വാട്സാപ്പിൽ (WhatsApp) ഡീപ്ഫെയ്ക്ക് ഹെൽപ്‌ലൈൻ സൗകര്യം കൊണ്ടുവരാൻ മെറ്റ (Meta). മറ്റൊരു കമ്പനിയുമായി പങ്കാളിത്തതോടെയാണ് മെറ്റ വാട്സാപ്പിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്.

നിർമിത ബുദ്ധി സാങ്കേതി വിദ്യ (എഐ) സംവിധാനം ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഹെൽപ്‌ലൈൻ സംവിധാനമാണ് മെറ്റ വികസിപ്പിക്കാൻ പോകുന്നത്. അടുത്തമാസം ഉപഭോക്താക്കൾക്ക് സംവിധാനം ഉപയോഗപ്പെടുത്തി തുടങ്ങാൻ സാധിക്കും. വാട്സാപ്പ് ചാറ്റ്ബോട്ടിന്റെ സഹായത്തോടെയായിരിക്കും ഇത് സാധ്യമാക്കുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ (മൾട്ടി ലിംഗ്വൽ) ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കും. ഡീപ്ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയുന്നതിൽ സഹായിക്കാനായി മിസ്ഇൻഫോർമേഷൻ കോംബാറ്റ് അലൈൻസുമായി പങ്കാളിത്തതോടെയായിരിക്കും മെറ്റ പ്രവർത്തിക്കുക. തിരിച്ചറിയുക, തടയുക, റിപ്പോർട്ട് ചെയ്യുക, ബോധവത്കരണം നടത്തുക എന്നീ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. ഈ മാസം ആദ്യം എഐ ലേബലിംഗ് പോളിസി നടപ്പാക്കുമെന്നും മെറ്റ പ്രഖ്യാപിച്ചിരുന്നു.
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പായി എഐ സഹായത്തോടെ നിർമിക്കുന്ന തെറ്റായ വിവരങ്ങൾ പിടിച്ചു കെട്ടാൻ നടപടിയെടുക്കാൻ മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗിൾ, ആമസോൺ, ഐബിഎം തുടങ്ങിയ കമ്പനികൾ കരാർ ഒപ്പിട്ടിട്ടുണ്ട്. ടെക് അക്കോർഡ് കോംപാറ്റ് ഡെസ്പെറ്റീവ് യൂസ് ഓഫ് എഐ ഇൻ 2024 ഇലക്ഷന് കീഴിലാണ് കമ്പനികൾ തീരുമാനമെടുത്തത്. 

Meta, in collaboration with industry alliances and government stakeholders, is launching a dedicated fact-checking helpline on WhatsApp to combat the spread of AI-generated deepfakes and misinformation. Learn about the multilingual chatbot, global tech coalition’s agreement, and government’s regulatory measures to address this growing challenge.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version