ആഡംബര വാഹനമായ റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. കേരളത്തിലെ ആദ്യത്തെ 2024 മോഡൽ റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. മെഴ്സിഡീസ് ജിഎൽസി 220ഡിയാണ് നടിയുടെ കൈയിലുള്ള മറ്റൊരു ആഡംബര എസ്‌യുവി. കേരളത്തിൽ 2024 റേഞ്ച് റോവർ ഇവോക്കിന്റെ ആദ്യ ഉടമയാണ് ഐശ്വര്യ ലക്ഷ്മി.
67.90 ലക്ഷം രൂപയാണ് 2024 റേഞ്ച് റോവറിന്റെ എക്സ് ഷോറൂം വില 86.64 ലക്ഷം രൂപയാണ് കൊച്ചിയിൽ ഓൺ റോഡ് വില. 15 ലക്ഷം രൂപയെങ്കിലും രജിസ്ട്രേഷനും ഇൻഷുറൻസിന് 2.85 ലക്ഷം രൂപയും അടക്കേണ്ടി വരും. കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് ട്രിബേക്ക ബ്ലൂ നിറത്തിലുള്ള വാഹനം വാങ്ങിയത്.
റേഞ്ച് റോവറിന്റെ ഇവോക്കിന്റെ പുതിയ പതിപ്പ് ജനുവരി അവസാനമാണ് ഇന്ത്യൻ മാർക്കറ്റിലെത്തുന്നത്. ഡൈനാമിക് എസ്ഇ ട്രിമ്മിൽ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. ഇതുകൂടാതെ 11.4 ഇഞ്ച് കർവ്ഡ് സ്ക്രീൻ, ഹീറ്റഡ് സീറ്റുകൾ, 3ഡി സറൗണ്ട് വ്യൂ നൽകുന്ന ക്യാമറ സിസ്റ്റം, ക്യാബിൻ എയർ പ്യൂരിഫയർ, ക്ലിയർ സൈറ്റ് ഗ്രൗണ്ട് വ്യൂ ആൻഡ് റിയർവ്യൂ മിറർ ഫങ്ഷണാലിറ്റി തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. 2.0 ലിറ്റർ പെട്രോൾ എൻജിൻ മോഡൽ വാഹനത്തിന് 201 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കുമുണ്ട്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി ഐശ്വര്യ ലക്ഷ്മി മാറി. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങി 8 മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2020ൽ ജഗമേ തന്തിരം എന്ന സിനിമയിലൂടെ തമിഴിലും തുടക്കം കുറിച്ച ഐശ്വര്യ ഇപ്പോൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജ്ജീവമാണ്.
Aishwarya Lekshmi, the beloved Malayalam actress, has personalized her lifestyle with the 2024 Range Rover Evoque, the first of its kind in Kerala. Explore the features and pricing of this luxurious SUV, set to redefine elegance on Indian roads.