ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിരന്നു നിൽക്കുന്ന മൈസൂരിവിലെ തെരുവോരങ്ങൾ, അവിടെ നിന്ന് ഏലവും ജാതിയും മണക്കുന്ന മട്ടാഞ്ചേരിയിലെ സുഗന്ധവ്യഞ്ജന തെരുവിലേക്ക് എത്തിയതാണ് ഇർഫാൻ ഷെരീഫ്. വരുമ്പോൾ ചന്ദനത്തിരികളുടെയും അത്തറിന്റെയും ഗന്ധവും കൂടെ കൊണ്ടുവന്നു. ഇപ്പോൾ മട്ടാഞ്ചേരിയിലൂടെ നടക്കുമ്പോൾ മലബാർ കുരുമുളകിന്റെയും ഏലത്തിന്റെയും കരയാമ്പുവിന്റെയും മണത്തിനിടയിൽ കൂടി ചന്ദനത്തിരിയുടെയും ഗന്ധം നിങ്ങളുടെ മൂക്കിലെത്തും.
മട്ടാഞ്ചേരിയിലെത്തുന്നവർക്ക് മുന്നിൽ വമ്പൻ ചന്ദനത്തിരിയും കൂറ്റൻ അത്തറ് കുപ്പിയും കൊണ്ടു വന്ന് മറ്റൊരു അത്ഭുതം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇർഫാൻ ഷെരീഫ്. മട്ടാഞ്ചേരി ജൂതത്തെരുവിലെ ഇർഫാന്റെ ഐആർഎസ് പെർഫ്യൂം ഫാക്ടറിയിലാണ് ഈ ചന്ദനത്തിരിയും അത്തറ് കുപ്പിയുമുള്ളത്.
10 അടി ഉയരമുണ്ട് ഇവിടത്തെ അത്തറ് കുപ്പിക്ക് 3,600 ലിറ്റർ അത്തറാണ് ഇതിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 6 അടി ഉയരത്തിലും അത്തറ് കുപ്പി ഇവിടെ നിർമിച്ചിരുന്നു.
69 നീളമുള്ള ചന്ദനത്തിരിക്ക് 412 കിലോഗ്രാമാണ് ഭാരം. ചന്ദനത്തടി, സാൻഡൽവുഡ് ഓയിൽ, മുളന്തണ്ട് മുതലായവ കൊണ്ട് നിർമിച്ചിരിക്കുന്ന ചന്ദനത്തിരി പുകഞ്ഞ് തീരാൻ 1 മാസത്തിന് മുകളിലെടുക്കും. 12 പേർ രണ്ടുമാസത്തോളം പണിപ്പെട്ടാണ് ഈ കൂറ്റൻ ചന്ദനത്തിരി ഉണ്ടാക്കിയത്, അതും കൈ കൊണ്ട്. കഴിഞ്ഞില്ല ഐആർഎസ് പെർഫ്യൂം ഫാക്ടറിയുടെ വിശേഷങ്ങൾ 4000 കിലോ ചന്ദനത്തിരികൾ കെട്ടുകളാക്കി കടയുടെ മേൽത്തട്ടിൽ അലങ്കരിച്ചിട്ടുണ്ട്.
9 വർഷങ്ങൾക്ക് മുമ്പ് മട്ടാഞ്ചേരി കാണാനെത്തിയതായിരുന്നു ഇർഫാൻ. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന മട്ടാഞ്ചേരിയുടെ വിപണി സാധ്യത കണ്ടാണ് ഇവിടെ പെർഫ്യൂം ഫാക്ടറി തുടങ്ങുന്നത്. നിർമാണത്തിനും സെയിൽസിനുമായി ഇവിടെ 10 ജീവനക്കാരുണ്ട്. എല്ലാ ഉത്പന്നങ്ങളും കൈകൊണ്ടാണ് നിർമിക്കുന്നത്. ആവശ്യക്കാർക്ക് വേണമെങ്കിൽ സ്വന്തമായും അത്തറ് നിർമിക്കാൻ അവസരമുണ്ട്.
Irfan Sharif, hailing from Mysore reached the spice streets of Mattancherry, scented with cardamom and castor. When he came, he brought with him the smell of sandalwood and attar. When you walk through Mattancherry, you can smell Malabar pepper, cardamom, blackcurrant and sandalwood. Irfan Sharif has presented an astonishing miracle by bringing a huge sandalwood candle and a huge bottle of attar in front of those who come to Mattancherry. Irfan’s IRS Perfume Factory in Mattancherry Jew Street holds this sandalwood and attar bottle. It is 10 feet tall and holds 3,600 litres of ether per bottle. Prior to this, a 6 feet high bottle was made here.