലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനാണ് അവസരം. ഓൺലൈനായി വേണം അപേക്ഷിക്കാൻ. എല്ലാ മാസവും ഒന്നാംതീയതി മുതൽ പത്താം തീയതി വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
താത്പര്യമുള്ളവർക്ക് https://www.niti.gov.in/internship എന്ന ലിങ്കിൽ അപേക്ഷിക്കാം

-വനിതാ-ശിശുവികസന മന്ത്രാലയം
വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് മാസം 20,000 രൂപ വരെയാണ് സ്റ്റൈപെന്റ് ലഭിക്കുക. വിദ്യാർഥികൾ, ബിരുദധാരികൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ എന്നിവർക്ക് അപേക്ഷിക്കാം. താമസം, ലോജിസ്റ്റിക്സ് പിന്തുണ, ട്രാവൽ അലവൻസ് എന്നിവയും ഇൻേറണുകൾക്ക് ലഭിക്കും. 21-40 വയസ്സുവരെയുള്ളവർക്ക് സ്കീമിന് കീഴിൽ അപേക്ഷിക്കാവുന്നതാണ്. നിലവിൽ 2 മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി പത്താണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി. https://lnkd.in/gcyahYiH എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

– കൊമേഴ്സ്, വ്യവസായ മന്ത്രാലയം
നിയമ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്നതാണ് കൊമേഴ്സ്, വ്യവസായ മന്ത്രാലയത്തിന്റെ ഇന്റേൺഷിപ്പ് പദ്ധതികൾ. ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റ്, ലോജിസ്റ്റിക്സും മറ്റ് പിന്തുണകളും ലഭിക്കും.
https://bitly.ws/3cFBe എന്ന ലിങ്കിൽ കയറി അപേക്ഷിക്കാം.

– ഇൻവെസ്റ്റ് ഇന്ത്യ
ബിരുദധാരികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമൊരുക്കുന്ന കേന്ദ്രസർക്കാരിന്റെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് ഇൻവെസ്റ്റ് ഇന്ത്യ. ഏത് വിഷയത്തിൽ ബിരുദമുള്ളവർക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. വിദ്യാർഥികൾക്കും ബിരുദം പൂർത്തിയാക്കിയവർക്കും അവസരമുണ്ട്. സ്റ്റാർട്ടപ്പ് മേഖലകളിൽ ഭാവി ആഗ്രഹിക്കുന്നവർക്ക് ചെയ്യാൻ പറ്റിയ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് ഇത്. https://lnkd.in/gDf3hiSJ എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. സമയപരിധിയില്ല.

-ഗവ. ഓഫ് ഡൽഹി ഇന്റേൺഷിപ്പ്
ഏത് വിഷയത്തിൽ ബിരുദമുള്ളവർക്കും ഗവൺമെന്റ് ഓഫ് ഡൽഹിയുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. വനം-വന്യജീവി മേഖലയിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ ഒന്നാണ് ഈ ഇന്റേൺഷിപ്പ് പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 90 ദിവസത്തെ ഇന്റേൺഷിപ്പ് പരിപാടിയിൽ പങ്കെടുക്കാം. https://lnkd.in/g7BkAa2T എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

-മിനിസ്റ്റർ ഓഫ് ലോ ആൻഡ് ജസ്റ്റിസ് ഇന്റേൺഷിപ്പ് പ്രോഗ്രാം
കേന്ദ്ര സർക്കാരിന്റെ ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് എല്ലാവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. 3/4/5 സെമസ്റ്ററുകളിൽ പഠിക്കുന്ന എൽഎൽബി വിദ്യാർഥികൾക്കാണ് മിനിസ്റ്റർ ഓഫ് ലോ ആൻഡ് ജസ്റ്റിസിന്റെ ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക.  https://lnkd.in/gqG2pB4z എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം.

-നാഷണൽ സെന്റർ ഫോർ ഗുഡ് ഗവണൻസ്
കേന്ദ്രസർക്കാരിന്റെ മറ്റൊരു ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് നാഷണൽ സെന്റർ ഫോർ ഗുഡ് ഗവണൻസിന്റേത്.

ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. മാസം 10,000 രൂപയാണ് സ്റ്റൈപന്റ്. https://bitly.ws/3cFAN എന്ന ലിങ്കിൽ അപേക്ഷിക്കാം. സമയപരിധിയില്ല.

Explore the most coveted government internship programs in India offering unique avenues for learning and personal development in policy formulation, social development, legal research, investment promotion, public service, and governance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version